Image

അമേരിക്കന്‍ മലയാളിയുടെ കാര്‍ഷിക വിളവുകള്‍ കൊയ്യാറായി; ഫോട്ടോകള്‍ ഞങ്ങളും കാണട്ടെ

Published on 01 September, 2017
അമേരിക്കന്‍ മലയാളിയുടെ കാര്‍ഷിക വിളവുകള്‍ കൊയ്യാറായി; ഫോട്ടോകള്‍  ഞങ്ങളും കാണട്ടെ
മത്തയും , കുമ്പളവും, മുളകും, പടവലങ്ങായും, തക്കാളിയുമൊക്കെ തൊടികളില്‍ വിളഞ്ഞു. ഇനി കൊയ്ത്തുകാലം.

അമേരിക്കന്‍ മലയാളിയുടെ ഗൃഹാതുരത്വമുണര്‍ത്തുന്ന ഈ കാര്‍ഷിക രംഗത്തിനു പ്രകൃതി തിരശീല വീഴ്ത്തും മുമ്പേ അവയുടെ പടങ്ങള്‍ എടുത്ത് ഇ മലയാളിക്ക് അയച്ചു തരുക. ഒപ്പം പച്ചക്കറികള്‍ക്ക് നട്ടു നനക്കുന്ന , ഫലങ്ങള്‍ പറിക്കുന്ന നിങ്ങളുടെ പടങ്ങളോടൊപ്പം.  (editor@emalayalee.com)

ആരുടെ പച്ചക്കറി തോട്ടത്തിനാണ് കേരള തനിമയെന്നു വായനക്കാരോട് ചോദിക്കാം. അവരുടെ അഭിപ്രായങ്ങള്‍ കമന്റ് കോളത്തില്‍ അവര്‍ രേഖപ്പെടുത്തട്ടെ. ജീവിതായോധനത്തിനിടക്ക് ഇത്തിരി മണ്ണില്‍ പച്ചക്കറികള്‍ വിളയിക്കുന്ന കേരള കര്ഷകനാകുന്ന അമേരിക്കന്‍ മലയാളിക്ക് നിങ്ങളുടെ അഭിപ്രായങ്ങള്‍ പ്രചോദനകരമാകട്ടെ.

ഇവിടെയും ഓണത്തുമ്പികള്‍ പറന്നു തുടങ്ങി. വേനല്‍ വിട പറയാന്‍ നില്‍ക്കുന്നു. ഒരു നല്ല പാട്ടുംപാടി നിങ്ങളുടെ തോട്ടത്തിലെ പച്ചക്കറികള്‍ കാമറയിലേക്ക് പകര്‍ത്തുക. സുന്‍ സുന്‍ സുന്ദരി തുമ്പി, ചെം ചെം ചെമ്പക കൊമ്പില്‍ , സുന്‍ സുന്‍ ചൂളം മൂളാന്‍ വാ...

താഴെ: ഫ്‌ളോറിഡയില്‍ ആന്‍ഡ്രൂസ് ചെറിയാന്റെ കര്‍ഷക വേഷവും ക്രുഷിത്തോട്ടവും 
അമേരിക്കന്‍ മലയാളിയുടെ കാര്‍ഷിക വിളവുകള്‍ കൊയ്യാറായി; ഫോട്ടോകള്‍  ഞങ്ങളും കാണട്ടെ അമേരിക്കന്‍ മലയാളിയുടെ കാര്‍ഷിക വിളവുകള്‍ കൊയ്യാറായി; ഫോട്ടോകള്‍  ഞങ്ങളും കാണട്ടെ അമേരിക്കന്‍ മലയാളിയുടെ കാര്‍ഷിക വിളവുകള്‍ കൊയ്യാറായി; ഫോട്ടോകള്‍  ഞങ്ങളും കാണട്ടെ അമേരിക്കന്‍ മലയാളിയുടെ കാര്‍ഷിക വിളവുകള്‍ കൊയ്യാറായി; ഫോട്ടോകള്‍  ഞങ്ങളും കാണട്ടെ അമേരിക്കന്‍ മലയാളിയുടെ കാര്‍ഷിക വിളവുകള്‍ കൊയ്യാറായി; ഫോട്ടോകള്‍  ഞങ്ങളും കാണട്ടെ അമേരിക്കന്‍ മലയാളിയുടെ കാര്‍ഷിക വിളവുകള്‍ കൊയ്യാറായി; ഫോട്ടോകള്‍  ഞങ്ങളും കാണട്ടെ അമേരിക്കന്‍ മലയാളിയുടെ കാര്‍ഷിക വിളവുകള്‍ കൊയ്യാറായി; ഫോട്ടോകള്‍  ഞങ്ങളും കാണട്ടെ അമേരിക്കന്‍ മലയാളിയുടെ കാര്‍ഷിക വിളവുകള്‍ കൊയ്യാറായി; ഫോട്ടോകള്‍  ഞങ്ങളും കാണട്ടെ അമേരിക്കന്‍ മലയാളിയുടെ കാര്‍ഷിക വിളവുകള്‍ കൊയ്യാറായി; ഫോട്ടോകള്‍  ഞങ്ങളും കാണട്ടെ അമേരിക്കന്‍ മലയാളിയുടെ കാര്‍ഷിക വിളവുകള്‍ കൊയ്യാറായി; ഫോട്ടോകള്‍  ഞങ്ങളും കാണട്ടെ അമേരിക്കന്‍ മലയാളിയുടെ കാര്‍ഷിക വിളവുകള്‍ കൊയ്യാറായി; ഫോട്ടോകള്‍  ഞങ്ങളും കാണട്ടെ അമേരിക്കന്‍ മലയാളിയുടെ കാര്‍ഷിക വിളവുകള്‍ കൊയ്യാറായി; ഫോട്ടോകള്‍  ഞങ്ങളും കാണട്ടെ
Join WhatsApp News
Johny 2017-09-01 19:32:39
 തോട്ടത്തിൽ ഏകനായി നടക്കുന്നത് നന്നല്ല ശ്രീ ആൻഡ്രൂസ്, ദൈവമെങ്ങാനും വന്നു താങ്കളെ വല്ല ഗാഢ നിദ്രയിൽ ആക്കിയാലോ, വയസ്സുകാലത്തു വെറുതെ ഒരു വാരിയെല്ല് കളയണോ. അതുകൊണ്ടു തൂംപയോ വെട്ടുകത്തിയോ എപ്പോഴും കയ്യിൽ തന്നെ കരുതുക. 
Jyothylakshmy Nambiar, Thayyur 2017-09-02 06:54:07
ഈ നല്ല ഒരു ആശയത്തിന് ഇമലയാളിയ്ക്കു അഭി നന്ദനങ്ങൾ. മണ്ണിൽ ഇറങ്ങി ഉടുതുണിയിൽ അഴുക്കാകുന്ന കാര്യം ആലോചിച്ച് ചെടിയ്ക്കുന്ന കേരളത്തിലെ യുവ തലമുറയ്ക്ക് അമേരിയ്ക്കൻ മലയാളി ഒരു പ്രചോദനമാകട്ടെ.  

Joseph Padannamakkel 2017-09-02 13:26:02
നീണ്ട കാലം സായിപ്പിന്റെ കീഴിൽ ജോലി ചെയ്തശേഷം വിശ്രമ ജീവിതത്തിൽ പ്രവേശിക്കുന്നവർക്ക് മണ്ണും കൃഷിയും ആനന്ദം നൽകും. ഒരു വിദ്യാർഥിക്ക് സർവകലാശാലയിൽനിന്നും ഡിഗ്രി ലഭിക്കുന്ന പ്രതീതിയാണ് ഒരു കർഷകനു മണ്ണിലെ അദ്ധ്വാനംകൊണ്ട് കിട്ടുന്ന ഈ വിളകൾ. ശ്രീ ആൻഡ്രുസ്സിന്റെ മുഖത്ത് ആ സന്തോഷം കാണുകയും ചെയ്യാം. ഫലഭൂയിഷ്ഠമായ മണ്ണുള്ള ഫ്ലോറിഡയിൽ സ്ഥിരതാമസമാക്കിയ അദ്ദേഹം ഭാഗ്യവാൻ തന്നെയാണ്. 

വൈകുന്നേരം ചെടിക്ക് വെള്ളം ഒഴിക്കാനും ചെടിക്കു ചുറ്റും പുല്ലു പറിക്കാനും കുറച്ചു മണ്ണിൽ പണിയാനുമായി ആൻഡ്രുസിന്റെ ഫാഷനിലുള്ള വേഷം എനിക്കുമുണ്ട്. പക്ഷെ ആ വേഷം ധരിച്ചുകൊണ്ടുള്ള ഫോട്ടോ ഈമലയാളിയിൽ ഇടാനുള്ള ധൈര്യമില്ല. മണ്ണിനെ സ്നേഹിക്കുന്നവർക്കേ ആൻഡ്രുസിനെപ്പോലെ അഭിമാനത്തോടെ ഇങ്ങനെ ഒരു ഫോട്ടോയിൽ പോസ് ചെയ്യാൻ കഴിയൂ!

കുറച്ചു ദിവസങ്ങളായി അവാർഡു മേടിക്കുന്നവരുടെ സ്യൂട്ടും കോട്ടുമിട്ട ഫോട്ടോകൾ ഈമലയാളിയിൽ കണ്ടു ബോറടിച്ചപ്പോഴായിരുന്നു, ആൻഡ്രസ്സിന്റെ ഈ നല്ല വേഷം കണ്ടത്. ഗാന്ധി ഫിലിമിൽ ഗാന്ധിയായി അഭിനയിച്ച ബെൻ കിൻസ്‌ലി (Ben Kingsely) യുടെ ഗാന്ധി വേഷത്തിന് ഓസ്‌ക്കാർ അവാർഡ് കിട്ടിയിരുന്നു. കർഷകനായ ശ്രീ ആൻഡ്രുസിന് ഭൂമി തന്നെ അവാർഡ് നൽകുന്നു. അദ്ദേഹത്തെ അഭിനന്ദിക്കുന്നു. 
saji Karimpannoor 2017-09-02 22:32:51
All the Best Mr.Andruse.....

texan2 2017-09-03 01:00:41
ഇത് എന്നതാ ആംഡ്‌റൂ . മൊത്തം അമേരിക്കൻ അച്ചായന്മാരുടെ വില കളഞ്ഞു   ഒരു തൂമ്പയും പിടിച്ചു ഒരു ഫോട്ടോ .... കോട്ടും സുയൂട്ടും ഇട്ടു ഈ പ്രായത്തിൽ വല്ല അവാർഡ് സമ്മേളനത്തിന് പോവേണ്ട നേരത്തു,,,,  നമ്മളെപ്പറ്റി നാട്ടിലുള്ളവർ എന്ത് വിചാരിക്കും...
G. Puthenkurish 2017-09-02 23:42:48
 കണ്ണിന് കുളിർമയേകി നിൽക്കുന്ന ഈ മനോഹര കൃഷിത്തോട്ടവും അതിന്റെ നടുവിൽ തോളത്ത് തൂമ്പയും ഏന്തി നിൽക്കുന്ന കർഷകനും (ആൻഡ്‌റൂസ് ) കൂട്ടി കൊണ്ടുപോകുന്നത് മനോഹരമായ കുറ്റിപ്പുറത്ത് കേശവൻ നായരുടെ ഗ്രാമീണ കന്യകയിലേക്കാണ് .  കഴിഞ്ഞുപോയ കാലങ്ങളെപ്പറ്റിയുള്ള വികാരതീവ്രമായ സ്മരണ ഉണർത്തുവാൻ പോരുന്ന ചിത്രങ്ങളും എല്ലാം മനോഹരമായിരിക്കുന്നു 

"താക്കോൽ കൊടുക്കാതരുണോദയത്തിൽ 
താനെമുഴങ്ങും വലിയൊരാലാറം 
പൂങ്കോഴിതൻ പുഷ്കല  കണ്ഠനാദം
കേട്ടിട്ടുണർന്നേറ്റു കൃഷിവലന്മാർ 

പാടത്തുപോയി പാംസുലപാദചാരി 
കൃഷീവലൻ വേല തുടങ്ങി നൂനം 
സോത്സാഹമായ്  കാലികളെ തെളിക്കു-
മവന്റെ താരസ്വരമുണ്ട് കേൾപ്പൂ"

കലപ്പയും കാളയും എവിടെ പോയോ?   

Christian gardner 2017-09-03 10:01:46
A good Gardner should thank supreme Gardner for all his creation. We are His servants.
Amerikkan Mollaakka 2017-09-03 10:51:16
ആൻഡ്രുസ് മാപ്പിളെ ഇങ്ങളാണ് ശരിക്കും കർഷകൻ. സായിപ്പിന്റെ വേഷം കെട്ടി സമ്മാന പലക കഷണവും പിടിച്ച്  എലിപ്പത്തായത്തിലെ എലി നാളികേരം കടിച്ച് പെട്ടത് കെണിയിലായി എന്നറിയാതെ സന്തോഷത്തോടെ എന്നാൽ ഇമ്മിണി ബല്യ മനുസരാണെന്ന ഭാവത്തിൽ നിൽക്കുന്ന   ആ
നിൽപ്പിനേക്കാൾ എന്തൊരു ശ്ശേലാണ് മാപ്പിളെ ഇങ്ങടെ ആ നിൽപ്പ്.   ഈ പലക കഷണങ്ങളൊക്കെ പണവും കള്ളും കൊടുത്ത് വാങ്ങുന്നതല്ലേ. കാരണം  എന്തുകൊണ്ട് അർഹിക്കുന്നവന് കിട്ടുന്നില്ല. അവർ പണവും, മദ്യവും കൊണ്ട് നടക്കുന്നില്ല. നാരികൾക്ക് പിന്നെ അതിന്റെ ആവശ്യമില്ല.  മൂരികൾ അവരെ മണപ്പിച്ച് നടക്കുന്നല്ലോ. ഇങ്ങൾക്കാ ആ മൂരികളെ പിടിച്ച് ഇങ്ങടെ പറമ്പിൽ പണിയിച്ചൂടെ. നല്ല മൂക്ക് കയറിട്ട് നല്ല അടി കൊടുത്ത്. എന്തായാലും വരി
ഉടക്കണ്ട. അല്ലെങ്കിലും അത് ഉടഞ്ഞ മാതിരിയാണ്. പിന്നെ ഈ കാട്ടികൂട്ടുന്നതൊക്കെ ചെറുപ്പകാലത്തെ ഓർമ്മകൾ.  ഞമ്മള് ഫ്ളോറിഡയ്ക്ക് വരുന്നുണ്ട്. ഇങ്ങടെ പച്ചക്കറി തോട്ടം കാണണം.  ഇങ്ങള് ഒരു കള്ളിമുണ്ടും തലേക്കെട്ടും  കെട്ടിയിരുന്നെങ്കിൽ നാടൻ കര്ഷകനായേനെ. എന്ത് ചെയ്യാം അമേരിക്കയല്ലേ. അപ്പോൾ മാപ്പിളെ പിന്നെ കാണാം, ഇത്തിരി മുന്തിരി വളർത്തുക. ഞമ്മക്ക് ഹറാമാണെങ്കിലും വീഞ്ഞ് ഇഷ്ടമാണ്.
T Abraham 2017-09-03 11:46:10
Agree to Texan -2. 
Fake news. This guy is in New york. Not in Florida.
വിദ്യാധരൻ 2017-09-03 14:46:38
തൊപ്പിയും,  തോളത്തു തൂമ്പയുംമേന്തി 
പാടത്തു പണിക്കു  പോകുന്ന കർഷക 
നീ ഉണർത്തുന്നു പണ്ടത്തെ ഓർമകൾ 
അച്ഛനോടൊത്ത്  ഉഴവിനായ് പോയതും   
വിത്തുവിതച്ചതും കൊയ്തു മെതിച്ചതും 
കറ്റകൾ കെട്ടി ചുമന്നുകൊണ്ടുപോയതും;
ഇല്ലാനിമിഷങ്ങൾ  ഇല്ല വരില്ലിനി 
അത്രയ്ക്ക് മാറിപോയി നാടും നാട്ടാരും 
സ്വന്ത കൃഷി സ്ഥലങ്ങളെ മാറ്റിമറിച്ചവർ 
കൂറ്റനാം കെട്ടിടം വന്നവിടൊക്കെയും 
എത്തുന്നു തമിഴ്  നാട്ടിൽ നിന്നു വിഷം- 
കുത്തി നിറച്ചതാം പച്ചക്കറികളൊക്കയും
തിന്നുചീർക്കുന്നു മുഖം ചോന്നു തുടുക്കുന്നു 
കണ്ടാൽ ആപ്പിൾ പഴം പോലെ ഇരിക്കിലും 
ഉള്ളൊക്കെ പൊള്ളയാ കൊട്ടൻ അടിച്ചപോൽ 
പച്ചക്കറികൾ ചീയാതെ സൂക്ഷിക്കാൻ 
കുത്തികയറ്റിയ രാസ വസ്തുവിൻ ഫലം 
തിന്നത് ഉള്ളിൽ ചെന്ന് പ്രവർത്തിച്ച് 
പോള്ളയായിപ്പോയി ഏറെ നാളില്ലിനി.
നിന്റെ പറമ്പിലെ മാങ്ങയുംതേങ്ങയും 
വാഴക്കുല പപ്പായ പഴങ്ങൾ ഫലങ്ങൾ 
വല്ലാത്ത  ഗതകാല സ്‌മരണയുണർത്തുന്നു 
മണ്ണിനെ പൊന്നാക്കും കർഷക 
നന്മ നിന്നുള്ളിൽ ഉണ്ടത് നിശ്ചയം 
ആനന്ദമോടെ ഹവ്വയും ഒത്തുനീ 
വാഴുക ജന്മജന്മാന്തരമാ ഏതൻ തോട്ടത്തിൽ 
ഏതേലും പാമ്പ്  നൂന്നു കേറി വന്നാൽ നീ
തൂമ്പാ കൊണ്ടതിൻ പത്തി തകർക്കുക.
ആകട്ടെ നീ നിന്റെ വേല തുടരുക 
ഈയുള്ളോൻ പോയി ചൂടാക്കി കഴിക്കട്ടെ
ശീതളമായതാം ഭക്ഷണമൊക്കയും .

പാമ്പാട്ടി 2017-09-03 20:54:26
ആംഡ്‌റൂസിന്റെ എതൻ തോട്ടത്തിൽ മാത്തുള്ള പാമ്പ് കേറാൻ സമയമായി. കൂടെ കുറെ ബിജെപിയും. വിദ്യാധരൻ ഒരു ഇളക്ക് ഇളക്കിയിട്ടുണ്ട് .

Anthappan 2017-09-03 22:33:05
For this great farmer, I dedicate the beautiful poem written by Rabindranath Tagore

"Leave this chanting and singing and telling of beads! 
Whom dost thou worship in this lonely dark corner of a temple with doors all shut? 
Open thine eyes and see thy God is not before thee! 

He is there where the tiller is tilling the hard ground 
and where the pathmaker is breaking stones. 
He is with them in sun and in shower, 
and his garment is covered with dust. 
Put off thy holy mantle and even like him come down on the dusty soil! 

Deliverance? 
Where is this deliverance to be found? 
Our master himself has joyfully taken upon him the bonds of creation; 
he is bound with us all for ever. 

Come out of thy meditations and leave aside thy flowers and incense! 
What harm is there if thy clothes become tattered and stained? 
Meet him and stand by him in toil and in sweat of thy brow
andrew 2017-09-04 06:19:27

Thank you all for the great positive comments of encouragement.

Yes! Returning to the soil from where we came is soothing solitude.

Sun is hot but the plants, flowers, bees, birds, squirrels, rabbits….& Snakes they join & fruits are a bonus.

So far there is no talking snakes yet, the long black one, they eat other snakes. Spent your retirement in happiness, that is the only Heaven we can enjoy.

POTULLA 2017-09-10 21:15:34
അവിശ്വാസി ആയ ആൻഡ്രൂസിന്റെ പച്ചക്കറി തോട്ടം നശിപ്പിക്കാൻ അവിടുന്ന് ഒരു കൊടുങ്കാറ്റിനെ അയച്ചു എന്ന് ഞങ്ങൾ അറിയുന്നു. ഇത്  ആൻഡ്രൂസിന് മനസ്സിലായി അവൻ വിശ്വാസത്തിന്റെ വഴിയിൽ വരും.
Simon 2017-09-10 22:42:31
ഡിയർ പോത്തുള്ള, വിശുദ്ധ പോൾ രണ്ടാമൻ മാർപ്പാപ്പ പാർക്കിൻസൺ രോഗം വന്നു നാലഞ്ചു വർഷം കഷ്ടപ്പെട്ടത് അദ്ദേഹത്തിൻറെ വിശ്വാസക്കുറവായിരുന്നോ? പിന്നെ എങ്ങനെ അദ്ദേഹം സ്വർഗ്ഗത്തിലെ വിശുദ്ധനായി. രോഗം മാറാൻ ലക്ഷകണക്കിന് ജനം ഈ വിശുദ്ധനോട് പ്രാർത്ഥിക്കുകയും ചെയ്യുന്നു. 'പിതാവേ ഈ പാന പാത്രം എന്നിൽ നിന്നും എടുക്കണമേയെന്ന്' ദൈവമായ യേശു പ്രാർഥിച്ചിട്ടുപോലും പിതാവായ ദൈവം കേട്ടില്ല. ആ സ്ഥിതിക്ക് ആ ദൈവത്തോട് ആൻഡ്രുസ് പ്രാർത്ഥിക്കണോ? 
Rev.Sam Johnson, Born Again Christian 2017-09-11 16:41:32

നിങ്ങളുടെ ദൈവം നിങ്ങളെ പോലെയുള്ള ഒരു ക്ലുലെസ്സ് ആണെന്ന് തോന്നുന്നു . മൂഡന്റ്റ് ദൈവം മൂഡ ന്‍ തന്നെ ആണല്ലോ . അന്ട്രു വിന്‍റെ തോട്ടം കണ്ടുപിടിക്കാന്‍ ഇത്രയും ദിവസം അത്ലാന്റിക്കില്‍ കരങ്ങണമോ ?

നിങ്ങളുടെ ദൈവം എന്ത് മാത്രം നാശംവിതയ്‌ക്കും കയും മനുഷരെ കൊല്ലുകയും ചെയ്തിട്ട് വേണോ അന്ട്രു തോട്ടം നശിപ്പിക്കാ ന്‍ .

ഇത്തരം ദൈവത്തെ ആര്‍ക്കു വേണം

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക