Image

കുവൈറ്റില്‍ ക്രിക്കറ്റ് കളിക്കിടെ മലയാളി കുഴഞ്ഞ് വീണ് മരിച്ചു

Published on 27 August, 2017
കുവൈറ്റില്‍ ക്രിക്കറ്റ് കളിക്കിടെ മലയാളി കുഴഞ്ഞ് വീണ് മരിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ക്രിക്കറ്റ് കളിക്കിടെ മലയാളി കളിക്കളത്തില്‍ കുഴഞ്ഞ് വീണ് മരിച്ചു. റ്റോജി തോമസ് (36) ആണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം അബാസിയയിലെ ഗ്രൗണ്ടില്‍ കളിക്കുന്നതിനിടെയാണ് റ്റോജി കുഴഞ്ഞ് വീണത്. ഉടന്‍ തന്നെ ഫര്‍വാനിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കുവൈറ്റിലെ ഒരു സ്വകാര്യ കന്പനിയില്‍ ജോലി ചെയ്തിരുന്ന റ്റോജി കഴിഞ്ഞ വര്‍ഷമാണ് വിവാഹിതനായത്. ഭാര്യ നീതു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക