Image

കര്‍മ കലാകേന്ദ്രം ചാരിറ്റി ഫണ്ട് കൈമാറി

Published on 02 September, 2017
കര്‍മ കലാകേന്ദ്രം ചാരിറ്റി ഫണ്ട് കൈമാറി
 
ബെല്‍ഫാസ്റ്റ്: നോര്‍ത്ത് അയര്‍ലന്‍ഡിലെ ബെല്‍ഫാസ്റ്റ് സ്‌പെക്ട്രം സെന്ററില്‍ കര്‍മ കലാകേന്ദ്രം സംഘടിപ്പിച്ച ന്ധമെഹ്തഫില്‍’ എന്ന നൃത്തസംഗീത പരിപാടിയില്‍ നിന്നും ലഭിച്ച ആയിരം പൗണ്ട് കോട്ടയം തിയോഫിലോസ് സ്‌നേഹഭവന് കൈമാറി. 

കര്‍മ നൃത്ത കലാകേന്ദ്രത്തിലെ വിദ്യാര്‍ഥിനിയായ ഡയാന അജിയും മാതാപിതാക്കളും നേരിട്ട് സ്‌നേഹ ഭവനില്‍ എത്തിയാണ് ചെക്ക് കൈമാറിയത്. പരിപാടിയില്‍ നിന്നും ലഭിച്ച മുഴുവന്‍ തുകയും ചാരിറ്റി പ്രവര്‍ത്തനത്തിന് നല്‍കിയ കലാകേന്ദ്രത്തിന്റെ പ്രവര്‍ത്തനം ഏറെ പ്രശംസനീയമാണെന്ന് സ്‌നേഹ ഭവന്‍ ഡയറക്ടര്‍ ഫാ. ഫിലിപ്പ് വലിയകാവുങ്കല്‍ പറഞ്ഞു. മെഹ്ഫില്‍ പരിപാടിയില്‍ പങ്കെടുത്ത എല്ലാ ബെല്‍ഫാസ്റ്റ് മലയാളികള്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക