Image

എഴുപതാമാണ്ടില്‍ ലോകശക്തി എങ്കിലും വര്‍ഗീയതയില്‍ ശോഭമങ്ങുന്ന ഭാരതം (ബ്‌ളസന്‍ ഹൂസ്റ്റന്‍)

Published on 28 August, 2017
എഴുപതാമാണ്ടില്‍ ലോകശക്തി എങ്കിലും വര്‍ഗീയതയില്‍ ശോഭമങ്ങുന്ന ഭാരതം (ബ്‌ളസന്‍ ഹൂസ്റ്റന്‍)
ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ ലോകത്തെത്തിയിട്ട് 7 പതിറ്റാണ്ട് പിന്നിട്ടുകഴിഞ്ഞിരിക്കുന്നു. വിദേശാധിപത്യത്തിന്റെ അടിമത്വത്തിന്റെ ഇരുണ്ട ലോകത്തുനിന്നും സ്വാതന്ത്ര്യത്തിന്റെ തുറന്ന ലോകത്തേക്ക് ഇന്ത്യന്‍ ജനതയെത്തിയത് പോരാട്ടങ്ങളിലൂടെയും ബഹിഷ്ക്കരണ നിസ്സ ഹകരണസമരമാര്‍ക്ഷങ്ങളിലൂടെയുമായിരുന്നു. ആയുധമേന്തിയ സമരങ്ങളും ഒളിപ്പോരുകളെന്ന ശത്രുസംഹാരയുദ്ധങ്ങളും കണ്ട ലോകത്തിന് ആശയങ്ങളും ആദര്‍ശങ്ങളും മുറുകെ പിടിച്ചുള്ള സത്യാഗ്രഹ നിസ്സഹകരണങ്ങളെന്ന അഹിംസാ സമരമാര്‍ ക്ഷങ്ങള്‍ പുതിയ ഒരനുഭവം തന്നെ ഉണ്ടാക്കി കൊടുത്തു എന്നു പറയാം. അതുമാത്രമല്ല ഒരു മാ തൃകയും അതില്‍ക്കൂടി ഇന്ത്യ ലോകത്തിനു കാണിച്ചുകൊടു ത്തപ്പോള്‍ ആ സമരത്തിന് ഇരട്ടി മധുരമുള്ളതായിത്തീര്‍ന്നു. വ്യാപാരത്തിനു വന്നവരുടെ കച്ചവട കണ്ണുകള്‍ അധികാര കസേരയുടെ കാലുകളില്‍ പതിച്ചപ്പോള്‍ അത് ജനതയുടെ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാ യി മാറി.

അടിമത്വത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും അതിഭീകരതയില്‍ നിന്ന് വിമോചന ശബ്ദം ഇന്ത്യന്‍ ജനതയില്‍ അലയടിച്ചപ്പോള്‍ അടിമകളാക്കിയവരോടുള്ള എതിര്‍പ്പ് അതിശക്തമായി. അത് ആവേശവും അതിലേറെ അഭിമാനവുമുളവാക്കിയപ്പോള്‍ സ്വാതന്ത്ര്യമെന്നത് ജന തയുടെ അനിവാര്യതയാക്കി. ആദ്യസ്വാതന്ത്ര്യസമരം അങ്ങനെ സ്വാതന്ത്ര്യസമരത്തിന്റെ തുടക്കമായി. മൃഗക്കൊഴുപ്പുമായി ബ്രിട്ടീഷ് ഇന്ത്യയിലെ സ്വദേശി കളായ സൈനീകരെ അപമാനി ക്കാന്‍ ശ്രമിച്ചപ്പോള്‍ അഭിമാനി കളായ സ്വദേശികളായ സൈനീകര്‍ എതിര്‍പ്പുമായി രംഗത്തുവ ന്നു. അവര്‍ക്ക് ശക്തിപകരാന്‍ സ്വാതന്ത്ര്യസമര നേതാക്കളും രം ഗത്തു വന്നതോടെ അതിന്റെ അലയടികള്‍ രാജ്യമൊട്ടാകെ ഉണ്ടായി. ആ അലയടികള്‍ ഒരു കൊടുങ്കാറ്റായി മാറിയെന്നതാണ് സത്യം. ആയുധമേന്തിയ ബ്രിട്ടീ ഷ് പടയെ നേരിടാന്‍ കഴിയാതെ അശരണരായി അശക്തരായി മാറിയെങ്കിലും അതില്‍ നിന്ന് ആ വേശമുള്‍ക്കൊണ്ടുകൊണ്ട് ആ ജനത അതിശക്തമായി ആഞ്ഞടിച്ചു. അവര്‍ക്ക് ആവേശം പകര്‍ന്നുകൊണ്ട് മഹാത്മജിയും പണ്ഡിറ്റ്ജിയും തുടങ്ങി ശക്തരായ ഒരു നേതൃത്വനിര തന്നെ ഉണ്ടായിരുന്നു. ആയുധമേന്തിയ പടയ്ക്കു മുന്നില്‍ ആയുധമില്ലാത്ത സമരക്കാര്‍ സഹനത്തിന്റെയും സമാധാനത്തിന്റെയും മാര്‍ക്ഷത്തില്‍ക്കൂടി സമരവുമായി രംഗത്തു വന്നപ്പോള്‍ ആ സൈന്യം മുട്ടു മടക്കി.

സ്വാതന്ത്ര്യമെന്നത് ദിവാസ്വപ്നമായി കരുതിയ ജന തയ്ക്കു മുന്നില്‍ അതൊരു യാ ഥാര്‍ത്ഥ്യമായി തീര്‍ന്നപ്പോള്‍ അ തില്‍ ഒരു ജനതയുടെ ത്യാഗത്തിന്റെയും അര്‍പ്പണത്തിന്റെ യും രക്തച്ചൊരിച്ചിലിന്റെയും ക ഥയുണ്ട്. ലോകം കണ്ട ഏറ്റവും വലിയ സ്വാതന്ത്ര്യസമരമെന്ന് ചരിത്രത്തില്‍ തങ്കലിപികളില്‍ എഴുതി ചേര്‍ക്കപ്പെട്ട ഇന്ത്യന്‍ സ്വാതന്ത്ര്യസമരം ഇന്നും അത്ഭു തത്തോടെ ലോകം നോക്കു മ്പോള്‍ അഭിമാനത്തോടെ തല യുയര്‍ത്തിപ്പിടിച്ചുകൊണ്ട് മാത്ര മേ ഓരോ ഇന്ത്യന്‍ പൗരനും ലോകത്തെവിടെയായാലും നി ല്‍ക്കുകയുള്ളു. സ്വാതന്ത്ര്യദിന ത്തിന്റെ പൊന്‍പുലരിയില്‍ ഇന്ത്യന്‍ ദേശീയ പതാക പാറിപ റത്തുമ്പോള്‍ ആ അഭിമാന ആകാശത്തോളം ഉയര്‍ന്നുപോകാറുണ്ട്. മറ്റൊരു രാജ്യത്തിലുമുള്ള ജനത്തിനുമില്ലാത്തത്ര ആവേ ശം ഇന്ത്യന്‍ ജനതയ്ക്കുണ്ട് അത് ഇന്ത്യയിലായാലും വിദേശത്തായാലും. ഒരു ചരിത്രമല്ല മറിച്ച് ഒരു കാലഘട്ടം തന്നെയാണ് ഇന്ത്യന്‍ സ്വാതന്ത്ര്യസമരപോരാട്ടം. 7പതിറ്റാണ്ട് കഴിഞ്ഞിട്ടും അതിന്റെ ആവേശം ഇന്നും ജനങ്ങളുടെ സിരകളില്‍ തിളച്ചു മറിയുന്നത് അതിനുദാഹരണമാ ണ്. കാലം കഴിയുന്തോറും അത് വര്‍ദ്ധിച്ചുവരുന്നുയെന്നത് നിഷേ ധിക്കാനാവാത്ത ഒരു വസ്തുതയാണ്. അതാണ് ഇന്ത്യന്‍ സ്വാ തന്ത്ര്യസമരത്തിന്റെ മഹത്വം.

ഓരോ ഇന്ത്യക്കാര ന്റെയും സിരകളില്‍ക്കൂടി ഒഴു കുന്ന രക്തത്തില്‍ ഈ രാജ്യസ് നേഹം അലിഞ്ഞുചേര്‍ന്നുയെ ന്നതാണ് യാഥാര്‍ത്ഥ്യം. അത് വേര്‍തിരിക്കുകയെന്നത് അവന്റെ പ്രാണനെ വേര്‍തിരിക്കുന്നതിന് തുല്യമാണ് എന്നു പറയാന്‍ മടിയില്ലാത്തവരാണ് ഇന്ത്യക്കാര്‍. കടല്‍കടന്നുപോലും ഇന്ത്യാക്കാ രന്റെ ദേശസ്‌നേഹം വ്യാപിക്കു ന്നതിന്റെ രഹസ്യം അതാണ്. ഇ ന്ത്യ നേടിയെടുത്ത സ്വാതന്ത്ര്യം ബ്രിട്ടീഷുകാരന്റെ ഔദാര്യത്തില്‍ കിട്ടിയതല്ല. അവരോടു പൊരുതി അവരില്‍ നിന്ന് നേടിയെടു ത്തതാണ്. അവരില്‍ നിന്ന് പിടിച്ചു പറിച്ചതല്ല മറിച്ച് ഇന്ത്യന്‍ ജനതയുടെ ശക്തിക്കു മുന്നില്‍ മുട്ടുമടക്കി അവരുടെ രാജ്യം തിരികെ ഏല്‍പ്പിച്ചതാണ്.

ആ ഇന്ത്യാക്കാരന്റെ രാജ്യസ്‌നേഹത്തിനും സംഘടി തശക്തിക്കു മുന്നില്‍ ശത്രുരാജ്യ ങ്ങള്‍ മുട്ടുമടക്കിയ ചരിത്രമെയുള്ളു. ശത്രുവിന്റെ ശത്രുവിനെ കൂട്ടുപിടിച്ച് ഇന്ത്യയ്ക്കുനേരെ പോരാട്ടം നടത്താന്‍ നോക്കി പരാജയപ്പെട്ട ചരിത്രമുള്ള ഇന്ത്യയുടെ അയല്‍രാജ്യവും ശത്രു രാജ്യമെന്ന മറ്റൊരു വിശേഷണ വുമുള്ള പാക്കിസ്ഥാന്റെ പോരാ ട്ടം തന്നെ അതിനുദാഹരണ മാണ്. ഇടക്കിടെ ഇന്ത്യയെ ചൊ ടിപ്പിച്ചുകൊണ്ട് പാക്കിസ്ഥാന്‍ നടത്തുന്ന പ്രയോഗങ്ങള്‍ പല പ്പോഴും വടികൊടുത്ത് അടിവാ ങ്ങുന്നതിന് തുല്യമാണ്.

ആദ്യ ഇന്ത്യ പാക്ക് യുദ്ധം മുതല്‍ ഈ അടുത്തകാ ലത്തു നടന്ന കച്ച് പോരാട്ടങ്ങള്‍ വരെ അതിനുദാഹരണങ്ങളാണ്. ഇന്ത്യന്‍ സേന കാശ്മീരില്‍ പു റംതിരിഞ്ഞു നില്‍ക്കുമ്പോള്‍ അവരെ വെല്ലുവിളിക്കുകയും അവ ര്‍ തിരിഞ്ഞു വന്നാല്‍ വാലും ചുരുട്ടി മാളത്തിലൊളിക്കുകയും ചെയ്യുന്ന പാക്കിസ്ഥാന്റെ ഈ പ്രവര്‍ത്തി ഒരിക്കലും വിജയിക്കാന്‍ പോകുന്നില്ല. അസൂയയില്‍ നിന്ന് ഉടലെടുക്കുന്നതു മാ ത്രമാണ് ഈ പ്രവര്‍ത്തി. ഇന്ത്യ യ്‌ക്കൊപ്പം സ്വാതന്ത്ര്യം നേടിയ പാക്കിസ്ഥാന്റെ വളര്‍ച്ച താഴോട്ടുപോകുമ്പോള്‍ ഇന്ത്യയുടെ വ ളര്‍ച്ച അങ്ങ് ചന്ദ്രനില്‍ വരെയെ ത്തി നില്‍ക്കുന്നു. പാക്കിസ്ഥാനി ല്‍ ഭരണ അട്ടിമറികള്‍ പലതു നടന്നു ഇക്കാലമത്രയും. 75-ല്‍ നടന്ന അടിയന്തരാവസ്ഥയൊഴിച്ചാല്‍ ഇന്ത്യയുടെ ജനാധി പത്യ സംവിധാനത്തിന് ഒരു കോട്ടവും ഇതുവരെ സംഭവിച്ചി ട്ടില്ല. ഇന്ത്യയുടെ ജെ.ഡി.പി. 2016 7.1 ആയപ്പോള്‍ പാക്കിസ്ഥാന്റേത് 5 മാത്രമാണ്. പേ രിനെ ജനാധിപത്യഭരണ സംവിധാനമെന്ന് പാക്കിസ്ഥാന്‍ പറയുന്നെങ്കിലും രാജ്യത്തിന്റെ നിയന്ത്രണം സൈന്യത്തിനും വിദേ ശശക്തികള്‍ക്കുമാണ്. എന്നാല്‍ ആ സ്ഥിതിയല്ല ഇന്ത്യയില്‍. ജനങ്ങള്‍ തിരഞ്ഞെടുത്തു വി ടുന്ന സര്‍ക്കാരാണ് ഭരണം നടത്തുന്നത്. അവരാണ് ഭരണത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്നത്. പാക്കിസ്ഥാന്റെ സ്ഥിതി അതല്ല. തീരുമാനങ്ങള്‍ എടുക്കാം നടപ്പാ ക്കണമെങ്കില്‍ സൈന്യവും മറ്റും അനുമതി നല്‍കണം.

മൂന്നാം ലോകരാഷ്ട്രമെന്ന് അവഹേളിച്ചവര്‍ക്കൊപ്പം ഇന്ന് ഇന്ത്യയെത്തി നില്‍ക്കുന്നുണ്ട്. പല കാര്യങ്ങളിലും പ്രത്യേകിച്ച് ശാസ്ത്രസാങ്കേതിക വളര്‍ച്ചയില്‍. ഇതില്‍ ഇന്ത്യയെ നയി ച്ചവരുടെ പങ്ക് വളരെ വലുതാ ണ്. അവരുടെ ദീര്‍ഘവീക്ഷണ വും ജനത്തിന്റെ കഠിനാദ്ധ്വാനവും ഇന്ന് ഇന്ത്യയെ ഇവിടെയെ ത്തിച്ചിരിക്കുന്നു. ഒന്നുമില്ലായ്മ യില്‍ നിന്ന് ഇന്ത്യ ഇവിടം വരെയെത്തിയെങ്കില്‍ അതിന്റെ കാര ണം അതുമാത്രമാണ്.

എന്നാല്‍ നാം പല കാര്യങ്ങളിലും പൂര്‍ണ്ണത കൈവരി ച്ചിട്ടില്ലായെന്നും പറയേണ്ടിയിരിക്കുന്നു. നഗര വികസനം ഇന്ന് മിക്ക സംസ്ഥാനങ്ങളിലും ഉണ്ടെങ്കിലും ഗ്രാമവികസനം അത്ര കണ്ട് ഉണ്ടോയെന്നു സംശയമാണ്. ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണെന്ന് വിശ്വസിക്കു കയും പ്രചരിപ്പിക്കുകയും ചെ യ്തിരുന്ന മഹാത്മജിയുടെ സ്വ പ്നം യാഥാര്‍ത്ഥ്യമാകണമെ ങ്കില്‍ ഗ്രാമങ്ങളുടെ വികസനം പൂര്‍ണ്ണമാകണം. യാത്രാസൗകര്യങ്ങള്‍ പോലുമില്ലാത്ത ഗ്രാമങ്ങള്‍ ഇന്നും ധാരാളം ഇന്ത്യയെന്ന മ ഹാരാജ്യത്തിലുണ്ട്. പ്രാഥമിക കാര്യങ്ങള്‍പോലും പൊതുനിര ത്തില്‍ നിര്‍വ്വഹിക്കപ്പെടുന്ന രീതിയില്‍ ഇന്ത്യയിലെ ഗ്രാമങ്ങ ളിലെ ജനങ്ങള്‍ക്കുണ്ടാകുന്ന അവസ്ഥ നിഷേധിക്കാനാവാത്ത തു തന്നെയാണ്.

ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം പൂര്‍ണ്ണമായി നടപ്പാക്കാന്‍ ഇത്രയും കാലംകൊണ്ട് കഴിഞ്ഞിട്ടില്ല. സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ഇന്ത്യ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം. അത് ഏറെക്കു റെയൊക്കെ പരിഹരിക്കപ്പെട്ടി ട്ടുണ്ടെങ്കിലും ഇന്നും ഇന്ത്യയെ ന്ന മഹാരാജ്യം ദാരിദ്ര്യരേഖ മറികടന്നിട്ടില്ല. 1.21 ബില്യണ്‍ ആ ളുകള്‍ ഇന്നും ഇന്ത്യയില്‍ ദാരിദ്ര്യരേഖക്കു താഴെയാണെന്ന് 2012-ലെ കണക്കില്‍ പറയുന്നത്. അതില്‍ നിന്ന് വലിയ വ്യത്യാസ മൊന്നും ഇപ്പോഴില്ല. 1.25 ദിവസ വരുമാനമാണ് ഒരു ഇന്ത്യാക്കാ രന്റെ ശരാശരി വരുമാനം. ഇത്ര യും കാലംകൊണ്ട് ഇന്ത്യ വളര്‍ ച്ചയുടെ പടവുകള്‍ ധാരാളം പി ന്നിട്ടെങ്കിലും ഇക്കാര്യങ്ങളില്‍ പൂ ര്‍ണ്ണത കൈവരിച്ചിട്ടില്ലായെന്നത് ഒരു വസ്തുതയാണ്. പ്രാഥമിക സൗകര്യങ്ങള്‍ പോലുമില്ലാത്ത ആശുപത്രികള്‍ ഇന്ത്യയുടെ ഗ്രാമങ്ങളിലുണ്ടെന്നുള്ളതിന് ഉദാഹരണമാണ് യു.പി.യിലെ സംഭവം.

വളര്‍ച്ചയുടെ അളവു കോല്‍ പട്ടണങ്ങളിലേക്കും നോ ക്കുമ്പോള്‍ ഗ്രാമങ്ങളുടെ തളര്‍ ച്ചകള്‍ കാണാതെ പോകുന്നു. ഒറ്റക്കെട്ടായി പൊരുതി നേടിയ സ്വാതന്ത്ര്യം ഏഴ് പതിറ്റാണ്ടിലും ശോഭയോടെ നില്‍ക്കുമ്പോള്‍ അതിനെ തളര്‍ത്തുന്ന മറ്റൊരു വസ്തുത ജാതിയുടെയും മത ത്തിന്റെയും പേരില്‍ ഭാരത്തിലെ ജനത്തിനെ വേര്‍തിരിക്കുന്നതാ ണ്. ദേശീയപതാകയുടെ നിറ ത്തിനുപോലും വര്‍ഗീയത ചാര്‍ ത്തുന്ന വര്‍ഗീയ ചുവയുള്ള രാ ഷ്ട്രീയ പാര്‍ട്ടികളുടെ ഉന്നത നേതാക്കന്മാര്‍ക്ക് ലക്ഷ്യം അധികാ ര കസേരയാണെങ്കിലും അതില്‍ ശോഭ മങ്ങുന്നത് നമ്മുടെ മതേ തരത്വത്തിന്റെ മുഖമാണ്. അതു ണ്ടാകാതെയിരിക്കാന്‍ നാം ഒറ്റ ക്കെട്ടായി ഈവര്‍ഗീയതയെ എതിര്‍ക്കേണ്ടിയിരിക്കുന്നു.ഇല്ലെങ്കില്‍ വിദേശാധിപത്യത്തിനു മുന്‍പുള്ളപോലെ നമ്മുടെ ഭാരതം ചിന്നഭിന്നമായിത്തീരും.

ബ്‌ളസന്‍ ഹൂസ്റ്റന്‍ blessohoustongmail.com
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക