Image

ഇവള്‍ ജിന്‍സി (കഥ: ഭാഗം -3: സി.ജി. പണിക്കര്‍ കുണ്ടറ)

Published on 02 September, 2017
ഇവള്‍ ജിന്‍സി (കഥ: ഭാഗം -3: സി.ജി. പണിക്കര്‍ കുണ്ടറ)
ചെറിയാച്ചന്റെ ‘വനം. ചെറിയാച്ചന്‍ മുതലാളി അങ്ങോട്ടും ഇങ്ങോട്ടും എന്തോ ചിന്തിച്ചു കൊണ്ട് ഉലാത്തുകയാണ് ആ സമയം ജിന്‍സി കടന്നു വരുന്നു. അവളെ കണ്ടതും ചെറിയാച്ചന്‍, ഹാ ………ജിന്‍സി മോളെ……….., അവള്‍ അല്പം വിഷാദത്തോട് വിളികേട്ടു, എന്താ ഡാഡി………..അയാള്‍ തുടര്‍ന്നു നിന്റെ ഡാഡി ഒരു ‘യങ്കരനാണ് അല്ലെ……മോളെ……അവള്‍ ചോദിച്ചു ഡാഡി എന്താ അങ്ങനെ പറഞ്ഞത്. അയാള്‍ ചോദിച്ചു ഞാന്‍ ഇനി ജീവിക്കുന്നത് ആര്‍ക്കു വേണ്ടിയാ അവള്‍ ദയനീയമായി നോക്കികൊണ്ട് പറഞ്ഞു ജിന്‍സിമോള്‍ക്ക് വേണ്ടി. അയാള്‍ തുടര്‍ന്നു. നിന്നെ പ്രസവിച്ചപ്പോള്‍ നിന്റെ അമ്മ മരിച്ചു പോയി. പലരും നിര്‍ബന്ധിച്ചിട്ടും ഞാന്‍ മറ്റൊരു വിവാഹം കഴിച്ചില്ല. കാരണം നിന്റെ കുരുന്നു മുഖത്ത് നോക്കിനിന്നപ്പോള്‍ ഒരു എറുമ്പുപോലും എന്റെ മോളെ നോവിക്കരുതെന്ന് ഞാന്‍ ആഗ്രഹിച്ചു. ഒരു അമ്മയില്ലാത്ത ദു:ഖം നിന്നെ അിറിയിക്കാതെ ഞാന്‍ വളര്‍ത്തി എന്നിട്ടിപ്പോള്‍ എന്നെ അിറയിക്കാതെ എന്നില്‍ നിന്നും എന്റെ മോള്‍ പലതും ഒളിച്ചുവച്ചു. എനിക്ക് നഷ്ടപ്പെട്ടത് പലതും ഞാന്‍ നിനക്ക് നേടിത്തരുമായിരുന്നില്ലേ… നിന്റെ ഏത് ആഗ്രഹവും ഞാന്‍ സാധിച്ചുത്തുരമായിരുന്നില്ലേ….? അതെല്ലാം വെറും കടങ്കഥകളായി മാറിയില്ലേ ഡാഡി അവള്‍ പറഞ്ഞു. “എന്റെ മോള്‍ ഇനി അതെല്ലാം മറക്കാന്‍ ശ്രമിക്കൂ…. വിധിക്കാത്തത് ഇനി കൊതിച്ചിട്ട് കാര്യമില്ലല്ലോ”… ആ സമയം മിസ്സിസ്സ് മാത്യൂ തൊഴു കൈകളോടെ കടന്നു വരുന്നു. ജിന്‍സിയും കൈകള്‍ കൂപ്പുന്നു. ചെറിയാച്ചന്‍ മുതലാളി പരിചയ‘ാവത്തില്‍ നില്‍ക്കുന്നു.

“നമസ്ക്കാരം” മിസ്സിസ് മാത്യൂ ഒരു ക്ഷമാപണത്തോട്, ഒരിക്കല്‍ കൂടി ഇവിടേക്ക് വരേണ്ടി വന്നു. ചെറിയാച്ചന്‍ വളരെ ലാഘവത്തോടെ അവരുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിക്കൊണ്ട് ജിന്‍സിയോടായി പറഞ്ഞു “മോളേ ഇത് പോലീസ് കമ്മീഷണറുടെ ഭാര്യ മിസ്സിസ്സ് മാത്യു, കല്ല്യണക്കാര്യവുമായി എത്തിയതാവും മോള് സംസാരിക്ക് ഡാഡി ഇപ്പോള്‍ വരാം”. മിസ്സിസ്സ് മാത്യു അല്പം ഗൗരവത്തോടെ കുറിക്ക് കൊള്ളും മാതിരി, വീട്ടില്‍ അതിഥി എത്തുമ്പോള്‍ ആതിഥേയന്‍ ഒഴിഞ്ഞു മാറുന്നത് ശരിയാണോ… ചെറിയാന്‍ മുതലാളി..?” ചെറിയാച്ചന്‍ ഗൗരവത്തോടെ “അതിഥിയെ സല്‍ക്കരിക്കാന്‍… എന്റെ മോള്‍ ധാരാളം” . “എനിക്ക് കുറച്ച് സംസാരിക്കാനുണ്ട് അവര്‍ പറഞ്ഞു. കേള്‍ക്കാന്‍ ജിന്‍സി മോളുണ്ട്-മറുപടി. എനിക്ക് “ജിന്‍സി മോളോടല്ല സംസാരിക്കേണ്ടത”്. “ജിന്‍സി മോളുടെ കല്ല്യാണക്കാര്യമല്ലേ സംസാരിക്കേണ്ടത്” അയാള്‍ വീണ്ടു പറഞ്ഞു മറുപടി-അതേ… അത് അവളോട് സംസാരിച്ചാല്‍ മതി അയാള്‍ വീണ്ടും താങ്കള്‍ക്കതില്‍ ഒന്നും പറയാനില്ലേ….? ഒറ്റ വാക്കില്‍ ചെറിയാച്ചന്റെ മറുപടി “ഇല്ല”. മിസ്സിസ്സ് മാത്യു ചൊടിച്ചു എന്തു കൊണ്ട്..? മറുപടി, “വിവാഹം അവളുടേതായതു കൊണ്ട് അപ്പോള്‍ ജിന്‍സിയുടെ ഏത് ആഗ്രഹത്തിനും അങ്ങ് വഴങ്ങുമോ”.. അവര്‍ ചോദിച്ചു. പകരം ഒരു മറുചോദ്യം മിസ്സിസ്സ് മാത്യു ഇത് രണ്ടാംതവണയല്ലേ ഇവിടെ…? അതേ… എന്തിനാണ് വന്നെതെന്ന് അിറയാമല്ലോ…? അവര്‍ വിഷാദഭാവത്തോടെ എന്റെ റ്റോമിയുടെ ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ അവസാനമായി… ചെറിയാച്ചന്‍ ഉറച്ച സ്വരത്തില്‍ പറഞ്ഞു. “അപ്പോള്‍ നിങ്ങളുടെ ചോദ്യങ്ങള്‍ എല്ലാം നിരര്‍ത്ഥമായില്ലേ”…? മിസ്സിസ്സ് മാത്യു ജാള്യത പൂണ്ടു നില്‍ക്കുന്നു. ജിന്‍സി പകച്ചു നില്‍ക്കുന്നു. ചെറിയാച്ചന്‍ മുതലാളി അകത്തേക്ക് പോകുന്നു.

ജിന്‍സി അവരോടായി പറഞ്ഞു ക്ഷമിക്കണം ഡാഡി എന്തോ ടെന്‍ഷനിലാണെന്ന് തോന്നുന്നു. മിസ്സിസ്സ് മാത്യു “നിന്റെ ഡാഡി എത്ര നല്ല മനുഷ്യനാണ്. ഒരു വലിയ മനുഷ്യന്‍… ജിന്‍സി മോളേ.. അദ്ദേഹത്തെ അളക്കാന്‍ ആര്‍ക്കും കഴിയില്ല”. ജിന്‍സി ആശ്ചര്യത്തോട് “ആന്റിക്കെങ്ങനെ അിറയാം… എന്റെ ഡാഡിയെ”.. ? നിന്റെ ഡാഡി ചെറിയാന്‍ മുതലാളിയെ എനിക്കറിയില്ലായിരുന്നു, പക്ഷേ പഴയ പാവം ചെറിയാച്ചനെ എനിക്ക് നല്ലതു പോലെ അിറയാം. ജിന്‍സി ഉദ്യോഗത്തോട്.. എങ്ങനെ..? അവര്‍ തുടര്‍ന്നു 27 വര്‍ഷം മുന്‍പ്… ഒരു സ്ത്രീയാല്‍ വഞ്ചിക്കപ്പെട്ട വിദ്യാസമ്പന്നനായ ഒരു പാവം മനുഷ്യന്‍. ചങ്ങമ്പുഴയുടെ രമണനിലെ സമ്പന്ന കുടുംബത്തിലെ ചന്ദ്രിക ആട്ടിടയനായ രമണനെ സ്‌നേഹിച്ചതുപോലെ… ഒരു പെണ്‍ക്കുട്ടി പാവം ചെറിയാച്ചനെ സ്‌നേഹിച്ചു… ആശിച്ചു ഒടുവില്‍ ഒരു പുല്ലാം കുഴലിനു വേണ്ടി തന്റെ ജീവിതം നശിപ്പിക്കാനു-ള—ളതല്ലെന്ന് പറഞ്ഞ് ചന്ദ്രിക ഒഴിഞ്ഞു മാറുകയായിരുന്നു. എന്നാല്‍ ഈ സ്‌നേഹിച്ച പെണ്‍കുട്ടിയുടെ സ്വപ്നങ്ങള്‍ ഇരുമ്പഴിക്കുള്ളില്‍ പൂട്ടപ്പെട്ടു. കിളിയൊഴിഞ്ഞ കൂടുപ്പോലെ അവളുടെ മനസ്സ് ഹൃദയത്തില്‍ താലോലിക്കാന്‍, നഷ്ടസ്വപ്നങ്ങള്‍ മാത്രം ബാക്കിയായപ്പോള്‍ അവള്‍ തളര്‍ന്നുപ്പോയി… തന്റെ പ്രസരിപ്പുകള്‍ക്ക് അവള്‍ ഒരു കുഴിമാടം ഒരുക്കി. ഒടുവില്‍ ജീവശ്ചവമായി മറ്റൊരാളുടെ ഭാര്യയായിത്തീര്‍ന്നപ്പോഴും… വഞ്ചകിയെന്ന് മുദ്രകുത്താന്‍ പോലും അദ്ദേഹം എത്തിയില്ല. രമണനെപ്പോലെ മരച്ചില്ലയില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചതുമില്ല. സത്യങ്ങള്‍ ക്രൂശിക്കപ്പട്ടപ്പോള്‍ .. അയാള്‍ പൊരുതി മുന്നേറി. ജിന്‍സി ദു:ഖത്തോടു പറഞ്ഞു “വീണ്ടും വിധി അദ്ദേഹത്തെ ക്രൂരമായി തലോടി.. മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച് ജീവിതം തുടങ്ങിയപ്പോള്‍ ഒരു കൈക്കുഞ്ഞിനെ സമ്മാനിച്ച് അവരും കടന്നു പോയി”. മിസ്സിസ്സ് മാത്യു സ്തംഭിച്ചു നിന്നുപ്പോയി. “വേദനയിലൂടെ ഒഴുകിയ ഒരു മനുഷ്യായുസ്സ്”. അതെല്ലാം പോകട്ടെ ആന്റിക്കിതെല്ലാം “എങ്ങനെ അറിയാം.. എങ്ങനെ മനസ്സിലായി”. “ഇതിലെ നായിക ഞാനായിരുന്നു മോളേ”.. അവര്‍ പറഞ്ഞു ഇടറിയ സ്വരത്തില്‍ തുടര്‍ന്നു എന്താ വെറുപ്പ് തോന്നുന്നുണ്ടോ മോള്‍ക്ക്… എന്റെ മരുമകളാകുവാന്‍ നിനക്കു കഴിയുമോ.. ഒരു അമ്മയുടെ സ്‌നേഹവും വാല്‍സല്യവും ഞാന്‍ നിനക്കു തരാം. ഇതെല്ലാം കേട്ട് സ്തബ്ധയായി നില്‍ക്കുകയാണ് ജിന്‍സി. അവര്‍ തുടര്‍ന്നു. എന്റെ റ്റോമിച്ചന്‍ ഒരിക്കല്‍ കൂടി നിന്നെ കാണാന്‍ ഇവിടെ എത്തും .ഞാന്‍ പോകുന്നു. അവര്‍ പുറത്തേക്ക് പോയി. ജിന്‍സി അല്പ സമയം അങ്ങോട്ടും, ഇങ്ങോട്ടും ഉലാത്തുന്നു.

അല്പസമയത്തിന് ശേഷം റ്റോമി കയറി വരുന്നു. ജിന്‍സിയോട് ഹായ് പറയുന്നു. അവളും തിരിച്ച് ഹായ് പറയുന്നു. അറച്ചുകൊണ്ട് റ്റോമി പറഞ്ഞു ഞാന്‍ വന്നത് “മനസ്സിലായി റ്റോമിയുടെ അമ്മ ഇവിടെ വന്നിരുന്നു” അവള്‍ പറഞ്ഞു. റ്റോമി-മമ്മിയോട് ജിന്‍സി എന്ത് പറഞ്ഞു. ഒന്നും പറഞ്ഞില്ല അവളുടെ മറുപടി. അയാള്‍ പറഞ്ഞു ജിന്‍സിയുടെ തീരുമാനം അറിയാന്‍ കൂടിയാണ് ഞാന്‍ വന്നത്. “മനസ്സു മരവിച്ചു പോയ ഈ ജിന്‍സിയെ ഇനി നിങ്ങള്‍ക്ക് സ്‌നേഹിക്കുവാന്‍ കഴിയുമോ”…? “ജീവിതത്തില്‍ ഒരിക്കലും ഞാന്‍ ജിന്‍സിയെ വേദനിപ്പിക്കില്ല”. എന്റെ ചോദ്യത്തിന്റെ ഉത്തരമല്ലിത് അവള്‍ പറഞ്ഞു. ഉത്തരം ആ വാചകത്തില്‍ അന്തര്‍ലീനമാണ് റ്റോമിയുടെ മറുപടി. ആ സമയം ബെറ്റി വെളിയില്‍ നിന്നും കയറി വരുന്നു.പക്ഷേ റ്റോമിയും ജിന്‍സിയും അത് കാണുന്നില്ല അവരുടെ സംഭാഷണം ബെറ്റി കേട്ടുകൊണ്ട് നില്‍ക്കുന്നു.

ജിന്‍സി - “നിശബ്ദവേദനയുടെ നീരുറവയാണ് എന്റെ മനസ്സ്. കാലം അത് മായിച്ച് കളയും അവന്‍ പറഞ്ഞു”. “ഇണ ഒഴിഞ്ഞുപോയ ഒരു പെണ്‍കുട്ടിയാണ് ഞാന്‍ അവള്‍ വീണ്ടും മൊഴിഞ്ഞു”. അറിയാം ഞാന്‍ അതിനെ എന്റെ മനസ്സിലെ പൊന്‍കൂട്ടിലിട്ട് താലോലിക്കും …..അവളുടെ ദു:ഖം തീരുവോളം. ബെറ്റി പെട്ടന്ന് മുന്നോട്ട് കടന്ന് വന്നിട്ട് അവള്‍ വിളിച്ചു . ജിന്‍സി മോളെ ………..മതിയെടി ……….എന്നും നിന്റെ കളിത്തോഴിയായിരുന്ന ഈ ബെറ്റിയുടെ ഒരപേക്ഷ നീ കേള്‍ക്കുമോ ……?ജിന്‍സിയുടെ മറുപടി ഒരിയ്ക്കല്‍ നിന്നേയും ഞാന്‍ പിരിഞ്ഞ് പോകേണ്ടതല്ലെ ……പറയെടി നിന്റെ അപേക്ഷ എന്താണ് ഞാന്‍ സാധിച്ചു തരാം……ഈ ജിന്‍സിമോള്‍. ആ സമയം ചെറിയാന്‍ മുതലാളി കടന്നു വരന്നു . ഒപ്പം സംഭാഷണം ശ്രദ്ധിച്ചു നില്‍ക്കുന്നു. ബെറ്റി പറഞ്ഞു “എങ്കില്‍ നീ ഈ വിവാഹത്തിന് സമ്മതിക്കണം”. അത് കേട്ട് ജിന്‍സി ഞെട്ടുന്നു.

നിന്നെ അങ്ങേയറ്റം സ്‌നേഹിക്കുന്ന ഒരാത്മാവാണ് അദ്ദേഹത്തിന്റേത് . അതിനെ ഇനിയും വേദനിപ്പിക്കരുത് . ജിന്‍മിയുടെ മറുപടി, …..അപ്പോള്‍ നീ സ്‌നേഹിച്ചതോ ….. ബെറ്റി പറഞ്ഞു, വേണ്ട…….എന്റെ സ്വപ്നങ്ങള്‍ വാനോളം ഉയര്‍ന്നു പൊങ്ങി………ഒടുവില്‍ ചരടറ്റുപോയ ഒരു പട്ടം കണക്കെ എവിടെയോ അലയുന്നുണ്ടാകും. പക്ഷെ എന്റെ മനസ്സിന്റെ ഭാരം കുറഞ്ഞു കിട്ടി. ജിന്‍സീ ഇനി ഒരിക്കലും നിന്റെ ഷൈജൂ തിരിച്ചു വരില്ല. അദ്ദേഹത്തിന്റെ ആത്മാവെങ്കിലും അല്പം ആശ്വസിക്കട്ടെ.

ഇത് കേട്ട ചെറിയാന്‍ മുതലാളി വികാരാധീനനായിട്ട് മുന്നോട്ട് വന്ന് ബെറ്റിയെ തലോടിക്കൊണ്ട് ……. “ജിന്‍സി മോളെ ….നോെക്കടി കൂട്ടുകാരിയ്ക്ക് വേണ്ടി കേഴുന്ന ബെറ്റിമോളെ ……….അനുസരിക്കെടി മോളെ,. ഈ ചെറിയാച്ചന്റെ മനസ്സിലും ഇനി ഒരു കുളിര്‍ മഴ പെയ്യട്ടെ” .

ജിന്‍സി ചെറിയാച്ചനെ കെട്ടിപ്പിടിച്ചു കൊണ്ട് ഞാന്‍ സമ്മതിച്ചിരിക്കുന്നു………ഡാഡിയെപ്പൊലെ പലരും ഒരു കുളിര്‍ മഴയ്ക്കായി കാത്തിരിക്കുന്നുണ്ടെങ്കില്‍… ബെറ്റി നിര്‍ന്നിമേഷയായി റ്റോമിയെ നോക്കുന്നു. റ്റോമി അടക്കാനാകാത്ത സന്തോഷത്തോടെ എങ്ങനെ മറുപടി പറയണം എന്നറിയാതെ വാക്കുകള്‍ നഷ്ടപ്പെട്ടവനെപ്പോലെ ബെറ്റിയുടെ നേരെ കൈകള്‍ കൂപ്പന്നു. വേദനയില്‍ കുതിര്‍ന്ന ഒരു ചെറുചിരി സമ്മാനിച്ച് ബെറ്റി നിന്നു.

(തുടരും....)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക