Image

അച്ഛന്റെ ശ്രാദ്ധത്തിന് ബലിയിടാന്‍ നടന്‍ ദിലീപിന് അനുമതി

Published on 02 September, 2017
അച്ഛന്റെ ശ്രാദ്ധത്തിന് ബലിയിടാന്‍ നടന്‍ ദിലീപിന് അനുമതി

അച്ഛന്റെ ശ്രാദ്ധത്തിന് ബലിയിടാന്‍ നടന്‍ ദിലീപിന് അനുമതി. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് അനുമതി നല്‍കിയത് .ബുധനാഴ്ച്ചയാണ് ചടങ്ങ്. ആലുവ മണപ്പുറത്തും വീട്ടിലുമാണ് ചടങ്ങുകള്‍

ദിലീപിന്റെ അപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ രംഗത്തെത്തിയിരുന്നു. ദിലീപ് കേസിലെ പ്രതിയാണെന്നും വീട്ടിലെ ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

സെപ്തംബര്‍ ആറിനു രാവിലെ എഴു മുതല്‍ 11 വരെ വീട്ടില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് കോടതിയെ സമീപിച്ചത്. അതിനിടെ. ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഈമാസം 16 വരെ നീട്ടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക