Image

ലണ്ടനില്‍ ആറ്റുകാല്‍ പൊങ്കാല ആഘോഷം, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Published on 06 March, 2012
ലണ്ടനില്‍ ആറ്റുകാല്‍ പൊങ്കാല ആഘോഷം, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ലണ്ടന്‍‍: ഈസ്റ്റ്ഹാമിലെ മാനോര്‍ പാര്‍ക്കിലുള്ള ശ്രീ മുരുകന്‍ ക്ഷേത്രത്തില്‍ മാര്‍ച്ച് 7 നു അഞ്ചാമത് ആറ്റുകാല്‍ പൊങ്കാല നടക്കും. പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ലണ്ടന്‍ ബോറോ ഓഫ് ന്യൂഹാം മുന്‍ സിവിക് അംബാസഡറും കൗണ്‍സിലറും ആയ ഡോ ഓമന ഗംഗാധരന്‍ അറിയിച്ചു.

സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാല്‍ പൊങ്കാല, ലോകത്ത് ഏറ്റവും അധികം സ്ത്രീകള്‍ പങ്കെടുക്കുന്ന ആഘോഷം എന്ന നിലക്ക് ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ സ്ഥാനംപിടിച്ചിട്ടുണ്ട്. 2012 ല്‍ 30 ലക്ഷത്തോളം സ്ത്രീകള്‍ കണ്ണകി ദേവിക്ക് ആറ്റുകാല്‍ ഭഗവതി ഷേത്രത്തില്‍ പോങ്കാലയിടും എന്നാണ് പ്രതീക്ഷിക്കുന്നത്.


അരി, ശര്‍ക്കര, നെയ്യ് , മുന്തിരി, തേങ്ങ തുടങ്ങിയ നിവേദ്യങ്ങള്‍ പാത്രത്തില്‍ വേവിച്ചു കണ്ണകി ദേവിയുടെ പ്രീതിക്കായി സമര്‍പ്പിക്കുകയാണ് പോങ്കലയാഘോഷത്തില്‍ ആചരിക്കുന്നത്. ഭക്തര്‍ കൊണ്ടുവരുന്ന നേര്‍ച്ച വസ്തുക്കള്‍ ലണ്ടനിലെ സുരക്ഷാ നിയമം മാനിച്ചു ഒറ്റപാത്രത്തില്‍ ആക്കി തന്ത്രി അടുപ്പിനു തീ പകര്‍ത്തും. ആറ്റുകാല്‍ ഭഗവതി ഷേത്രത്തില്‍ കുംഭ മാസത്തില്‍ നടത്തിവരുന്ന ദശദിന ആഘോഷത്തിന്റെ ഒമ്പതാം നാളായ മാര്‍ച്ച 7 നു പൂരം നക്ഷത്രത്തിലാണ് പൊങ്കാല ഇടുന്നത്. അന്നേ ദിവസം തന്നെയാണ് ലണ്ടനിലെ ശ്രീ മുരുകന്‍ ഷേത്രത്തില്‍ പൊങ്കാല ഇടുന്നതും.


വിശദ വിവരങ്ങള്‍ക്ക്: 07766822360

ക്ഷേത്രത്തിന്റെ വിലാസം:
Sri Murugan Temple, 78 - 90 Church Road, Manor Park, East Ham, London E12 6AF

വാര്‍ത്ത അയച്ചത്: അപ്പച്ചന്‍ കണ്ണഞ്ചിറ
ലണ്ടനില്‍ ആറ്റുകാല്‍ പൊങ്കാല ആഘോഷം, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക