Image

ഫ്‌ളോറന്‍സ് മലയാളി അസോസിയേഷന്‍ ഓണാഘോഷം 10 ന്

Published on 02 September, 2017
ഫ്‌ളോറന്‍സ് മലയാളി അസോസിയേഷന്‍ ഓണാഘോഷം 10 ന്
 
ഫ്‌ളോറന്‍സ് (ഇറ്റലി): പ്ലോറന്‍സ് മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബര്‍ 10ന് (ഞായര്‍) നടക്കും. രാവിലെ 10ന് ബാഞ്ഞോ അ റീപ്പോളി, കിയേസ ഡെല്ലേ പെന്തക്കോസ്ത ഓഡിറ്റോറിയത്തിലാണ് ആഘോഷ പരിപാടികള്‍. 

പൂക്കളം, താലപ്പൊലിയോടുകൂടി മാവേലിക്ക് വരവേല്പ്, തിരുവാതിര, നൃത്തങ്ങള്‍, ഓണസദ്യ തുടങ്ങിയവ ആഘോഷത്തിന്റെ ഭാഗമായിരിക്കും. ചടങ്ങില്‍ സമ്മാന കൂപ്പണ്‍ വിജയികള്‍ക്കും കായിക മത്സര വിജയികള്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്യും. മൂന്നിന് (ഞായര്‍) ഉച്ചകഴിഞ്ഞ് മൂന്നിന് കഷീന പാര്‍ക്കിലാണ് കായിക മത്സരങ്ങള്‍ അരങ്ങേറുക.

റിപ്പോര്‍ട്ട്: ജോഷി ചിറയത്ത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക