Image

ബ്രിസ്‌ബേനില്‍ മ്യൂസിക്കല്‍ ഷോയുടെ ടിക്കറ്റ് വില്പന ഉദ്ഘാടനം ചെയ്തു

Published on 01 September, 2017
ബ്രിസ്‌ബേനില്‍ മ്യൂസിക്കല്‍ ഷോയുടെ ടിക്കറ്റ് വില്പന ഉദ്ഘാടനം ചെയ്തു
 
 ബ്രിസ്‌ബേന്‍: സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവകയുടെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന സ്വരരാഗം മ്യൂസിക്കല്‍ ഷോയുടെ ആദ്യ ടിക്കറ്റ് വില്പനയുടെ ഉദ്ഘാടനം വികാരി ഫാ. അജീഷ് വി. അലക്‌സ്, ഡോ. വി.പി. ഉണ്ണികൃഷ്ണന് (ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയ) നല്‍കി നിര്‍വഹിച്ചു. ഇടവകയുടെയും അഹിംന്േറയും (ഓസ്‌ട്രേലിയന്‍ ഹബ് ഓഫ് ഇന്ത്യന്‍ മ്യൂസിക്) സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന ഗാനമേള ഒക്ടോബര്‍ ഏഴിന് കൂര്‍പ്പറു സെക്കന്‍ഡറി കോളജിലേണ് അരങ്ങേറുക. മലയാളത്തിന്റെ പുത്തന്‍ നിരയിലെ യുവഗായകന്‍ നജിം അര്‍ഷാദ് വിശിഷ്ടാതിഥിയായാരിക്കും. 

അറുന്നൂറോളം ശ്രോതാക്കള്‍ പങ്കെടുക്കുന്ന പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി കണ്‍വീനര്‍മാരായ അലക്‌സ് തോമസ് കണിയാന്ത്രയും സോളമന്‍ സ്‌കറിയ കൈതകുടിയും അറിയിച്ചു.

റിപ്പോര്‍ട്ട്: ടോം ജോസഫ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക