Image

ഇ-മലയാളിയില്‍ ജ്യോതിലക്ഷ്മി നമ്പ്യാര്‍ എഴുതുന്ന പുതിയ പംക്തി 'എഴുതാപ്പുറങ്ങള്‍'

Published on 31 August, 2017
ഇ-മലയാളിയില്‍ ജ്യോതിലക്ഷ്മി നമ്പ്യാര്‍ എഴുതുന്ന പുതിയ പംക്തി 'എഴുതാപ്പുറങ്ങള്‍'
മുംബൈയില്‍ നിന്നും ജ്യോതിലക്ഷ്മി നമ്പ്യാര്‍ എഴുതുന്ന പരമ്പര നാട്ടിലെയും മുംബൈയിലെയും ആനുകാലിക സംഭവങ്ങളുടെ ഒരുവിഹഗ വീക്ഷണവും, ചിന്തകളും അമേരിയ്ക്കന്‍ മലയാളികള്‍ക്കായി തയ്യാറാക്കുന്നത് (പതിവായിവായിയ്ക്കുക അഭിപ്രായങ്ങള്‍ അറിയിയ്ക്കുക).

പത്രാധിപര്‍
Join WhatsApp News
john philip 2017-09-01 13:33:53
നാടുമായി പ്രവാസികളെ കൂട്ടിയിണക്കാൻ സാഹിത്യത്തിന് കഴിയും. വര്ഷങ്ങളായി അമേരിക്കയിൽ കഴിയുന്ന ഞങ്ങൾക്ക് നാട്ടിലെ വിശേഷങ്ങൾ അറിയാൻ ആഗ്രഹമുണ്ട്.  നിങ്ങളുടെ പംക്ു.തിക്കായി കാത്തിരിക്കുന്നു. വിജയം നേരുന്നു.
പ്രവാസസാഹിത്യ പുംഗവൻ 2017-09-01 14:12:58
നാട്ടിലിരിക്കുന്ന ഒരുത്തനുമായി ഞങ്ങൾക്ക് ബന്ധം വേണ്ട ഞങ്ങളും ഞങ്ങളുടെ പ്രവാസ സാഹിത്യവും അതുമതി

Jyothylakshmy Nambiar, Thayyur 2017-09-02 02:47:26
Many Thanks Mr. John Philip
PRG 2017-09-02 05:02:32
ജ്യോതി ലക്ഷ്മി എഴുതുന്ന പുതിയ പരംമ്പരക്കായി കാത്തിരിക്കുന്നതിനോടൊപ്പം വിജയാശംസകളും നേരുന്നു.

അമേരിക്കൻ മലയാളികൾക്കായി തയാറാക്കുന്നത്  എന്നു പത്രധിപർ
എഴുതി കണ്ടു. മലയാളികൾക്കായി എന്ന്‌ മതിയായിരുന്നു. സാഹിത്യം എല്ലാവർക്കും ആസ്വതിക്കാവുന്നതല്ലേ!!!!

വിദ്യാധരൻ 2017-09-02 12:36:32
അമേരിക്കൻ മലയാളി എന്നതിൽ തെറ്റില്ല. മലയാളി അമേരിക്കൻ പൗരത്വം സ്വീകരിച്ചു കഴിഞ്ഞാൽ അമേരിക്കൻ മലയാളി എന്നു വിളിക്കാം.  അമേരിക്കയിൽ വന്നു വളരെ വർഷങ്ങൾ കഴിയുമ്പോൾ നമ്മളുടെ ചില വൃത്തികെട്ട സ്വഭാവങ്ങൾക്ക് മാറ്റം വരുന്നു എന്നതിൽ തർക്കമില്ല.  
1 . നിയമങ്ങളെ പാലിക്കുന്നത് സാമൂഹ്യ പുരോഗതിക്ക് ഒഴിച്ച് കൂടാത്ത ഒന്നാണെന്ന് നാം വളരെ വേഗം പഠിക്കുന്നു 
2 . എന്തും കൈക്കൂലി കൊടുത്ത് വാങ്ങാം എന്നുള്ള ചിന്ത മാറുന്നു
3  സ്‌കൂളിലും കോളജിലും പോയി പഠിച്ചാൽ നാട്ടിലെ പോലെ അനേകായിരം രൂപ കൈക്കൂലി കൊടുത്തും രാഷ്ട്രീയം എന്നാൽ എന്തെന്നറിയാത്ത കുറെ വിവരദോഷികളുടെ പാദസേവ ചെയ്‌തും ജോലി നേടേണ്ടി വരുന്നില്ല .  ഒരാൾ കഠിനദ്ധ്വാനിയായ ഒരു പണിക്കാരൻ ആണെന്നുള്ള ശുപാർശയാണ് വേണ്ടത് 
4  . പരിസരത്തെ വൃത്തിയായി സൂക്ഷിക്കാൻ പഠിക്കുന്നു 
5  . സ്ത്രീകളെ ബഹുമാനിക്കാൻ പഠിക്കുന്നു . അവരിൽ നിന്ന് ഉത്തരവുകൾ സ്വീകരിച്ച് നല്ല അച്ചടക്കത്തോടെ ജോലി ചെയ്യാൻ പഠിക്കുന്നു
6 . ബസ്സിലും ട്രെയിനിലും കടകളിലും ലൈനിൽ (ക്യൂ ) നിന്ന് കയറുന്നതിനും, ടിക്കറ്റ് വാങ്ങുന്നതിനും സാധനങ്ങൾ വാങ്ങുന്നതിനും പഠിക്കുന്നു 

എന്നാൽ താൻ ആരാണെന്ന സത്വ ബോധം പലർക്കും നഷ്ടപ്പെട്ടതുപോലെ തോന്നും അവർ തിരികെ വീടുകളിൽ വരുമ്പോഴും, സമൂഹ്യ പ്രവർത്തങ്ങളിൽ ഏർപ്പെടുമ്പോഴും . അവാര്ഡുകളും പൊന്നാടകളിലും അവർ കൂടുതൽ വിശ്വാസമർപ്പിക്കുന്നു. അതില്ലെങ്കിൽ  അവർ ആരാണെന്ന് തിരിച്ചറിയാൻ കഴിയാതെ പോകുന്നു. കൂട്ട വിവാഹംപോലെ പ്രസ്സ് ക്ലബ് പ്ലാക്ക് വിതരണം ചെയ്തത് വളരെ ശ്രദ്ധേയമാണ്   മലയാളി അവരുടെതായ സമൂഹത്തിൽ ഒതുങ്ങി കൂടാൻ ശ്രമിക്കുനന്തുകൊണ്ട് പല പ്രതിസന്ധികളിലും പരിഹാരം കാണാൻ ബുദ്ധിമുട്ടുന്നു.  വടക്കേ ഇൻഡ്യാക്കാരെപ്പോലെ സമൂഹത്തിന്റെ ഉന്നത തലങ്ങളിൽ അടുത്ത തലമുറക്ക് ശോഭിക്കാൻ കഴിയാതെ പോകുന്നു .  

കേരളത്തിലെ കാര്യം ഒന്നും പറയണ്ട. അഴുമതി, കൈക്കൂലി. കൊല്ല് കൊല പീഡിപ്പിക്കൽ തുടങ്ങിയവ ഇന്നും ആയുധമായി ഉപയോഗിച്ച് മനുഷ്യൻ മനുഷ്യനെ അമർത്തി ഭരിക്കുന്നു .  മന്ത്രിമാരും എംപിമാരും സ്ത്രീ പീഡനം നടത്തിയിട്ടും മുടിചൂടാ മന്നന്മാരായി വാഴുന്നു . കൊലപാതകികൾ മന്ത്രിമാരാകുന്നു. ഗർജ്ജിക്കുന്ന സിംഹം എന്നൊക്കെ പറഞ്ഞു ചില ഏലി എംഎൽഎ മാർ അമേരിക്കയിൽ കിടന്ന് കറങ്ങുന്നു . ഇവനെ ഒക്കെ പൊക്കി നടക്കുന്ന ചില മലയാളികൾ എവിടെപ്പോയാലും ശരിയാകാത്തവർ ആണ് .  വൃത്തികേടുകൾ പറയുന്നതും കാണിക്കുന്നതും ഇല്ലാ കഥകൾ പറഞ്ഞു പരത്തുന്നതും സ്ത്രീകളെ പീഡിപ്പിക്കുന്നതും ഒക്കെ പൗരഷത്തിന്റെ ലക്ഷണമായി ഇത്തരക്കാർ കരുതുന്നു . വളരെ താടിയുള്ളവർ ബുദ്ധിമാന്മാർ എന്ന ധാരണയും ഇല്ലാതെ ഇല്ല. എന്നാൽ ബുദ്ധിയും താടിയുമായി യാതൊരു ബന്ധവും ഇല്ല . ഭാരതത്തിന് സ്വാതന്ത്ര്യം വാങ്ങിക്കൊടുത്ത ഗാന്ധിക്ക് ജോർജ്ജിനെപോലെ തടിയൊട്ടും ഇല്ലായിരുന്നു എന്നാൽ കൂർമ്മ ബുദ്ധിയുള്ളവനായിരുന്നു .  അങ്ങനെ പലതും എഴുതാനുണ്ട്. പക്ഷെ നിറുത്തുന്നു 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക