86 പുതുമുഖങ്ങളെ അണിനിരത്തി വന്‍ ഹിറ്റാക്കിയ അങ്കമാലി ഡയറീസിന് ശേഷം ഈ മ യൗ എന്ന ചിത്രവുമായി എത്തുകയാണ് ലിജോ ജോസ് പല്ലിശ്ശേരി. ഒരു സിനിമ മലയാളത്തില്‍ ഷൂട്ടിങ് പൂര്‍ത്തിയാക്കാന്‍ ചുരുങ്ങിയത് 50 ദിവസം എടുക്കുമ്പോള്‍ വെറും 18 ദിവസം കൊണ്ട് ഈ മ യൗ പൂര്‍ത്തിയാക്കിയിരിക്കുകയാണ് ലിജോ.
ഈശോ മറിയം യൗസേപ്പ് എന്നതിന്റെ ചുരുക്ക പേരാണ് ഈ മ യൗ. ദേശീയ അവാര്‍ഡ് നേടിയ തിരക്കഥാകൃത്ത് പിഎഫ് മാത്യുസിന്റേതാണ് രചന. ചെല്ലാനമായിരുന്നു പ്രധാന ലൊക്കേഷന്‍. വിനായകന്, ചെമ്ബന്‍ വിനോദ്, ദിലീഷ് പോത്തന് എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍.
നായകന്, സിറ്റി ഓഫ് ഗോഡ്, ആമേന്‍, ഡബിള്‍ ബാരല്‍, അങ്കമാലി ഡയറീസ് എന്നീ അഞ്ചു സിനിമകളും വ്യത്യസ്തമായാണ് ലിജോ ഒരുക്കിയത്. ചിലത് തീയറ്ററില്‍ പരാജയമായെങ്കിലും നിരൂപകരുടെ പോലും കയ്യടി നേടിയ ആഖ്യാനമായിരുന്നു. ഈ മ യൗ ഇവയില്‍ നിന്നുമൊക്കെ വ്യത്യസ്തമായിരിക്കും എന്നതില്‍ സംശയമില്ല.