Image

മെര്‍സലിന് വീണ്ടും റെക്കോര്‍ഡ്

Published on 30 August, 2017
മെര്‍സലിന് വീണ്ടും റെക്കോര്‍ഡ്

ട്വിറ്ററില്‍ ആദ്യമായി സന്തം ഇമോജി ലഭിക്കുന്ന തെന്നിന്ത്യന്‍ സിനിമ എന്ന റെക്കോര്‍ഡിനു ശേഷം മറ്റൊരു റെക്കോര്‍ഡ് കൂടു സ്വന്തമാക്കിയിരിക്കുകയാണ് വിജയ് നായകനായി എത്തുന്ന മെര്‍സല്‍. തെന്നിന്ത്യന്‍ സിനിമയില്‍ ആദ്യമായി സിനിമയുടെ പേരിന് ട്രേഡ്മാര്‍ക്ക് ലഭിക്കുന്ന ചിത്രമായി ആറ്റ്ലി സംവിധാനം ചെയ്യുന്ന മെര്‍സല്‍ മാറി.

ഇനി ആരെങ്കിലും മെര്‍സല്‍ എന്ന പേര് വ്യവസായിക ആവശ്യത്തിന് ഉപയോഗിച്ച് വരുമാനം കണ്ടെത്തുകയാണെങ്കില്‍ ഒരു വിഹിതം സിനിമാ നിര്‍മ്മാതാവിനും നല്‍കേണ്ടി വരും. ആറ് മാസമായി ട്രേഡ്മാര്‍ക്ക് രെജിസ്‌ട്രേഷന്‍ നടപടികള്‍ നടന്നുവരികയായിരുന്നു. ആരും ഈ പേരിന് അവകാശം ഉന്നയിച്ച് വരാതിരിക്കുക എന്ന ഉദ്ദേശ്യം കൂടി ഈ നീക്കത്തിന് പിന്നിലുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക