ഹ്യൂസ്റ്റണില്‍ ഫൊക്കാന കിക്ക് ഓഫ് സെപ്റ്റംബര്‍ 3 ഞായറാഴ്ച
fokana
27-Aug-2017

ഹ്യൂസ്റ്റണ്‍: 2018 ജൂലൈയില്‍ ഫിലഡല്‍ഫിയയില്‍ നടക്കുന്ന ഫൊക്കാന
കണ്‍വന്‍ഷന്റെ കിക്ക് ഓഫ് സ്റ്റാഫോര്‍ഡിലുള്ള എഡ്വിന്‍സ് സ്കൂള്‍ ഓഫ്
നഴ്‌സിംഗില്‍ വെച്ച് സെപ്റ്റംബര്‍ 3 ഞായറാഴ്ച വൈകീട്ട് 5 മണിക്ക്
നടത്തുന്നതാണ്. ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ, ജനറല്‍ സെക്രട്ടറി
ഫിലിപ്പോസ് ഫിലിപ്പ്, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ നായര്‍ എന്നിവര്‍
പങ്കെടുക്കും. ഹ്യൂസ്റ്റണില്‍ നിന്ന് ഇത്തവണ വളരെയധികം പേര്‍
രജിസ്‌ട്രേഷന്‍ നടത്തുവാന്‍ സന്നദ്ധരായിട്ടുണ്ടെന്ന് ഫൊക്കാന നാഷണല്‍
കമ്മിറ്റിയംഗം എബ്രഹാം ഈപ്പനും റീജനല്‍ വൈസ് പ്രസിഡന്റ് പൊന്നു പിള്ളയും
അറിയിച്ചു.
രജിസ്‌ട്രേഷന്‍ കിക്ക്ഓഫ് ചടങ്ങുകള്‍ക്ക് കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍മാരായ റെനി കവലയില്‍, ഡോ. രഞ്ജിത്ത് പിള്ള എന്നിവരും സുനില്‍ മേനോന്‍, ജിനു തോമസ്, ആന്‍ഡ്രൂസ് ജേക്കബ്, ടി.എന്‍. സാമുവേല്‍ തുടങ്ങിയവരും നേതൃത്വം നല്‍കും.

Facebook Comments