Image

പൊട്ടിയ കണ്ണാടി വീട്ടില്‍ സൂക്ഷിക്കരുത്; തനിക്ക് സംഭവിച്ചത് ഇതാണ്; അജുവര്‍ഗീസ് പറയുന്നു

Published on 01 September, 2017
പൊട്ടിയ കണ്ണാടി വീട്ടില്‍ സൂക്ഷിക്കരുത്; തനിക്ക് സംഭവിച്ചത് ഇതാണ്; അജുവര്‍ഗീസ് പറയുന്നു

ആക്രമിക്കപ്പെട്ട നടിയുടെ പേരു വെളിപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ച് അജു വര്‍ഗീസ്. നമ്മുടെ സുഹൃത്തിനെ ആരെങ്കിലും ഇരയെന്ന് വിളിക്കുമോ, പേരല്ലേ പറയുകയുള്ളു അതാണെനിക്കും സംഭവിച്ചത്. പിന്നെ എല്ലാം സമയ ദോഷമാണ്. പറയാറില്ലെ പൊട്ടിയ കണ്ണാടി വീട്ടില്‍ സൂക്ഷിക്കരുതെന്ന് അതു ദോഷം ചെയ്യുമെന്ന്, അതാണ് എനിക്കും സംഭവിച്ചത്. എന്റെ കൈയ്യില്‍ അന്നുണ്ടായിരുന്നത് ഒരു പൊട്ടിയ ഫോണായിരുന്നു, ഞാന്‍ അതില്‍ നിന്നാണ് പോസ്റ്റ് ഇട്ടത്. എല്ലാം സമയ ദോഷം.

ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു താരത്തിന്റെ മറുപടി. ആക്രമിക്കപ്പെട്ട നടിയുടെ പേരു വെളിപ്പെടുത്തിയ സംഭവത്തില്‍ അജുവിനെ കഴിഞ്ഞ ദിവസം അറസ്‌ററ് രേഖപ്പെടുത്തി വിട്ടയച്ചിരുന്നു. കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു ഡിജിപിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

അതിനിടെ നടി തനിക്ക് പരാതിയില്ലെന്ന് വ്യക്തമാക്കിയിരുന്നുവെങ്കിലും നിയമ നടപടിയുമായി മുന്നോട്ട് പോകാനായിരുന്നു പൊലീസിന്റെ തീരുമാനം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക