Image

മഴ (കവിത: ഫൈസല്‍ മാറഞ്ചേരി)

Published on 27 August, 2017
 മഴ (കവിത: ഫൈസല്‍ മാറഞ്ചേരി)
തിരി മുറിയാതെ പെയ്യൂന്നതെന്തേ?
മഴയേ, നീ സ്‌നേഹം കൊണ്ടെന്നെ പൊതിയുന്നതെന്തേ?

നീറുന്ന ഹൃത്തിന്
കുളിരേകുന്നില്ലെങ്കിലും

വേവുന്ന ഗാത്രത്തിനു
കുളിരാണു നീ !

നിറയെ പരന്നൊഴുകും
മഴത്തുള്ളി പ്രളയം

വഴി നടത്തുന്നെന്നെ
ബാല്യത്തിന്‍ ഇടവഴിയില്‍

കൗമാരത്തിന്‍ കോലായില്‍
യുവത്വത്തിന്‍ കലാലയത്തില്‍

എവിടെയൊക്കെയോ ഞാന്‍
മറന്നുപോയ എന്നിലെ നിന്നെ!

കാത്തിരിക്കാനാരുമില്ലാത്ത
ഈ ആശ്രമ വരാന്തയില്‍

പെയ്തതൊഴിയാതെ നീയെന്നും
എനിയ്ക്കു കൂട്ടായിരിക്കണേ?.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക