Image

റോജി എം.ജോണ്‍ എംഎല്‍എ 28നു മെല്‍ബണില്‍

Published on 25 August, 2017
റോജി എം.ജോണ്‍ എംഎല്‍എ 28നു മെല്‍ബണില്‍
  
മെല്‍ബണ്‍: ഒഐസിസി ഓസ്‌ട്രേലിയയുടെ ക്ഷണം സ്വീകരിച്ച് മെല്‍ബണില്‍ എത്തിച്ചേരുന്ന അങ്കമാലിയുടെ യുവ എംഎല്‍എ റോജി എം.ജോണിന് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും. 28നു വൈകീട്ട് മെല്‍ബണ്‍ എയര്‍പോര്‍ട്ടില്‍ എത്തുന്ന എംഎല്‍എയെ ഒഐസിസി പ്രവര്‍ത്തകര്‍ സ്വീകരിക്കും. തുടര്‍ന്ന് ബല്ലാറട്ടില്‍ നടക്കുന്ന കുടുംബ സംഗമത്തില്‍ പങ്കെടുക്കും.

29 ന് വൈകീട്ട് 5.30 ന് അങ്കമാലി കൂട്ടായ്മയായ ആല്‍ഫയുടെ  സ്വീകരണം ഡെറിമുട്ടില്‍ വച്ചു നടത്തപ്പെടും. അന്നേ ദിവസം വൈകിട്ട് 7.30ന് ഒഐസിസി ഓസ്‌ട്രേലിയ പൗരസ്വീകരണം നല്‍കും. 30നു വൈകിട്ട് 5ന് നെടുംബാശ്ശേരി അസോസിയേഷന്‍  ഡാന്‍ഡിനോംഗില്‍ വച്ചും സ്വീകരണം ഒരുക്കിയിട്ടുണ്ട്. വിശദ വിവരങ്ങള്‍ക്ക് ഒഐസിസി ഓസ്‌ട്രേലിയ ഭാരവാഹികളുമായി ബന്ധപ്പെടുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക