Image

സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ കാരണം ശ്രീനാഥെന്ന് ശാന്തികൃഷ്ണ

Published on 31 August, 2017
സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ കാരണം ശ്രീനാഥെന്ന് ശാന്തികൃഷ്ണ

തൊണ്ണൂറുകളില്‍ മലയാള സിനിമകളില്‍ നിറഞ്ഞു നിന്ന ശാന്തികൃഷ്ണ പിന്നീട് സിനിമയില്‍ നിന്ന് അവധി എടുക്കുകയായിരുന്നു. ഇപ്പോള്‍ വീണ്ടും സിനിമയില്‍ നിറയുകയാണ് താരം. നിവിന്‍ പോളി നായകനാകുന്ന ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് ശാന്തിയുടെ രണ്ടാം വരവ്. ഇത്രയും നാള്‍ സിനിമയില്‍ നിന്ന് വിട്ടു നിന്നതിന്റെ കാരണം വ്യക്തമാക്കുകയാണ് നടി.

“സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ കാരണം ശ്രീനാഥ് ആയിരുന്നു. അദ്ദേഹത്തിനത് ഇഷ്ടമില്ലായിരുന്നു. വിവാഹ ശേഷം അവസരങ്ങള്‍ വന്നപ്പോള്‍ നീ എന്തിനാണ് അഭിനയിക്കാന്‍ പോകുന്നതെന്ന് ചോദിക്കുമായിരുന്നു. അദ്ദേഹത്തിനൊപ്പം ഒരു ഗ്രാമത്തിലേയ്ക്ക് മാറി. ഇതോടെ സിനിമയില്‍ നിന്ന് ആര്‍ക്കും ബന്ധപ്പെടാന്‍ പോലും കഴിഞ്ഞില്ല. താനും പതിയെ സിനിമ മറന്നു. ഇതിനിടെ ശാന്തി സിനിമയിലേയ്ക്കില്ലേയെന്ന് ചോദിച്ചവരോട് അവള്‍ക്ക് താല്‍പ്പര്യമില്ലെന്ന് ശ്രീനാഥ് പറഞ്ഞുവെന്നും ശാന്തി കൃഷ്ണ പറയുന്നു.

ശ്രീനാഥിന് ഇഷ്ടമില്ലെന്ന് മനസ്സിലായതോടെ പല അവസരങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി. ശ്രീനാഥിനും അവസരങ്ങള്‍ കുറഞ്ഞു. പിന്നെ ഈഗോ പ്രശ്‌നങ്ങളും വന്നുവെന്ന് ശാന്തി പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ശാന്തി മനസ്സു തുറന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക