Image

ആത്മീയ ലേഖനം: സുഖ ദുഃഖങ്ങള്‍ക്കു കാരണം മനുഷ്യനോ ഈശ്വരനോ? (ഭാഗം: 2-തൊടുപുഴ കെ.ശങ്കര്‍)

തൊടുപുഴ കെ.ശങ്കര്‍ Published on 25 August, 2017
ആത്മീയ ലേഖനം: സുഖ ദുഃഖങ്ങള്‍ക്കു കാരണം മനുഷ്യനോ ഈശ്വരനോ? (ഭാഗം: 2-തൊടുപുഴ കെ.ശങ്കര്‍)
1.ആഗമി കര്‍മ്മം
ജ്ഞാനിയായ ഒരാള്‍ ചെയ്യുന്ന നല്ലതോ കെട്ടതോ ആയ കര്‍മ്മത്തിന്റെ ഫലത്തിന്, ആഗമി കര്‍മ്മം എന്നു പറയുന്നു. ഇന്നു വിതയ്ക്കുന്ന വിത്തിന്റെ ഫലം നാളെ ലഭിയ്ക്കും. കര്‍ത്താവുതന്നെ അതിന്റെ ഫലം അനുഭവിയ്ക്കുന്നു. ദുഃഖം, പശ്ചാത്താപം, കുറ്റബോധം, വിദ്വേഷം ഇവയാണ് അത് ജനിപ്പിയ്ക്കുന്നതെങ്കില്‍ അത് പാപകര്‍മ്മമായി കരുതുന്നു. പ്രത്യുത എല്ലാവര്‍ക്കും ആനന്ദം, ആത്മനിര്‍വൃതി, ആത്മസ്തുതി ആത്മാഭിമാനം ഇവയാണു ഉളവാക്കുന്നതെങ്കില്‍, അപ്രകാരമുള്ള കര്‍മ്മങ്ങള്‍ പൂര്‍ണ്ണ കര്‍മ്മങ്ങളായി കരുതപ്പെടുന്നു. സല്‍ക്കര്‍മ്മങ്ങള്‍ ചെയ്താല്‍ മറ്റുള്ളവര്‍ക്കും മാതൃകയാകുമെന്നും മാത്രമല്ല, സമാധാനമായും സന്തോഷമായും ജീവിയ്ക്കാനും സാധിയ്ക്കും.

2. സഞ്ചിതകര്‍മ്മം:
പൂര്‍വ്വജന്മങ്ങളില്‍ ചെയ്ത കര്‍മ്മങ്ങളുടെ ഫലം അനുഭവിച്ചു തീരാന്‍ കാരണമാകുന്ന അടുത്ത അനവധി ജന്മങ്ങള്‍ക്ക് സഞ്ചിതകര്‍മ്മമെന്നു പറയുന്നു. സഞ്ചിതം എന്നാല്‍ ശേഖരം(Collection) ശേഖരിച്ചു വച്ച കര്‍മ്മഫലങ്ങള്‍ ഒന്നൊന്നായി കര്‍ത്താവിനെതേടി ജന്മാന്തരങ്ങളിലൂടെ എത്തുന്നു. പക്ഷേ, ഓരോ ജന്മത്തിലും പുതിയ കര്‍മ്മങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നതിനാല്‍, എല്ലാം നമ്മുടെ കര്‍മ്മസഞ്ചയത്തില്‍ കൂട്ടിച്ചേര്‍ക്കപ്പെടുന്നതിനാല്‍, അതിന്റെയെല്ലാം ഫലം തുടര്‍ച്ചയായി അനുഭവിയ്‌ക്കേണ്ടി വരുന്നു. എല്ലാം അനുഭവിയ്‌ക്കേണ്ടി വരുന്നതിനാല്‍ ജന്മങ്ങള്‍ ആവര്‍ത്തിയ്ക്കുന്നു.

3. പ്രാരാബ്ധ കര്‍മ്മം:
ജനനം മുതല്‍ ഇവിടെ ചെയ്യുന്ന നല്ലതോ, കെട്ടതോ ആയ കര്‍മ്മങ്ങളുടെ ഫലം സുഖമായോ ദുഃഖമായോ ഇവിടെത്തന്നെ അനുഭവിച്ചു തീര്‍ക്കേണ്ടതിനാല്‍, ആ പ്രാരാബ്ധം ഒരാള്‍ പേറുന്നതിനാല്‍ അതിനെ പ്രാരാബ്ധകര്‍മ്മമെന്നു പറയുന്നു. അനുഭവിച്ചു മാത്രമേ, ആ കര്‍മ്മങ്ങളില്‍ നിന്നും മുക്തി/നിവര്‍ത്തി ലഭിയ്ക്കുകയുള്ളൂ. ഏതൊരു കര്‍മ്മം പ്രാരംഭത്തിലേ, നന്നായി തുടങ്ങി വയ്ക്കുന്നുവോ, അതിനെ പ്രാരബ്ധകര്‍മ്മം എന്നു പറയുന്നു. ഭഗവാന്‍ രമണ മഹര്‍ഷിയുടെ വീക്ഷണത്തില്‍, നാം പേറുന്ന ശരീരം തന്നെ ഒരു പ്രാരാബ്ധമാണ്.(The Techniques of Mahayoga by Rama maharshi).

അങ്ങനെ, പുനര്‍ജന്മത്തിനും, അനുഭവങ്ങള്‍ക്കും വഴിയൊരുക്കുന്ന കര്‍മ്മങ്ങള്‍, പ്രാരാബ്ധകര്‍മ്മങ്ങളായി കരുതുന്നു. പ്രാരാബ്ധങ്ങളാണ്, നമ്മുടെ അടുത്ത ജന്മവും, ജന്മസ്ഥാനവും, ജന്മസമയവും, പരിസരവും, ജീവിത ദൈര്‍ഘ്യവുമെല്ലാം നിശ്ചയിക്കുന്നത്. അതിന് നാം വിധി, തലേലെഴുത്ത്(Fate/ Destiny) എന്നെല്ലാം പറയുന്നു. അതെല്ലാം പ്രതികൂല മനോഭാവത്തോടെ, എല്ലാം ഈശ്വരകല്പിതമെന്നും ചിന്തിയ്ക്കരുത്.

ഇത് എന്റെ തലവിധിയാണ്, ഈശ്വര കല്പിതമാണ്, ഇത് ഞാന്‍ അനുഭവിച്ചേ തീരുകയുള്ളൂ, ആര്‍ക്കും ഈ സ്ഥിതി മാറ്റാന്‍ പറ്റുകയില്ല' എന്നെല്ലാം ചിന്തിയ്ക്കുന്നതിനുപകരം, എല്ലാം എന്റെ പൂര്‍വ ജന്മ/ പൂര്‍വ്വകാല കര്‍മ്മഫലമെന്നു ബോദ്ധ്യം വരുമ്പോള്‍ മറ്റുള്ളവരെയും ഈശ്വരനെയും പഴിയ്ക്കുന്ന സ്വഭാവം താനേ നില്‍ക്കും. നമ്മുടെ കര്‍മ്മഫലം മാറ്റാനായില്ലെങ്കിലും, കര്‍മ്മഫലത്തിനോടുള്ള പ്രതികരണരീതിയും പ്രതികൂല മനോഭാവവും മാറ്റാന്‍ പറ്റുമല്ലോ.
വില്ലില്‍ നിന്നും പുറപ്പെടുന്ന അസ്ത്രം  അതിന്റെ ഉദ്ദിഷ്ട ലക്ഷ്യത്തില്‍ തറയ്ക്കുമ്പോള്‍ അതിന്റെ വീര്യം നഷ്ടപ്പെടുന്നതുപോലെ, കര്‍മ്മവും അതിന്റെ ഫലപ്രാപ്തി, കര്‍ത്താവിലെത്തുന്നതോടെ, അതിന്റെ ലക്ഷ്യം സമാപിക്കുന്നു. അത് സുഖമാകാം, ദുഃഖമാകാം. ഫലത്തിനു വിവേചനമില്ല, ലക്ഷ്യബോധം മാത്രം. കര്‍മ്മഫലം മാറ്റാന്‍ ആര്‍ക്കും സാധ്യമല്ലാ എന്തു നേര്‍ച്ചയോ, വഴിപാടോ കഴിച്ചാലും!

അതുകൊണ്ട്, സല്‍കര്‍മ്മങ്ങള്‍കൊണ്ടു മാത്രമേ, ജന്മലക്ഷ്യമായ ജന്മസാക്ഷാത്കാരം നേടുവാനാവുകയുള്ളൂ. സത്സംഗം, ശരണാഗതി, നാമസങ്കീര്‍ത്തനം, ഇവയെല്ലാം ജന്മലക്ഷ്യപ്രാപ്തിയ്ക്കുള്ള സുവര്‍ണ്ണ സോപാനങ്ങളാണ്. കാമവും, കര്‍മ്മവും സാന്ത്വികബോധത്തോടെ നിയന്ത്രിച്ചാല്‍, കര്‍മ്മഫലവും, അനുകൂലമാകുമെന്ന് പ്രതീക്ഷിയ്ക്കാം!

ശുഭം.
Reference: തത്വബോധം By സ്വാമി തേജോമയാനന്ദം

ആത്മീയ ലേഖനം: സുഖ ദുഃഖങ്ങള്‍ക്കു കാരണം മനുഷ്യനോ ഈശ്വരനോ? (ഭാഗം: 2-തൊടുപുഴ കെ.ശങ്കര്‍)
Join WhatsApp News
ത ത്വം അസി 2017-08-26 13:59:29
ത ത്വം അസി
PRG 2017-08-28 01:18:55
ഈ ജന്മത്തില്‍ അതെ നിമിഷം തന്നെ  ഫലം നല്‍കുന്ന കര്‍മത്തെ പ്രാരബ്ധകര്‍മം എന്നും പിന്നീട്‌ ഫലം നല്‍കുന്ന കര്‍മങ്ങളെ സഞ്ചിതകര്‍മം എന്നും പറയുന്നു.  അതില്‍ നല്ലതും ചീത്തയും ഉണ്ടായിരിക്കാം.   ഇപ്പോള്‍ ചെയ്യുന്ന കര്‍മങ്ങള്‍ വരുന്ന ജന്മത്തില്‍ ഫലം നല്‍കുന്നവയാവാം. അവയെ ആഗാമി എന്നുപറയുന്നു.

ഗുരുജി അങ്ങയുടെ ഈലേഖനം വളരെ വിജ്ഞാനപരം ആയിരുന്നു.

ഇമലയാളി ഇങ്ങനെയുള്ള വിജ്ഞാനപരമായാ ലേഖനങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതാണ്.

andrew 2017-08-28 18:55:25

Barbarian might have dead and gone, but barbarism never died. Barbarism incarnates in different human shapes, religion, isms,politics and cults. Barbarism; like a cyclone gathers energy from all and every resources. That is what we are experiencing now. Racists, fanatics, greedy, slave masters, idiotic, fake, hypocrite & ignorant religious propagandists …. you name it, Satan has incarnated. This World is being turned to a battle ground, World peace is threatened. When we have more than one crazy as head of nations; we are rushing towards the end of civilization and World peace.

We need to stop the spread of evil. Think, emancipate from the evils of religious beliefs, racial superiority, lack of empathy, false patriotism.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക