Image

'യുഉത്സവ് 2017’ ഫ്‌ളെയര്‍ ഉദ്ഘാടനം ചെയ്തു

Published on 02 September, 2017
'യുഉത്സവ് 2017’ ഫ്‌ളെയര്‍ ഉദ്ഘാടനം ചെയ്തു
കുവൈത്ത്: കുവൈത്തിലെ പ്രമുഖ കൂട്ടായ്മയായ യുഎഫ്എം എഫ്ബി ഫ്രണ്ട്‌സിന്റെ മെഗാ ഈവന്റായ 'യുഉത്സവ് 2017’ ന്റെ ഫ്‌ളെയര്‍ ഉദ്ഘാടനം ചെയ്തു. മംഗഫില്‍ നടന്ന ചടങ്ങില്‍ യുഎഫ്എം എഫ്ബി ഫ്രണ്ട്‌സ് പ്രസിഡന്റ് ജോസ് ജേക്കബ്, പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ഹിക്മത്ത് തോട്ടുങ്കലിനു നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. 

സെപ്റ്റംബര്‍ എട്ടിന് (വെള്ളി) അബാസിയ ഇന്റഗ്രേറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ വൈകുന്നേരം അഞ്ചു മുതല്‍ നടക്കുന്ന യുഉത്സവ് 2017 മെഗാ ഈവന്റില്‍ ഹരിശ്രീ അശോകന്‍, നടിയും നര്‍ത്തകിയുമായ വീണ നായര്‍, പിന്നണി ഗായകരായ ഉദയ് രാമചന്ദ്രന്‍, നൗഫല്‍ റഹ്മാന്‍ , ഗായിക രൂപാ രേവതി എന്നിവര്‍ക്കൊപ്പം ഹല്‍വാസ് ഇവന്റ് അവതരിപ്പിക്കുന്ന ഗാനമേളയും ഹാര്‍ട്ട് ബീറ്റ്‌സ് സ്‌കൂള്‍ ഓഫ് ഡാന്‍സ് അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക