Image

കല കുവൈറ്റ് സ്‌നേഹസംഗമം നടത്തി

Published on 30 August, 2017
കല കുവൈറ്റ് സ്‌നേഹസംഗമം നടത്തി
 കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് അബുഹലീഫ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ “വര്‍ഗീയ ഫാസിസത്തിനെതിരെ സ്‌നേഹസംഗമം” സംഘടിപ്പിച്ചു. മംഗഫ് കല സെന്ററില്‍ പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ എന്‍. അജിത് കുമാര്‍ ഉദ്ഘാടനം ചെയ്തു. 

മേഖല പ്രസിഡന്റ് പി.ബി.സുരേഷിന്റെ അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി എം.പി.മുസ്ഫര്‍, കല കുവൈറ്റ് പ്രസിഡന്റ് സി.എസ്.സുഗതകുമാര്‍, ആക്ടിംഗ് സെക്രട്ടറി പ്രസീത് കരുണാകരന്‍, വനിതാ വേദി ജനറല്‍ സെക്രട്ടറി ടോളി പ്രകാശ്, ടി.വി.ഹിക്മത്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ നാസര്‍ കടലുണ്ടി, ജ്യോതിഷ് ചെറിയാന്‍ എന്നിവര്‍ സംസാരിച്ചു. ഇന്ത്യയില്‍ നടക്കുന്ന വര്‍ഗീയ ഫാസിസ്റ്റ് ശക്തികളുടെ ആക്രമണങ്ങള്‍ വിഷയമാക്കി അബുഹലീഫ മേഖലയിലെ പ്രവര്‍ത്തകര്‍ അണിയിച്ചൊരുക്കിയ തെരുവ് നാടകം ന്ധഫാസിസം ഇരകളെ തേടുന്നു’ വേദിയില്‍ അവതരിപ്പിച്ചു. ചടങ്ങില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ഫാസിസത്തിനെതിരായ പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സ്‌നേഹ ദീപം തെളിച്ചു. കേന്ദ്ര കമ്മിറ്റി അംഗം ജിതിന്‍ പ്രകാശ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. മേഖലാ എക്‌സിക്യൂട്ടീവ് അംഗം മണിക്കുട്ടന്‍ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക