Image

ആദ്യഫലപെരുന്നാള്‍ 2017’ റാഫിള്‍ കൂപ്പണ്‍ പ്രകാശനം ചെയ്തു

Published on 02 September, 2017
ആദ്യഫലപെരുന്നാള്‍ 2017’ റാഫിള്‍ കൂപ്പണ്‍ പ്രകാശനം ചെയ്തു
കുവൈത്ത്: സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാഇടവകയുടെ 'ആദ്യഫലപെരുന്നാള്‍ 2017’ റാഫിള്‍ കൂപ്പണ്‍ പ്രകാശനം ചെയ്തു. സെപ്റ്റംബര്‍ ഒന്നിന് നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ചില്‍ നടന്ന ചടങ്ങില്‍ ഇടവകവികാരി ഫാ. ജേക്കബ് തോമസ് നിര്‍വഹിച്ചു. ചടങ്ങില്‍ കൂപ്പണിന്റെ ആദ്യവില്പന സഹവികാരി ഫാ. ജിജു ജോര്‍ജ് മുതിര്‍ന്ന ഇടവകാംഗം തോമസ് മാത്യുവിനു നല്‍കി നിര്‍വഹിച്ചു.

ഇടവക ട്രഷറാര്‍ അജിഷ് തോമസ്, സെക്രട്ടറി എബ്രഹാം അലക്‌സ്, ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ ജോയിന്റ് ജനറല്‍കണ്‍വീനര്‍ ജെറി ജോണ്‍ കോശി, ഫിനാന്‍സ് കണ്‍വീനര്‍ ജേക്കബ് വി. ജോബ്, കൂപ്പണ്‍ കണ്‍വീനര്‍ നിക്‌സണ്‍ തോമസ്, സ്‌പോണ്‍സര്‍ഷിപ്പ് കണ്‍വീനര്‍ നവീന്‍ തോമസ് എന്നിവര്‍ സംബന്ധിച്ചു.

നവംബര്‍ മൂന്നിന് അബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ രാവിലെ എട്ടുമുതല്‍ നടക്കുന്ന പെരുന്നാളാഘോഷങ്ങള്‍ക്ക് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറിയും ചെന്നൈകോട്ടയം ഭദ്രാസനങ്ങളുടെ മെത്രാപ്പോലീത്തായുമായ ഡോ. യുഹാനോന്‍ മാര്‍ ദിയസ്‌കോറോസ് മുഖ്യാതിഥിയായിരിക്കും. 

പരിപാടിയുടെ വിജയത്തിനായുള്ള ഒരുക്കങ്ങള്‍ നടന്നു വരികയാണെന്ന് സംഘാടക സമിതി അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക