Image

പൊന്നോണ നാളുകള്‍.......... (കവിത:- ശിവകുമാര്‍, മെല്‍ബണ്‍)

ശിവകുമാര്‍, മെല്‍ബണ്‍ Published on 29 August, 2017
പൊന്നോണ നാളുകള്‍..........  (കവിത:-  ശിവകുമാര്‍, മെല്‍ബണ്‍)
ഓണനിലാവൊളിഞ്ഞു നിന്നു നോക്കിനില്‍ക്കായ്
എങ്ങും അത്തപ്പൂക്കള്‍ വിടരുവാനായ് കാത്തിരിക്കയായ്
 ചന്ദനക്കാറ്റീണം മൂളാന്‍ ഒരുങ്ങിനില്‍ക്കയായ്
എന്റെ മനസ്സിനുള്ളില്‍ ഓണക്കോടി അണിഞ്ഞൊരുങ്ങയായ്

കുയിലേ നീയൊന്നുമറിയാത്തപോലെന്തേ
 മിഴിചിമ്മാതകലേയ്ക്ക് നോക്കുന്നു
മലയാള തമ്പുരാന്‍ എഴുന്നള്ളുമ്പോള്‍ പാടാന്‍
പാട്ടുകള്‍ മനസ്സിലൊരുക്കുകയോ
 അതോ പ്രിയസഖിയെ കാത്തിരിക്കുകയോ

അക്കരെക്കാവിലെ മുറ്റത്തൊരുക്കിയ
കല്‍വിളക്കില്‍ തിരി തെളിയുകയായ്
പൊന്നോണതുമ്പികള്‍ മന്ദസ്മിതം തൂകി
ആനന്ദ നര്‍ത്തനമാടുകയോ
അതോ കാവില്‍ പ്രദക്ഷിണം ചെയ്യുകയോ

കാവിലെ മുറ്റത്തേക്കെത്തുമ്പോളറിയാതെന്‍
മനസ്സൊരു വാടിയ പൂവ് പോലായ്
കുഞ്ഞിളം നാളിലെ ഓണനിലാവുകള്‍
എങ്ങോ മറഞ്ഞതിന്‍ നൊമ്പരമോ
 അതോ കാലമെന്നില്‍ തീര്‍ത്ത മുറിവുകളോ...


രചന,
   (ശിവകുമാര്‍, മെല്‍ബണ്‍, ഓസ്‌ട്രേലിയ)


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക