Image

മാസും ക്ലാസുമായി മൈക്കിള്‍ ഇടിക്കുള

Published on 31 August, 2017
മാസും ക്ലാസുമായി മൈക്കിള്‍ ഇടിക്കുള
മോഹന്‍ലാലിനെ നായകനാക്കി ലാല്‍ജോസ് ആദ്യമായി സംവിധാനം ചെയ്ത വെളിപാടിന്റെ പുസ്തകം തിയേറ്ററുകളിലെത്തി. ബെന്നി പി നായരമ്പലം തിരക്കഥ ഒരുക്കിയ ചിത്രത്തില്‍ മൈക്കിള്‍ ഇടിക്കുള എന്ന കോളേജ് അധ്യാപകനായാണ് മോഹന്‍ലാല്‍ എത്തുന്നത്. ചിത്രത്തില്‍ രണ്ട് ലുക്കിലാണ് മോഹന്‍ലാല്‍ എത്തുന്നത്.

അങ്കമാലി ഡയറീസ് ഫേം അന്ന രാജനാണ് മോഹന്‍ലാലിന്റെ നായികയായി എത്തിയത്. അനൂപ് മേനോന്‍, അരുണ്‍ കുര്യന്‍, ശരത് കുമാര്‍, പ്രിയങ്ക നായര്‍, സിദ്ദിഖ്, സലിം കുമാര്‍, ചെമ്പന്‍ വിനോദ് ജോസ്, അലന്‍സിയര്‍ എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. ഷാന്‍ റഹ്മാന്‍ ഒരുക്കിയ ഗാനങ്ങള്‍ ഇതിനോടകം ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിക്കഴിഞ്ഞു.

വിഷ്ണു ശര്‍മ്മയാണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക