Image

കൈരളി ബ്രിസ്‌ബേനിന്റെ പൊന്നോണസദ്യയും തിരുവാവണി രാവും സെപ്റ്റംബര്‍ ഒന്പതിന്

Published on 30 August, 2017
കൈരളി ബ്രിസ്‌ബേനിന്റെ പൊന്നോണസദ്യയും തിരുവാവണി രാവും സെപ്റ്റംബര്‍ ഒന്പതിന്
 
ബ്രിസ്‌ബേന്‍: ക്വീന്‍സ് ലാന്‍ഡിലെ മലയാളി സംഘടനയായ കൈരളി ബ്രിസ്‌ബേന്‍ ഓണാഘോഷത്തോടനുബന്ധിച്ച് ഓണസദ്യക്കൊപ്പം ഓണസമ്മാനമായി തിരുവാവണി രാവ് സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ ഒന്പതിന് (ശനി) ഉച്ചകഴിഞ്ഞ് രണ്ടിന് അല്‍ഗസ്റ്റര്‍ സ്‌റ്റേറ്റ് െ്രെപമറി സ്‌കൂളിലാണ് പരിപാടി. 

ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ മലയാളികളുടെ ഹരമായി മാറിയ അരുണ്‍ ഗോപന്‍, ഹിന്ദി ഗാനങ്ങള്‍ ആലപിക്കുന്ന അഫ്‌സല്‍, നാടന്‍ പാട്ടുകളുടെ തോഴന്‍ കൃഷ്ണകുമാര്‍, അ3, അ4 ഡാന്‍സ് താരങ്ങളായ നാസിഫ് അപ്പു, പ്രണവ് ശശിധരന്‍ എന്നിവര്‍ക്കൊപ്പം നടിയും നര്‍ത്തകിയുമായ അരുണ്‍ ഗോപനും ചേരുന്‌പോള്‍ ബ്രിസ്‌ബേനിലെ കലാപ്രേമികള്‍ക്ക് മറക്കാനാത്ത ഒരു ഓണമായിരിക്കും സമ്മാനിക്കുക. 

ആയിരത്തോളം പേര്‍ക്ക് ഒരുക്കുന്ന ഓണസദ്യക്ക് രുചികരമായ സദ്യ ഒരുക്കി പേരുകേട്ട സാജു കലവറയാണ് നേതൃത്വം നല്‍കുന്നത്. 

ആഘോഷത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ സെപ്റ്റംബര്‍ നാലിന് മുന്പായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. പ്രവേശനം പാസുമൂലം നിയന്ത്രിച്ചിട്ടുണ്ട്.

വിവരങ്ങള്‍ക്ക്: നോബി അഗസ്റ്റിന്‍ 0423 528974, സാജു കലവറ 0421 620 064, റെജി ജോസഫ് 0422 882 873, ജിന്‍സ് സിറിയക് 0423 934 073, ജേക്കബ് മത്തായി 0433 465 181.

റിപ്പോര്‍ട്ട്: ടോം ജോസഫ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക