Image

മിനി ഇലക്ട്രിക് കാര്‍ ഡിസൈനുമായി ബിഎംഡബ്ല്യു

Published on 02 September, 2017
മിനി ഇലക്ട്രിക് കാര്‍ ഡിസൈനുമായി ബിഎംഡബ്ല്യു
 
ബെര്‍ലിന്‍: പുതിയ മിനി കാറിന്റെ ഇലക്ട്രിക് പതിപ്പ് പൂര്‍ണ തോതില്‍ ഉദ്പാദിപ്പിക്കുന്നതിനുള്ള ഡിസൈന്‍ ബിഎംഡബ്ല്യു പുറത്തുവിട്ടു. 2019ല്‍ ഓക്‌സ്ഫഡ് പ്ലാന്റില്‍ മൂന്നു ഡോര്‍ കാറിന്റെ നിര്‍മാണം തുടങ്ങുമെന്ന് ബിഎംഡബ്ല്യു നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്.

2008ല്‍ ഈ മോഡലിന്റെ ആദ്യ പതിപ്പ് ഫീല്‍ഡ് പരീക്ഷണാര്‍ഥം പുറത്തിറക്കിയിരുന്നു. അടുത്ത മാസം നടക്കുന്ന ഫ്രാങ്ക്ഫര്‍ട്ട് മോട്ടോര്‍ ഷോയില്‍ ഇതിന്റെ പുതിയ പതിപ്പ് അവതരിപ്പിക്കും. ഇതിന്റെ സാങ്കേതിക വിശദാംശങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ഇന്റീരിയര്‍ എങ്ങനെയാവുമെന്നും വ്യക്തമല്ല. 

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക