Image

ശ്രീ ക്രിസ്റ്റഫര്‍ ഡാനിയല്‍ എഴുപത്തിന്റെ നിറവില്‍.

വിപിന്‍ മാങ്ങാട്ട് Published on 29 August, 2017
ശ്രീ ക്രിസ്റ്റഫര്‍ ഡാനിയല്‍ എഴുപത്തിന്റെ നിറവില്‍.
എഴുപത് സംവത്സരങ്ങള്‍ മഞ്ഞും, മഴയും, വെയിലുമായി ഋതുക്കളിലൂടെ കാലംപ്രിയമുള്ളവരക്ക്  വേണ്ടി കാത്ത് സൂക്ഷിച്ചുകൊണ്ടിരിക്കുന്ന സ്‌നേഹസമ്പന്നനായ ഒരു വ്യക്തിയുടെ ജന്മദിനം. ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷന്‍ കുവൈറ്റ് (ADAK) വൈസ് പ്രസിഡണ്ടും കുവൈറ്റിലെ സാമൂഹിക സാംസ്‌കാരിക സംഘടനാ രംഗങ്ങളില്‍ നിറസാന്നിധ്യവുമായ ശ്രീ ക്രിസ്റ്റഫര്‍ ഡാനിയല്‍ എഴുപത്തിന്റെ നിറവില്‍.

കേന്ദ്ര ഗവര്‍മെന്റില്‍ ഇന്റലിജിന്‍സ് ഓഫീസര്‍ ആയി വിരമിച്ച ശ്രീ ക്രിസ്റ്റഫര്‍ ഡാനിയല്‍ 1995 മുതല്‍ ആണ് പ്രവാസ ജീവിതം നയിച്ചു തുടങ്ങിയത്. കഴിഞ്ഞ രണ്ടു പതിറ്റണ്ടു കുവൈറ്റിലെ വിവിധ സംഘടനകളില്‍ നിസ്വാര്‍ത്ഥമായി പ്രവര്‍ത്തനം, എല്ലാ തലമുറക്കും മാതൃക, കുവൈറ്റിലെ എല്ലാ മലയാളികളുടെയും ക്രിസ്റ്റഫര്‍ അച്ചായന്‍.

അബ്ബാസിയയില്‍ വച്ച് നടത്തിയ പ്രത്യേക ചടങ്ങില്‍ ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷന്‍ കുവൈറ്റ്(ADAK) രക്ഷാധികാരി ചാക്കോ ജോര്‍ജ് കുട്ടിയും പ്രേംസണ്‍ കായംകുളവും ചേര്‍ന്ന് അദ്ദേഹത്തെ പൊന്നാട അണിയിച്ചു ആദരിച്ചു.


യോഗത്തില്‍ ബിനു ചേമ്പാലയം, സി കൃഷ്ണകുമാര്‍, ഷാജി പി ഐ, ഐഡിയല്‍ സലിം, സുനില്‍ എസ് എസ്, തോമസ് മാത്യു, മനോജ് റോയ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു.

തളരാതെ തങ്ങളുടെ കര്‍ത്തവ്യബോധം നിരന്തരം നിറവേറ്റക എന്നതാണ് ഒരു സംഘാടകന്‍ എപ്പോളും ചെയ്യേണ്ടതെന്നും ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷന്‍ കുവൈറ്റ് (ADAK) നല്‍കിയ ആദരവിനുള്ള നന്ദിയും അദ്ദേഹത്തിന്റെ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.

ജനറല്‍  സെക്രട്ടറി വിപിന്‍ മങ്ങാട്ട് സ്വാഗതവും ഷിബു ചെറിയാന്‍ നന്ദിയും രേഖപ്പെടുത്തി.

ശ്രീ ക്രിസ്റ്റഫര്‍ ഡാനിയല്‍ എഴുപത്തിന്റെ നിറവില്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക