Image

കപില്‍ ശര്‍മ്മ എത്തിയില്ല, ഷോ റദ്ദാക്കി കലിപ്പ് തീര്‍ത്ത് അജയ് ദേവ്ഗണ്‍

Published on 28 August, 2017
കപില്‍ ശര്‍മ്മ എത്തിയില്ല, ഷോ റദ്ദാക്കി കലിപ്പ് തീര്‍ത്ത് അജയ് ദേവ്ഗണ്‍
വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് കപില്‍ ശര്‍മ്മ. അജയ് ദേവ്ഗണ്‍ പങ്കെടുക്കേണ്ട കപില്‍ ശര്‍മ്മ ഷോ തീര്‍ത്തും പ്രൊഫഷണല്‍ അല്ലാത്ത കാരണം കൊണ്ട് റദ്ദാക്കേണ്ടി വന്നിരിക്കുകയാണ്. അജയ് ദേവ്ഗണ്‍ തന്റെ പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായാണ് കപില്‍ ശര്‍മ്മ ഷോയ്ക്ക് എത്തിയത്.

അജയ് ദേവ്ഗണിനൊപ്പം ഇമ്രാന്‍ ഹാഷ്!മി, ഇഷാ ഗുപ്ത, ഇല്യാന ഡിക്യൂസ തുടങ്ങിയവരും ഷോയ്!ക്ക് എത്തിയിരുന്നു. ഷൂട്ടിനായുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങുകയും ചെയ്!തു. എന്നാല്‍ അവതാരകനായ കപില്‍ ശര്‍മ്മ എത്തിയില്ല. ക്രൂ അംഗങ്ങള്‍ ഫോണ്‍ ചെയ്‌തെങ്കിലും സ്വിച്ച് ഓഫ് എന്ന മറുപടിയാണ് ലഭിച്ചത്. രോഷാകുലനായ അജയ് ദേവ്ഗണും സംഘവും മടങ്ങുകയും ചെയ്!തു.

എന്നാല്‍ അസുഖബാധിതനായതിനാലാണ് കപില്‍ ശര്‍മ്മ ഷൂട്ടിനെത്താതിരുന്നത് എന്ന് പിന്നീട് അജയ് ദേവ്ഗണിനെ ടീം അംഗങ്ങള്‍ അറിയിച്ചെന്നും റിപ്പോര്‍ട്ടുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക