Image

ബോള്‍ട്ടണില്‍ ഏകദിന ധ്യാനം മൂന്നിന്

Published on 02 September, 2017
ബോള്‍ട്ടണില്‍ ഏകദിന ധ്യാനം മൂന്നിന്

ലണ്ടന്‍: പ്രശസ്ത വചന പ്രഘോഷകനും വാഗ്മിയുമായ ഫാ.ടോമി എടാട്ട് നയിക്കുന്ന ഏകദിന ധ്യാനം സെപ്റ്റംബര്‍ മൂന്നിന് (ഞായര്‍) ബോള്‍ട്ടണില്‍ നടക്കും. ബോള്‍ട്ടണ്‍ തിരുനാളിന് ഒരുക്കമായി നടക്കുന്ന ധ്യാനം ഉച്ച കഴിഞ്ഞ് മൂന്നു മുതല്‍ രാത്രി ഏഴു വരെ ബോള്‍ട്ടണ്‍ ഫാന്‍വര്‍ത്തിലെ ഔര്‍ ലേഡി ഓഫ് ലൂര്‍ദ് ദേവാലയത്തിലാണ് നടക്കുക. മരിയഭക്തിയുടെ പ്രസക്തി ഇന്നത്തെ കാലയളവില്‍ എന്നതാണ് ധ്യാന വിഷയം. 

തിരുനാള്‍ ആഘോഷങ്ങള്‍ സെപ്റ്റംബര്‍ 8 മുതല്‍ 10 വരെ ദിവസങ്ങളിലായി നടക്കും. എട്ടിന് വൈകുന്നേരം 6.30 ന് തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് ചാപ്ലിന്‍ ഫാ.തോമസ് തൈക്കൂട്ടത്തില്‍ കൊടിയേറ്റും തുടര്‍ന്ന് ലദീഞ്ഞും ദിവ്യബലിയും നടക്കും. ശനി വൈകുന്നേരം 6.30 ന് നടക്കുന്ന ദിവ്യബലിയില്‍ ഫാ.ഡേവിഡ് ഈഗന്‍ കാര്‍മികനാകും.

പ്രധാന തിരുനാള്‍ ദിനമായ ഞായര്‍ രാവിലെ 11 ന് നടക്കുന്ന തിരുനാള്‍ കുര്‍ബാനക്ക് തുടക്കമാകും. ഫാ. ജിനോ അരീക്കാട്ട് ദിവ്യബലിയില്‍ മുഖ്യ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം സമാപന ആശീര്‍വാദം, സ്‌നേഹവിരുന്ന് എന്നിവ നടക്കും. 

തിരുനാളിനോടനുബന്ധിച്ച് പാരിഷ് ഹാളില്‍ സണ്‍ഡേ സ്‌കൂള്‍ കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറും. 

തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ.തോമസ് തൈക്കൂട്ടത്തിലിന്റെയും ട്രസ്റ്റിമാരായ ജയ്‌സണ്‍ ജോസഫ്, ആന്റണി ചാക്കോ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക