Image

സുന്ദരന്‍ വില്ലനായിരുന്ന റിയാസ് ഖാന്റെ ഞെട്ടിക്കുന്ന മേക്ക്ഓവര്‍

Published on 01 September, 2017
സുന്ദരന്‍ വില്ലനായിരുന്ന റിയാസ് ഖാന്റെ ഞെട്ടിക്കുന്ന മേക്ക്ഓവര്‍

മലയാളം, തമിഴ് സിനിമലോകത്തെ സുന്ദരന്‍ വില്ലനാണ് റിയാസ് ഖാന്‍. ചെറിയൊരു ഇടവേളയ്ക്കുശേഷം ശ്രദ്ധേയമായൊരു വേഷവുമായി വീണ്ടും വരികയാണ് അദ്ദേഹം. പക്ഷേ, ഇക്കുറി പ്രേക്ഷകരെ ഞെട്ടിക്കുന്നത് വില്ലത്തരവും മസിലും കൊണ്ടല്ല, ഒരു കിടിലന്‍ മേക്കോവര്‍ കൊണ്ടായിരിക്കും. വിളയാട് ആരംഭം എന്ന തമിഴ് ചിത്രത്തില്‍ സുന്ദരിയായ സ്ത്രീയായാണ് റിയാസ് എത്തുന്നത്.

ഇളം പച്ച നിറത്തിലുള്ള സാരി ഉടുത്ത് രുദ്രാക്ഷം അണിഞ്ഞാണ് ചിത്രത്തില്‍ റിയാസ് പ്രത്യക്ഷപ്പെടുന്നത്. മമ്മൂട്ടി, ദിലീപ്, ജഗതി, ഇന്നസെന്റ്, ജയറാം കമല്‍ ഹസന്‍, വിക്രം, തുടങ്ങിയവരുടെയൊക്കെ പെണ്‍ വേഷങ്ങള്‍ ശ്രദ്ധേയമായിരുന്നു. ഈ പെണ്‍വേഷങ്ങളോടാണ് റിയാസ് ഇപ്പോള്‍ മത്സരിക്കുന്നത്.

ഫേസ്ബുക്കിലൂടെ താരം തന്നെയാണ് തന്റെ പുതിയ ലുക്ക് പരസ്യമാക്കിയത്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിക്കുകയാണ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക