Image

ആശുപത്രിയില്‍ കയറി നഴ്‌സിനെ അറസ്റ്റ് ചെയ്ത പോലീസ് ഓഫീസര്‍ക്കെതിരെ നടപടി

Published on 02 September, 2017
ആശുപത്രിയില്‍ കയറി നഴ്‌സിനെ അറസ്റ്റ് ചെയ്ത പോലീസ് ഓഫീസര്‍ക്കെതിരെ നടപടി
സാള്‍ട്ട് ലേയ്ക്ക് സിറ്റി, യൂട്ടാ: യൂണിവേഴ്‌സിറ്റി ഓഫ് യൂട്ടാ ഹോസ്പിറ്റലിലെ ബേണ്‍ യൂണിറ്റില്‍ ജോലി ചെയ്തിരുന്ന നഴ്‌സ് അലക്‌സ് വുബത്സിനെ ജോലിക്കിടയില്‍ അറസ്റ്റ് ചെയ്ത പോലീസ് ഒഫീസര്‍ക്കെതിരെ നടപടി. ആശുപത്രിയില്‍ നിന്ന് വലിച്ചിഴച്ച്പോലീസ് വാഹനത്തിലേക്കു മാറ്റുന്ന ദ്രുശ്യം പുറത്തായതോടെ വ്യാപക പ്രതിഷേധമാണുഉയരുന്നത്. സംഭവം മുഴുവന്‍ മറ്റൊരു ഓഫീസറുടെ ബോഡി ക്യാമറ ചിത്രീകരിച്ചിരുന്നു.
വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് അബോധാവസ്ഥയില്‍ കഴിയുന്നയാളുടെ രക്തം എടുക്കാന്‍ വന്ന ഡിറ്റക്ടീവ് ജെഫ് പെയ്‌നാണ് വിവാദ പുരുഷന്‍. ജൂലൈ 26-നായിരുന്നു സംഭവം. 

രോഗിയുടെസമ്മതമില്ലാതെരക്തം എടുക്കാന്‍ അനുവദിക്കാനാവില്ലെന്നു വുബത്സ് പറഞ്ഞു.ഇവിടെ രോഗി അബോധാവസ്ഥയിലാണ്. സുപ്രീം കോടതി വിധിയും ഇക്കാര്യത്തിലുണ്ട്.

എന്നാല്‍ രക്തം എടുക്കുന്നതു തടഞ്ഞാല്‍ നഴ്‌സിനെ അറസ്റ്റ് ചെയ്യുമെന്നായി പോലീസ് ഓഫീസര്‍. തുടര്‍ന്ന് നഴ്‌സ് സൂപ്പര്‍വൈസറെ വിളിച്ചു. സുപ്പര്‍വൈസറും പോലീസ് നടപടി ശരിയല്ലെന്നും ഡ്യൂട്ടി നഴ്‌സിനെയാണു ഭീഷണിപ്പെടുത്തുന്നതെന്നും ചൂണ്ടിക്കാട്ടി

തുടര്‍ന്ന് ആശുപത്രിയുടെ ചട്ടങ്ങള്‍ വുബത്സ് ഓഫീസറെ കാണിച്ചു. അതു പ്രകാരം വാറണ്ട് ഉണ്ടായിരിക്കുകയോ അറസ്റ്റ്‌ലായിരിക്കുകയോ സമ്മതം നല്‍കുകയോ ചെയ്യാതെ രക്തം എടുക്കാനാവില്ല. താന്‍ തന്റെ ജോലി ചെയ്യുക മാത്രമണെന്നു വുബത്സ് വ്യക്തമാക്കി.

വുബത്സ് ചട്ടം വ്യക്തമാക്കുക മാത്രമാണെന്നും അവരെ എന്തിനു കുറ്റപ്പെടുത്തുന്നുവെന്നും സൂപ്പര്‍വൈസര്‍ വീണ്ടും ചോദിച്ചു. അവരാണു തന്നെ തടയുന്നത് എന്നായി ഓഫീസര്‍.'സര്‍, താങ്കള്‍ വലിയ മിസ്റ്റേക്ക് ആണു കാണിക്കുന്നത്, ഒരു നഴ്‌സിനെയാണു നിങ്ങള്‍ ഭീഷനിപ്പെടുത്തുന്നത്' സുപ്പര്‍വൈസര്‍ പറഞ്ഞു.
അതോടെ ദ്വേഷ്യം കൂടിയ ഓഫീസര്‍ വുബത്സിനെ മറ്റു ജോലിക്കാരുടെ മുന്നില്‍ വച്ച് പടിച്ചു വലിച്ച് കൊണ്ടു പോയ്. 'ഹെല്പ്, ഹെല്പ്, നിങ്ങളെന്നെ ആക്രമിക്കുന്നു. എന്താ സംഭവിക്കുന്നതെന്നു എനിക്കു വിശ്വസിക്കാന്‍ കഴിയുന്നില്ല ' വുബത്സ് നിലവിളിച്ചു.

മറ്റൊരു ഓഫീസറെത്തി വുബത്സിനോടു സംസാരിച്ചു. രക്തം എടുക്കാന്‍ അനുവദിക്കണമായിരുന്നു എന്നും നീതി നിര്‍വഹണം തടസപ്പെടുത്തുകയനു വുബത്സ് ചെയ്തതെന്നും പറഞ്ഞു. രോഗികളോടു തനിക്കും ഉത്തരവാദിത്തമുണ്ടെന്നും ഇതു തന്റെ തീരുമാനമല്ലെന്നും അവര്‍ മറുപടി പറഞ്ഞു.

വെട്ടിച്ചു കടന്ന ഒരു ട്രക്ക് ഡ്രൈവറുടെ പിന്നാലെ പോലീസ് നടത്തുന്ന മത്സര ഒട്ടത്തോടെയാണു സംഭവങ്ങളുടെ തുടക്കം. ട്രക്ക് പൊയി മറ്റൊരു ട്രക്കില്‍ ഇടിക്കുന്നു.ഇടിയേറ്റ ട്രക്ക് ഡ്രൈവര്‍ക്ക് ഗുരുതരമായ പരുക്കും തീപൊള്ളലുമേറ്റു. അയാളെ മയക്കിയാണുആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അയാള്‍ പ്രതി അല്ലാത്തതിനാല്‍ വാറണ്ടൊ അറസ്റ്റോ പറ്റുകയുമില്ലായിരുന്നു.

നഴ്‌സായി 2009 മുതല്‍ പ്രവര്‍ത്തിക്കുന്ന വുബത്സ്, നേരത്തെ രണ്ടു തവണ സ്‌കീയിംഗില്‍ വിന്റര്‍ ഒളിമ്പിക്‌സില്‍ പങ്കെടുത്തിട്ടുണ്ട്.

സംഭവത്തില്‍ സാള്‍ട്ട് ലെയ്ക്ക് മെയറും പോലീസ് മേധാവിയും ഖേദം പ്രകടിപ്പിച്ചു. കേസെടുത്ത് അന്വേഷിക്കുമെന്നു ഡിസ്ട്രിക്ട് അറ്റോര്‍ണി പറഞ്ഞു.
പോലീസിനെതൈരെ കേസ് കൊടുക്കണോ എന്നു തീരുമാനിച്ചിട്ടില്ലെന്നു വുബത്സും അറ്റൊര്‍ണിയും വ്യക്തമാക്കി.
read
ആശുപത്രിയില്‍ കയറി നഴ്‌സിനെ അറസ്റ്റ് ചെയ്ത പോലീസ് ഓഫീസര്‍ക്കെതിരെ നടപടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക