Image

പ്രിയാമണിയുടെ വിവാഹ റിസപ്ഷന്‍

Published on 25 August, 2017
പ്രിയാമണിയുടെ വിവാഹ റിസപ്ഷന്‍

തെന്നിന്ത്യന്‍ താരം പ്രിയാമണിയും മുസ്തഫയും കഴിഞ്ഞ ദിവസം വിവാഹിതരായി. വ്യത്യസ്!ത മതത്തില്‍പ്പെട്ട ഇരുവരും തങ്ങളുടെ ആഗ്രഹം പോലെ മതപരമായ ചടങ്ങുകളൊന്നും ഇല്ലാതെയാണ് രജിസ്റ്റര്‍ വിവാഹം ചെയ്തത്. വിവാഹ ശേഷം സുഹൃത്തുക്കള്‍ക്കായി വിവാഹ സല്‍ക്കാരം ഒരുക്കിയിരുന്നു. ബംഗളൂരുവിലെ ജെപി നഗറിലെ എലാന്‍ കണ്‍വെന്‍ഷന്‍ സെന്ററിലായിരുന്നു റിസപ്ഷന്‍. 

നീല ഗൗണ്‍ ധരിച്ചാണ് പ്രിയാമണി അതിഥികളെ വരവേറ്റത്. കടുംനീല നിറത്തിലുള്ള സ്യൂട്ട് ധരിച്ചാണ് മുസ്തഫ എത്തിയത്നടി പൂര്‍ണിമ ഇന്ദ്രജിത്താണ് പ്രിയാമണിയുടെ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തത്. ഭാവന, പേളി മാണി, ആദിന്‍ ഇബ്രാഹിം, നീരവ് ബവ്‌ലേച തുടങ്ങിയ താരങ്ങല്‍ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തു.

ബംഗളൂരുവിലെ ജയനഗറിലെ രജിസ്!ട്രാര്‍ ഓഫിസില്‍ വച്ചായിരുന്നു വിവാഹം. ചടങ്ങില്‍ ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളുമാണ് പങ്കെടുത്തത്.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക