Image

പുകവലി: ആസ്‌മ മുതല്‍ അര്‍ബുദം വരെ

Published on 06 March, 2012
പുകവലി: ആസ്‌മ മുതല്‍ അര്‍ബുദം വരെ
പുകവലി മാരകമായ ആസ്‌മ മുതല്‍ അര്‍ബുദം വരെ ഉണ്ടാക്കുന്നു. ഏറ്റവും കൂടുതല്‍ ശ്വാസകോശ രോഗങ്ങള്‍ കാണപ്പെടുന്നത്‌ പുകവലിക്കാരിലാണ്‌. സിഗരറ്റിന്റെ പുകയില്‍ ഹാനികരമായ നാലായിരത്തോളം പദാര്‍ഥങ്ങളുണ്ടെന്നാണു കണക്ക്‌. രോഗലക്ഷണങ്ങള്‍ വൈകി മാത്രം പ്രത്യക്ഷമാകുന്നതുകൊണ്ട്‌ ആരംഭഘട്ടത്തില്‍ വേണ്ടത്ര വൈദ്യചികിത്സ ലഭിക്കാറില്ല. ഇവ ആസ്‌മ മുതല്‍ അര്‍ബുദം വരെയുള്ള രോഗങ്ങള്‍ക്കു കാരണമാകാം. സാവധാനം തീവ്രാവസ്ഥയിലേക്കു മാറുന്ന ശ്വാസകോശസങ്കോചമാണ്‌ രോഗത്തിന്റെ അപകടാവസ്ഥ.

ചുമ, കഫം, ശ്വാസതടസ്സം, നെഞ്ചുവേദന തുടങ്ങിയ ലക്ഷണങ്ങളാണ്‌കാണുക. ഈ ഘട്ടത്തില്‍ ചികിത്സ ആരംഭിച്ചാല്‍പോലും പൂര്‍ണ രോഗമുക്തി ലഭിക്കില്ല. ശ്വാസകോശവിദഗ്‌ധന്റെ മേല്‍നോട്ടവും പിഎഫ്‌ടി പരിശോധനയും രോഗനിര്‍ണയത്തിനും ചികിത്സ നിശ്ചയിക്കുന്നതിനും പ്രധാനമാണ്‌.
പുകവലി വര്‍ജിക്കുകയാണ്‌ ഏറ്റവും പ്രധാനമായ പരിഹാരം. ശ്വാസകോശ സങ്കോചം തടയാനും ഒരു പരിധിവരെ പുനര്‍ വികസിപ്പിക്കാനുമുള്ള മരുന്നുകളും ലഭ്യമാണ്‌.
പുകവലി: ആസ്‌മ മുതല്‍ അര്‍ബുദം വരെ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക