Image

ഉലകനായകന്‍ നാളെ തിരുവനന്തപുരത്ത്, മുഖ്യമന്ത്രിയെ കാണും

Published on 31 August, 2017
ഉലകനായകന്‍ നാളെ തിരുവനന്തപുരത്ത്, മുഖ്യമന്ത്രിയെ കാണും
ഉലകനായകന്‍ കമല്‍ ഹസ്സന്‍ നാളെ തലസ്ഥാനത്തെത്തും. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ഒരു അഭിമുഖത്തിനായാണ് കമല്‍ ഹസ്സന്റെ വരവ്. മുഖ്യമന്ത്രിയെ കണ്ട് ശേഷം ക്ലിഫ് ഹൗസില്‍ നിന്ന് ഉച്ചഭക്ഷണം കഴിക്കുന്ന അദ്ദേഹം വൈകിട്ടോടെ വിമാനത്തില്‍ ചെന്നൈയിലേക്ക് മടങ്ങും.

അഭിനയ ജീവിതത്തിന്റെ തുടക്കത്തില്‍ നിരവധി മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള കമലഹാസന്‍ കേരളവുമായും മലയാളികളുമായും ഏറെ അടുപ്പം പുലര്‍ത്തുന്ന കലാകാരനാണ്.അഭിനയ ജീവിതത്തില്‍ അമ്പത് വര്‍ഷം പിന്നിട്ട കമലഹാസനെ കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ആദരിച്ചിരുന്നു.

2010ല്‍ ടൂറിസം വാരാഘോഷത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച ചടങ്ങില്‍ അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനാണ് കമലിനെ ആദരിച്ചത്. അന്ന് മലയാള താരസംഘടനയായ അമ്മ പരിപാടിയില്‍ നിന്ന് വിട്ടുനിന്നത് ഏറെ വിവാദമായിരുന്നു.അതേസമയം തമിഴ്‌നാട് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനുള്ള ഒരുക്കത്തിലാണ് കമലഹാസനെന്ന് കുറച്ചുനാളുകളായി റിപ്പോര്‍ട്ടുകളുണ്ട്. തന്റെ ട്വീറ്റുകളിലൂടെയും പ്രസ്താവനകളിലൂടെയും കമല്‍ ഇതിന്റെ സൂചനകള്‍ നല്‍കിക്കഴിഞ്ഞു. എ.ഐ.എ.ഡി.എം.കെ സര്‍ക്കാരിനെ തുടര്‍ച്ചയായി വിമര്‍ശിക്കുന്ന ശൈലിയാണ് കമലഹാസന്‍ സ്വീകരിച്ചിരിക്കുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക