Image

കോട്ടയം സ്വദേശിനിക്ക് അമേരിക്കയില്‍ നിന്നും എംബിഎ

Published on 29 August, 2017
കോട്ടയം സ്വദേശിനിക്ക് അമേരിക്കയില്‍ നിന്നും എംബിഎ
 
പാരീസ്: പാരീസ് മലയാളി മൈത്തെ അമേരിക്കയില്‍ നിന്നും എംബിഎ ബിരുദം സ്വന്തമാക്കി. പാരീസില്‍ ബിസിനസ് നടത്തുന്ന കോട്ടയം സ്വദേശിയായ ചെന്നങ്ങാട്ട് ആന്റണിയുടെ മകളാണ് മൈത്തെ. സാന്‍ഫ്രാന്‍സിസ്‌കോയിലെ ഹള്‍ട്ട് ഇന്റര്‍നാഷണല്‍ ബിസിനസ് സ്‌കൂളില്‍ നിന്നുമാണ് എംബിഎ കരസ്ഥമാക്കിയത്.

അഞ്ചു വര്‍ഷം സാന്‍ഫ്രാന്‍സിസ്‌കോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിസിനസ് മാനേജ്‌മെന്റില്‍ ഡിഗ്രി നേടിയതിനു ശേഷമാണ് ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബിസിനസ് സ്‌കൂളുകളിലൊന്നായ ഹള്‍ട്ട് ഇന്റര്‍നാഷണില്‍ നിന്നും എംബിഎ കരസ്ഥമാക്കിയത്. പഠനത്തില്‍ മാത്രമല്ല, നൃത്തത്തിലും കലാകായിക പ്രവര്‍ത്തങ്ങളിലും സജീവമായ ഈ മിടുക്കി മലയാള പരിപാടികളുടെ അവതാരികയായി ഏറെ പ്രശംസ നേടിയിട്ടുണ്ട്

സ്‌കൈ ഡൈവിംഗിലും വിദഗ്ധയാണ് മൈത്തെ. അമേരിക്കയില്‍ തന്നെ ജോലി ചെയ്യാനാണ് മൈത്തെയുടെ ആഗ്രഹം. 

സൂസനാണ് മാതാവ്. സഹോദരി ക്രിസ്റ്റീന. 

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക