Image

ജോസഫ് പതിയില്‍ - ജോസഫിന: അമ്പതുസംവത്സരങ്ങള്‍ പിന്നിടുന്ന ദാമ്പത്യം. (ജോണ്‍ ഇളമത)

Published on 28 August, 2017
ജോസഫ് പതിയില്‍ - ജോസഫിന: അമ്പതുസംവത്സരങ്ങള്‍ പിന്നിടുന്ന ദാമ്പത്യം. (ജോണ്‍ ഇളമത)
''ഇരു മെയ്യാണങ്കിലും നമ്മളൊറ്റ കരളല്ലേ നീ എന്‍െറ ജീവനല്ലേ''....! എന്ന കവി ചങ്ങമ്പുഴയുടെ വരികളാണ് എന്‍െറ ഓര്‍മ്മയിലേക്കെത്തിയത്. പാശ്ചാത്യ ചിന്തകളില്‍ അമ്പതുവര്‍ഷം രണ്ട് സ്വഭാവമുള്ളവര്‍ ഒന്നിച്ച് ഒരേ ശരീവും, മനവുമായി  ജീവിക്കുക ഒരു ഹിമാലയ പര്‍വ്വതാരോഹണം തന്നെ. കഴിഞ്ഞകാലങ്ങളില്‍  കുറേ ദമ്പതിമാര്‍ ആ യജ്ഞത്തില്‍ വിജയിച്ചിട്ടുണ്ടങ്കില്‍ ഇന്ന് അത്തരം സാഹസങ്ങള്‍ അപ്രത്യക്ഷമായിരിക്കുന്നു.

ഇതെഴുതാന്‍ പ്രേരകമാകുന്നത്,ഇന്ന് എന്‍െറ അടുത്ത സുഹൃത്തുക്കളി ലൊരാളായ ശ്രീ ജോസഫ് പതിയിലിന്‍െറയും, സഹധര്‍മ്മിണി ശ്രീമതി ജോസഫിനായുടെയും അമ്പതാം വിവാഹ വാര്‍ഷികമായിരുന്നു. അവര്‍ക്ക് അകമഴിഞ്ഞ മംഗളാശംസകള്‍ല്‍, ഒപ്പം ആയുരാരേഗ്യവും നേരുന്നു.

ഇരുവരും എണ്‍പതിനും, മുകളിലും, താഴെയുമായി, ആരോഗ്യത്തോടെയും, തെളിഞ്ഞ മനസ്സോടെയുംനടന്നു വന്ന് ഈ ജീവിതസായാഹ്‌നത്തെ ചുറുചുറുക്കോടെ ആസ്വദിക്കുമ്പോള്‍ എനിക്കു തോന്നുന്നത് അവര്‍ക്ക് ജീവിതത്തോടുള്ള കാഴ്ചപ്പാടുകള്‍ നൂറുശതമാനവും പോസിറ്റീവ് ആയിരിക്കുമെന്നതു തന്നെ. രണ്ടു നദികളുടെ ഒരു സംഗമം പോലെ തന്നെ വിവാഹവും. പല വഴികളിലൊഴുകി വരുന്ന രണ്ടു നദികള്‍ 
സംഗമിക്കുമ്പോള്‍ മലരുകളും, ചുഴികളും.  തമ്മില്‍ ആലിംഗനം ചെയ്ത ഒരു പ്രവാഹമായി ഒരേതാളത്തില്‍ ഒഴുകുമ്പോള്‍ അതൊരു പ്രണയ പ്രവാഹമായി. ഒഴുക്കും, ഓളവുമെപ്പോഴുമുണ്ട്. അത് ജീവതത്തിന്‍െറ താളമാണ്, അതില്ലാതെ ഈ ദാമ്പത്യ സൗഹൃദത്തിന് എന്തു ലഹരി!

പൊട്ടിപാകുന്ന ഒരു പട്ടുനൂലിലൂടെയുള്ള യാത്രയാണ് ഇന്ന് പുതിയ തലമുറയിലെ വിവാഹങ്ങളില്‍ ദൃശ്യമാകുന്നത്. പരസ്പര വിശ്വാസം, സ്‌നേഹം, ആത്മാര്‍ത്ഥത, അര്‍പ്പണ മനോഭാവം ഇവയൊക്കെ ഇന്ന് പാടെ നഷ്ടപ്പെട്ടു പേകുന്നതല്ലേ ഇതിനു കാരണഹേതു? 

സ്വാര്‍ത്ഥയും, സ്വാതന്ത്രവും, ഇഴപിരിയുന്ന പുത്തന്‍ തലമുറയുടെ സിദ്ധാന്തങ്ങളില്‍ "വിവാഹം', ഒരു ''ബന്ധന''മാണന്ന് അവര്‍ കരുതുന്നു. അങ്ങനെ പരമ്പരാഗതമായ ഒരു പവിത്രത ഇന്ന് കരിന്തിരി കത്തി അണഞ്ഞു കൊണ്ടിരിക്കുന്നു. ഇതൊരു സസ്ക്കാരത്തിന്‍െറ മൂല്യച്യുതി എന്ന്  കരുതിയിട്ട് കാര്യമുണ്ടോ? 

സ്വാതന്ത്ര്യമിന്ന് മാനവരാശിയെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. അവ നീര്‍കുമിളകളെപ്പോലെ, ജീവിതത്തിന്‍െറ ഉന്മാദത്തിന്‍െറ നുരയും പതയുമായി വായുനിറഞ്ഞ ഗോളങ്ങളായി പറന്ന് നമ്മുക്കു മുമ്പില്‍ നിമിഷങ്ങില്‍ പൊട്ടി അമരുന്നു. മറ്റൊന്ന് ഉള്ളതിനെ കൈവിട്ട് മറ്റൊന്നിനെ പ്രാപിക്കുന്നത് സുന്ദരമായ സ്വപ്നം തന്നെ. അത് നിറവേറുമെങ്കില്‍. 

വാസ്തവം മറ്റൊന്നാണ്. നാം ചിന്തിക്കുന്നത് ഒന്ന്, സംവിക്കുന്നത് മറ്റൊന്ന്! , അതുതന്നെ പ്രകൃതിയുടെ അജഞാതമായ വിരോധാഭാസവും!
ജോസഫ് പതിയില്‍ - ജോസഫിന: അമ്പതുസംവത്സരങ്ങള്‍ പിന്നിടുന്ന ദാമ്പത്യം. (ജോണ്‍ ഇളമത)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക