Image

സൗത്ത് സോക്കേഴ്‌സ് വാട്‌സ്ആപ്പ് കൂട്ടായ്മയുടെ ആദ്യ കേരള സംഗമം ആഘോഷമായി

Published on 30 August, 2017
സൗത്ത് സോക്കേഴ്‌സ് വാട്‌സ്ആപ്പ് കൂട്ടായ്മയുടെ ആദ്യ കേരള സംഗമം ആഘോഷമായി
 
തൃശൂര്‍: വളരെയധികം ആത്മബന്ധം ഉണ്ടായിട്ടു പോലും പരസ്പരം ഇതുവരെ കണ്ടിട്ടില്ലാത്തവര്‍ ആദ്യമായി നേരില്‍ കാണുമ്പോള്‍ ഉണ്ടാകുന്ന ആകാംഷയും സന്തോഷവും... അതായിരുന്നു തൃശൂര്‍ കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ കണ്ടത്. രാജ്യത്തെയും കേരളത്തിലെയും ഫുട്‌ബോളിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന 'സൗത്ത് സോക്കേഴ്‌സ്' എന്ന വാട്‌സ്ആപ്പ് കൂട്ടായ്മയുടെ പ്രഥമ കേരള സംഗമം ആഘോഷമാക്കി.

ഇന്റര്‍നാഷണല്‍ കേരള വിംഗിലെ നിരവധി മെമ്പര്‍മാര്‍ കളിയും കാര്യവുമായി ഒഴിവു ദിവസം ആഘോഷിച്ചു. സൗത്ത് സോക്കേഴ്‌സിന്റെ ഗള്‍ഫ്‌യൂറോപ്യന്‍ രാജ്യങ്ങളിലെ അംഗങ്ങളും കേരള ഗ്രൂപ്പിലെ അംഗങ്ങളും ആണ് സംഘമത്തിന് എത്തിച്ചേര്‍ന്നത്. ഇന്ത്യയിലെ ആദ്യത്തെ ജനകീയ പ്രഫഷണല്‍ ഫുട്‌ബോള്‍ ടീം ആയ എഫ്‌സി കേരളയുടെ ആഭിമുഖ്യത്തിലാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.


സംഗമത്തില്‍ മുന്‍ ഇന്ത്യന്‍ ജൂനിയര്‍ ടീം പരിശീലകനും എഫ്‌സി കേരളയുടെ ടെക്‌നിക്കല്‍ ഡയറക്ടറുമായ നാരായണമേനോന്‍ ക്ലാസെടുത്തു. സൗത്ത് സോക്കേഴ്‌സിന്റെ ജഴ്‌സി ചടങ്ങില്‍ അവതരിപ്പിച്ചു. ഇന്ത്യയിലെ പ്രശസ്ത ഗോള്‍ കീപ്പിംഗ് പരിശീലകനും എഫ്‌സി കേരള പ്രമോട്ടറുമായ ഹമീദ്, സന്തോഷ് ട്രോഫി മുന്‍ താരവും എഫ്‌സി കേരള പരിശീലകനുമായ ടി.ജി.പുരുഷോത്തമന്‍, എഫ്‌സി കേരള അഡ്മിനിസ്‌ട്രേറ്റര്‍ നവാസ്, സൗത്ത് സോക്കേഴ്‌സിന്റെ അഡ്മിന്മാരായ ജലീല്‍, അജീഷ് തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

എഫ്‌സി കേരളയുടെ സാരഥികളെയും കോട്ടപ്പടി ഫുട്‌ബോള്‍ അക്കാദമിയുടെ സ്ഥാപകനും അമരകാരനുമായ ബോബിയെയും പരിപാടിയില്‍ ആദരിച്ചു. അംഗങ്ങള്‍ തമ്മിലുള്ള സൗഹൃദ മത്സരവും ഓണസദ്യയും സംഘടിപ്പിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക