Image

സെയ്ഫിന്റെ നായികയായി പദ്മപ്രിയ, ഷെഫിന്റെ ട്രെയിലര്‍ പുറത്ത്

Published on 31 August, 2017
സെയ്ഫിന്റെ നായികയായി പദ്മപ്രിയ, ഷെഫിന്റെ ട്രെയിലര്‍ പുറത്ത്

സെയ്ഫ് അലി ഖാന്‍ നായകനാകുന്ന പുതിയ ചിത്രം ഷെഫിന്റെ ട്രെയിലര്‍ പുറത്ത്. രാജ കൃഷ്ണ മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ മലയാളി താരം പദ്മപ്രിയയാണ് നായികയായി എത്തുന്നത്. ജോന്‍ ഫേവ്‌റ്‌സ് സംവിധാനം ചെയ്ത ഹോളിവുഡ് ചിത്രം ഷെഫിന്റെ റീമേക്കാണ് ചിത്രം.

ധനീഷ് കാര്‍ത്തിക്, ദിനേഷ് പ്രങാകര്‍, ചന്ദന്‍ റോയ് സന്യാല്‍, സച്ചിന്‍ കാംബ്ലെ, ശ്യാന്‍ മുന്‍ഷി, റസ്സല്‍ പീറ്റേഴ്‌സ് എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. അമാല്‍ മാലിക്ക്, രഘു ദിക്ഷിത്, അങ്കിത് തിവാരി എന്നിവര്‍ ചേര്‍ന്നാണ് ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

ലോസാഞ്ചല്‍സിലെ പൊഫഷണല്‍ ഷെഫ് ജോലി ഉപേക്ഷിച്ച് നാട്ടില്‍ ഫുഡ് ട്രക്ക് തുടങ്ങുന്ന ഒരാളുടെ കഥയാണിത്. ടി സീരീസിന്റെ ബാനറില്‍ ഭുഷന്‍ കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒക്ടാേബര്‍ ആറിന് ചിത്രം തിയേറ്ററുകളിലെത്തും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക