Image

മസ്‌കറ്റ് സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ എട്ടുനോമ്പ് ആചരണം .

ബിജു വെണ്ണിക്കുളം Published on 29 August, 2017
മസ്‌കറ്റ്   സെന്റ് മേരീസ് യാക്കോബായ   പള്ളിയില്‍  എട്ടുനോമ്പ് ആചരണം .
മസ്‌കാറ്റ്    സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ എട്ടുനോമ്പ് ആചരണവും ,  പരിശുദ്ധ ദൈവമാതാവിന്റെ  ജനന പെരുന്നാളും  വ്യാഴാഴ്ച  ആരംഭിക്കും.
 
മോര്‍ ബസ്സേലിയോസ് പൗലോസ് 2 ബാവായുടെ ഓര്‍മ്മയും  ഓഗസ്റ്റ് 31 വ്യാഴാഴ്ച  ഉണ്ടായിരിക്കും
 
ഓഗസ്റ്റ് 31  മുതല്‍  സെപ്റ്റംബര്‍  ഏഴു വരെ  എല്ലാ ദിവസവും  വൈകിട്ട് 7.30 ന് സന്ധ്യാ പ്രാര്‍ത്ഥന,  തുടന്ന് വിശുദ്ധ കുര്‍ബ്ബാന.  മധ്യസ്ഥപ്രാര്‍ത്ഥന,    ഉണ്ടായിരിക്കും


 സെപ്റ്റംബര്‍  ഏഴു   വൈകിട്ട്  7.30 ന്  വിശുദ്ധ കുര്‍ബ്ബാന ,  മധ്യസ്ഥപ്രാര്‍ത്ഥന,   പാച്ചോര്‍നേര്‍ച്ച ,  സ്‌നേഹവിരുന്ന് , ഉണ്ടായിരിക്കുന്നതാണ്

 ശ്രുഷകള്‍ക്ക്  ഫാ . ബേസില്‍ വറുഗീസ് പതിയാരത്തുപറമ്പില്‍  , ഫാദര്‍ അനീഷ്  പാറശ്ശേരില്‍ , എന്നിവര്‍  നേതൃത്വം നല്‍കുമെന്ന്  സെക്രട്ടറി  പി. വി. എല്‍ദോ ,   ട്രസ്റ്റി ,  ജിബിന്‍ പീറ്റര്‍ ,   എന്നിവര്‍   അറിയിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക