Image

ഡാഡി ഗിരിജ പ്രണവിന്റെയും വില്ലനാകും

Published on 30 August, 2017
ഡാഡി ഗിരിജ പ്രണവിന്റെയും വില്ലനാകും

മോഹന്‍ലാല്‍ നായകനായി എത്തിയ ബ്രഹ്മാണ്ഡചിത്രം പുലിമുരുകനിലെ വില്ലന്‍ ഡാഡി ഗിരിജയായി തിളങ്ങിയ തെലുങ്ക് നടന്‍ ജഗപതി ബാബുവിനെ ആരും അത്രപെട്ടെന്ന് മറക്കില്ല. മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ആദിയിലും ജഗപതി ബാബു അഭിനയിക്കുന്നു എന്നാണ് പുതിയ വിവരം. വില്ലന്‍ വേഷം തന്നെയാണ് താരത്തിന്.

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം പ്രണവിന്റെ നായകനായുള്ള അരങ്ങേറ്റ ചിത്രമാണ്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ആദി ഒരു ഇമോഷണല്‍ ത്രില്ലറാണ്. ചിത്രത്തിലെ കഥാപാത്രത്തിനായി പ്രണവ് പാര്‍കൗര്‍ പരിശീലിച്ചിരുന്നു. ഒന്നാമന്‍, പുനര്‍ജനി എന്നീ ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ച പ്രണവ് ‘ലൈഫ് ഓഫ് ജോസൂട്ടി’, ‘പാപനാസം’ തുടങ്ങിയ സിനിമകളില്‍ ജിത്തുവിന്റെ സംവിധാന സഹായിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അദിതി രവി, അനുശ്രീ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക