Image

ആരാണ് വില്ലന്‍, ലാലേട്ടന്റെ വില്ലന്റെ മാസ് ട്രെയിലര്‍

Published on 02 September, 2017
ആരാണ് വില്ലന്‍, ലാലേട്ടന്റെ വില്ലന്റെ മാസ് ട്രെയിലര്‍

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് വില്ലന്‍. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മാസ് ട്രെയിലര്‍ പുറത്തെത്തി. െ്രെകം ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ പോലീസ് ഉദ്യോഗസ്ഥനായാണ് മോഹന്‍ലാല്‍ എത്തുന്നത്.

മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. കോളിവുഡ് താരങ്ങളായ വിശാലും ഹന്‍സികയും വില്ലനിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയാണ്. തെലുങ്ക് താരങ്ങളായ ശ്രീകാന്തിന്റെയും റാഷി ഖന്നയുടെയും ആദ്യ മലയാള ചിത്രവുമാണ് വില്ലന്‍. ഇവരെ കൂടാതെ സിദ്ദിഖ്, രഞ്ജി പണിക്കര്‍, അജു വര്‍ഗീസ്, ചെമ്പന്‍ വിനോദ് ജോസ്, വിനായകന്‍, കോട്ടയം നസീര്‍ തുടങ്ങി വമ്പന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും ബി ഉണ്ണികൃഷ്ണന്‍ തന്നെയാണ്. മനോജ് പരമഹംസയുടേതാണ് ഛായാഗ്രഹണം. 4 മ്യൂസിക്കാണ് സംഗീതം ഒരുക്കുന്നത്. സുഷിന്‍ ശ്യാമിന്റേതാണ് പശ്ചാത്തല സംഗീതം. റോക്!ലൈന്‍ എന്റര്‍ടൈന്‍മെന്റ്‌സ് െ്രെപവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ റോക്!ലൈന്‍ വെങ്കിടേഷാണ് ചിത്രം നിര്‍മ്മിക്കുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക