Image

ഷ്വെല്‍മില്‍ തിരുവോണം ആഘോഷിച്ചു

Published on 02 September, 2017
ഷ്വെല്‍മില്‍ തിരുവോണം ആഘോഷിച്ചു

 
ഷ്വെല്‍മ്: ജര്‍മനിയിലെ ഷ്വെല്‍മില്‍ കൊളോണിലെ ഇന്ത്യന്‍ കമ്യൂണിറ്റിയുടെ കുടുംബകൂട്ടായ്മയുടെ നേതൃത്വത്തില്‍ സെന്റ് മരിയന്‍ പാരീഷ് ഹാളില്‍ തിരുവോണം ആഘോഷിച്ചു. 

അന്നമ്മ പുന്നാന്‍ചിറയുടെ പ്രാര്‍ഥനാഗാനത്തോടുകൂടി പരിപാടികള്‍ ആരംഭിച്ചു. കൂട്ടായ്മയുടെ പ്രസിഡന്റ് മേഴ്‌സി തടത്തില്‍ സ്വാഗതം ആശംസിച്ചു. മുഖ്യാതിഥികളായിരുന്ന ഇന്ത്യന്‍ കമ്യൂണിറ്റി ചാപ്‌ളെയിന്‍ ഫാ.ഇഗ്‌നേഷ്യസ് ചാലിശേരി സിഎംഐ, ഫാ.തോമസ് ചാലില്‍ സിഎംഐ, ഫാ.ടോം കൂട്ടുങ്കല്‍ എംസിബിഎസ്, ഫാ.പൗലോസ് കളപ്പുരയ്ക്കല്‍ സിഎംഐ, ഫാ.ജോഷി കുന്പിളുമൂട്ടില്‍, ഫാ.ഡോ. ജോസഫ് ചെരുവില്‍, ഫാ.ജോസഫ് ചേലംപറന്പത്ത്, കൂട്ടായ്മ ഭാരവാഹികളായ മേഴ്‌സി തടത്തില്‍, പുഷ്പ ഇലഞ്ഞിപ്പള്ളി, അമ്മിണി മണമയില്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിച്ച് ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. 

സോബിച്ചന്‍ ചേന്നങ്കരയുടെ നേതൃത്വത്തില്‍ തിരുവോണഗാനവും, ജോനാസ്, ശ്രീജ, ഫാ. ടോം, ജോളി തടത്തില്‍, മേഴ്‌സി, വീണ, സിനി എന്നിവരും ഗാനങ്ങള്‍ ആലപിച്ചു. സത്യ, സാന്ദ്ര, മീര, സജിനി, ജോഹാന കാരുവള്ളില്‍ എന്നിവരുടെ നൃത്തത്തിനു പുറമെ ഷ്വെല്‍മ് ഗ്രൂപ്പിന്റെ സിനിമാറ്റിക് ഡാന്‍സും അരങ്ങേറി.

തിരുവാതിര നൃത്തം വള്ളംകളി ഈരടികള്‍, തിരുവോണ ഗാനങ്ങള്‍, സര്‍െ്രെപസ് ഫണ്‍ ഗെയിം എന്നിവ ആഘോഷത്തിനു കൊഴുപ്പേകി. നെല്‍സണ്‍ തടത്തില്‍, ലിബിന്‍ കാരുവള്ളില്‍ എന്നിവരുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി കുസൃതികളികളും സര്‍െ്രെപസ് ഫണ്‍ ഗെയിസും സംഘടിപ്പിച്ചിരുന്നു.

ഫാ.ജോസഫ് ഓണസന്ദേശം നല്‍കി. ഫാ.ഇഗ്‌നേഷ്യസ്, ഫാ.തോമസ് ചാലില്‍, ഫാ.പൗലോസ്, ഫാ. ജോഷി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. 

നാന്‍സി തടത്തില്‍ പരിപാടികള്‍ മോഡറേറ്റ് ചെയ്തു. മനോഹരമായ പൂക്കളവും ഒരുക്കിയിരുന്നു. വുപ്പര്‍ത്താലിലെ ലോട്ടസ് ട്രാവല്‍സ് സ്‌പോണ്‍സര്‍ ചെയ്ത ഓണക്കളികള്‍ക്കുള്ള സമ്മാനം സിനിയും ഓമന തോമസ് കോട്ടയ്ക്കമണ്ണിലും ചേര്‍ന്ന് സമ്മാനിച്ചു. ഓണസദ്യയോടുകൂടി പരിപാടികള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക