Image

സഭാ പാരമ്പര്യത്തിലുള്ള അവബോധവും അഭിമാനവും ഉന്നതമായ ലക്‌ഷ്യം : വികാരി ജനറാള്‍

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 06 March, 2012
സഭാ പാരമ്പര്യത്തിലുള്ള  അവബോധവും അഭിമാനവും ഉന്നതമായ ലക്‌ഷ്യം :  വികാരി  ജനറാള്‍
ഗാര്‍ലന്‍ഡ് (ടെക്‌സസ്): സിറോ മലബാര്‍ സഭയ്ക്ക് മാര്‍ത്തോമ്മാ ശ്ലീഹാ വഴിയായി തലമുറകളായി പകര്‍ന്നുകിട്ടിയിരിക്കുന്ന വിശ്വാസവും പാരമ്പര്യവും മൂല്യങ്ങളും അമേരിക്കന്‍ കുടിയേറ്റ ജീവിതത്തിലും ഊട്ടി ഉറപ്പിക്കുകയാണ് സിറോ മലബാര്‍ കണ്‍വന്‍ഷനിലൂടെ ഉന്നം വയ്ക്കുന്നതെന്ന് ചിക്കാഗോ സിറോ മലബാര്‍ രൂപതാ വികാരി ജനറാള്‍ ഫാ. ആന്റണി തുണ്ടത്തില്‍.

അമേരിക്കയിലുടനീളം ചിതറി കിടക്കുന്ന സിറോ മലബാര്‍ കുടുംബങ്ങളെ ഒരുമിപ്പിക്കുകയും സഭയുടെ പാരമ്പര്യത്തില്‍ അഭിമാനവും അവബോധവും ഉള്ളവരാക്കി പുതുതലമുറയിലേക്ക് അവ കൈമാറുകയുമാണ് കണ്‍വന്‍ഷനില്‍ പരമപ്രധാനം. അറ്റ്‌ലാന്റയില്‍ ജൂലൈയില്‍ നടക്കുന്ന ആറാമത് നാഷനല്‍ സിറോ മലബാര്‍ കണ്‍വന്‍ഷന്റെ ഡാലസിലെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍ കൂടിയായ ഫാ. ആന്റണി തുണ്ടത്തില്‍.

ഗാര്‍ലന്‍ഡ് സെന്റ് തോമസ് സിറോ മലബാര്‍ ദേവാലയത്തില്‍ മാര്‍ച്ച് നാല് ഞായറാഴ്ച ഫാ. ആന്റണി തുണ്ടത്തില്‍, ഇടവക വികാരിയും റീജനല്‍ ഡയറക്ടറും കോ - കണ്‍വീനറുമായ ഫാ. ജോജി കണിയാംപടിക്കല്‍, ഫാ. ജോയി കൊല്ലിയില്‍(കാരുണ്യാശ്രമം ഡയറക്ടര്‍, പാണത്തൂര്‍), എന്നിവരുടെ കാര്‍മികത്വത്തില്‍ രാവിലെ നടന്ന ദിവ്യബലിയ്ക്കുശേഷം അറ്റ്‌ലാന്റാ കണ്‍വന്‍ഷന്റെ ഡാലസിലെ ആദ്യ കിക്കോഫ് നടന്നു. കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ഏബ്രഹാം ആഗസ്തി, യൂത്ത് കണ്‍വീനര്‍മാരായ ഷാര്‍ലെറ്റ് മാത്യു, ജെസ്‌ലിന്‍ തോമസ്, ഡാലസ് റീജനല്‍ വൈസ് പ്രസിഡന്റ് ജോര്‍ജ് ജോസഫ് വിലങ്ങോലില്‍ എന്നിവരും ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതരായി.

സാമ്പത്തിക കുടിയേറ്റത്തെക്കാളുപരി ദൈവപദ്ധതിയുടെ ഭാഗമാണ് അമേരിക്കയിലെ സിറോ മലബാര്‍ വിശ്വാസികളുടെ കുടിയേറ്റം. ഇസ്രയേല്‍ ജനതയെ കനാന്‍ദേശത്തേയ്ക്ക് മോശ നയിച്ചതുപോലെ വ്യക്തമായ വിശ്വാസ ചൈതന്യത്തിലും ശക്തമായ നേതൃത്വത്തിലധിഷ്ഠിതവുമാണ് പ്രവാസി കുടിയേറ്റങ്ങളും. വിശ്വാസ ദീപ്തിയിലധിഷ്ഠിതമായ കുടുംബങ്ങളുടെയും ഇടവകകളുടെയും ഈ കൂടിച്ചേരല്‍ അമേരിക്കയിലെ സിറോ മലബാര്‍ സഭയ്ക്ക് ശക്തിയാകും. ഫാ. ആന്റണി തുണ്ടത്തില്‍ വിശ്വാസികളെ ഓര്‍മിപ്പിച്ചു.

പാരിഷ് കൗണ്‍സില്‍ അംഗങ്ങളും മറ്റു നിരവധി കുടുംബങ്ങളും ഞായറാഴ്ച നടന്ന കിക്കോഫില്‍ റജിസ്‌ട്രേഷന്‍ നല്‍കി. കണ്‍വന്‍ഷന്‍ പാക്കേജുകളെയും റജിസ്‌ട്രേഷനെയും പറ്റി ചെയര്‍മാന്‍ ഏബ്രഹാം ആഗസ്തി ഇടവകയെ അഭിസംബോധന ചെയ്ത വേളയില്‍ ലഘുവായി വിവരിച്ചു. കണ്‍വന്‍ഷന്റെ യൂത്ത് നേതാക്കളായ ഷാര്‍ലെറ്റ് മാത്യു, ജെസ്‌ലിന്‍ തോമസ് എന്നിവര്‍ യൂത്ത് പ്രോഗ്രാമുകളെ പറ്റി സംസാരിക്കുകയും യുവജനങ്ങളെ കണ്‍വന്‍ഷനിലേക്ക് സ്വാഗതവും ചെയ്തു. തുടര്‍ന്ന് മതബോധന അധ്യാപകരുമായും യൂത്ത് പ്രതിനിധികളുമായും അവര്‍ ആശയവിനിമയം നടത്തി. അറ്റ്‌ലാന്റാ സെന്റ് അല്‍ഫോന്‍സാ ഇടവകയുടെ ആഭിമുഖ്യത്തിലാണ് ആറാമത് കണ്‍വന്‍ഷനു ജൂലൈയില്‍ തിരശീല ഉയരുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
www.smcatl2012.org

വാര്‍ത്ത അയച്ചത്: ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക