Image

കുവൈത്ത് വിസ്മയ മ്യൂസിക് ബാന്‍ഡ് വാര്‍ഷികം ആഘോഷിച്ചു

Published on 02 September, 2017
കുവൈത്ത് വിസ്മയ മ്യൂസിക് ബാന്‍ഡ് വാര്‍ഷികം ആഘോഷിച്ചു
 കുവൈത്ത്: കുവൈത്തിലെ കലാ സാംസ്‌കാരിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിസ്മയ മ്യൂസിക് ബാന്‍ഡിന്റെ വാര്‍ഷികം അബാസിയ ഓര്‍മ പ്ലാസ ഓഡിറ്റോറിയത്തില്‍ വിപുലമായി ആഘോഷിച്ചു. 

പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകന്‍ സാം പൈനുംമൂട് ഉദ്ഘാടനം ചെയ്തു. ബിജു കല്ലമല അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വിസ്മയ മ്യൂസിക് ബാന്‍ഡിന്റെ ലോഗോ പ്രകാശനം സാം പൈനുംമൂടും എസ്.എസ്. സുനിലും നിര്‍വഹിച്ചു. വേള്‍ഡ് മലയാളി ഫെഡറേഷന്‍ കുവൈറ്റ് കോഓര്‍ഡിനേറ്റര്‍ എസ്.എസ്. സുനില്‍, ടെക്‌നിക്കല്‍ സ്റ്റാഫ് അസോസിയേഷന്‍ പ്രസിഡന്റ് അച്ചന്‍കുട്ടി അഞ്ചല്‍, രക്ഷാധികാരി മത്തായി കോശി, വിവിധ അസോസിയേഷനുകളെ പ്രതിനിധീകരിച്ച് സക്കിര്‍ പുത്തന്‍പാലം, മനോജ് റോയി, മഹി, വിനോദ് പീറ്റര്‍ എന്നിവര്‍ പ്രസംഗിച്ചു. 

ജോബി പരിപാടികള്‍ നിയന്ത്രിച്ചു. തുടര്‍ന്നു നടന്ന കലാസന്ധ്യയില്‍ വിസ്മയ മ്യൂസിക് ബാന്‍ഡിന്റെ ഗാനമേള, മിമിക്‌സ്, മാജിക് ഷോ, സിനിമാറ്റിക് ഡാന്‍സ് എന്നിവ അരങ്ങേറി. 

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക