Image

അഭിനയനൈപുണി - 'ബകവധത്തിലെ ആശാരി' (ഡോ. പി. ഹരികുമാര്‍)

ഡോ. പി. ഹരികുമാര്‍ Published on 03 September, 2017
അഭിനയനൈപുണി - 'ബകവധത്തിലെ ആശാരി' (ഡോ. പി. ഹരികുമാര്‍)
Sept 2, വൈകിട്ട്, മുംബൈ Nerul, Terna Auditorium ത്തില്‍ Kerala Sangeetha Nataka Al Kademi (KSNA) യുടെ വജ്രജൂബിലി ആഘോഷ ഉത്ഘാടന വേദി.

ദീപന്റെ ഖസാക്ക് പോലുള്ള കെട്ടുകാഴ്ചകളില്‍ കാണാത്തത്. കഥകളിയില്‍ കാണുന്നത് , നമ്മുടെ നാടകങ്ങളില്‍ കാണേണ്ടത് - മുഖ-ശരീരാഭിനയചാതുര്യം. ധൂര്‍ത്ത്‌നിഷേധം.

തൗര്യത്രികങ്ങളില്‍ അധിഷ്ഠിതമായ നാടകവേദിയുടെ ആനന്ദ സാധ്യതാ ദൃഷ്ടാന്തം.

തൗര്യത്രികങ്ങളില്‍ അധിഷ്ഠിതമായ നാടക വേദിയുടെ പാരമ്പര്യമുള നാടാണ് നമ്മുടേത്. വിശിഷ്യാ കേരളത്തിന്റെത്. 

ആ ഉറപ്പുള്ള മുക്കാലിലാണ്. നമ്മുടെ നാടകവേദി ലോക നാടകവേദിയുടെ മുകളില്‍ മുഖം കാട്ടിയത്. അത് കണ്ടാണ്, അര്‍താഡും, ബ്രെഹ്ത്തും, പീറ്റര്‍ ബ്രൂക്കും പില്‍ക്കാലത്ത് ഇന്നോളവും ലോക നാടക പ്രവര്‍ത്തകര്‍, നാടകവ്യാകരണം പഠിക്കുവാന്‍ ഭാരതത്തിലെത്തിയത്. കുറെയൊക്കെ പഠിച്ച് ലോക നാടകാചാര്യന്മാരായത്.

ദൃശ്യകലയില്‍ ചിലവ് കുറഞ്ഞതും, സാത്വികഭിന യ ചാതുരിയിലൂടെ അത്യാനന്ദാനുഭൂതി നേടുന്ന വിദ്യയുടെ ഈറ്റില്ലക്കാരായ ഇന്ത്യക്കാര്‍ ഇന്ന് നാടകവേദിയെ കെട്ടുകാഴ്ച (Spectacle) നാടക രീതിയുടെ ഭ്രമത്തില്‍ കൊണ്ടെത്തിച്ച്, കയ്യടിയും പണവും നേടുന്ന മിടുക്കിലാണ് മുഴുകിക്കാണുന്നത്.

ശരിക്ക് ചിന്തിച്ചു നോക്കിയാല്‍ ഉദാരീകരണത്തിന്റെ ഫലമായി രാഷ്ട്രീയ, സാമ്പത്തിക, സാമൂഹ്യ മേഖലകളില്‍ പിടിമുറുക്കിക്കഴിഞ്ഞ മുതലാളിത്ത ഉപഭോഗാധിഷ്ഠിത മേല്‍ക്കോയ്മയുടെ, നാടകവേദിയിലേക്കുള്ള പ്രവേശന ലക്ഷണമാണ് Gandhi - the Musical, Mughal - E- Azam, ഖസാക്കിന്റെ ഇതിഹാസം എന്നീ നാടകങ്ങള്‍ ഇന്ന് പ്രകടിപ്പിക്കുന്നത്.
ഇന്ത്യന്‍ സിനിമയിലെ Sholey, Bahubali, Kabali, പുലിമുരുകന്‍ മാതൃകയില്‍ ഇന്ത്യന്‍ തിയേറ്ററിനെ പിടിച്ചടക്കുന്നതില്‍ വിജയിച്ചു കൊണ്ടിരിക്കുന്ന ത്രില്ലുകള്‍ !
Broadway രീതി നാടക- ക്കെട്ടുകാഴ്ചകളാണിവ.
ബഹുരസക്കാഴ്ചകള്‍. രസമുണ്ട് തീര്‍ച്ച. അടിപൊളിയാണ്. മനുഷ്യ വിഭവത്തിന്റെ കലാമേമ്പൊടിക്ക്. അതിലേറെ യന്ത്രങ്ങളുടെ മാസ്മരികതയുണ്ട്. 

ചിലവുണ്ട്. Light, Sound, രംഗ വര്‍ണ്ണക്കെട്ടുടുപ്പുകള്‍ ഇതിനൊക്കെ പണമിറക്കാതെങ്ങനാ? ലക്ഷക്കണക്കിന് തുക ചിലവാക്കി ഒരു പാട് പേരുടെ വേതന രഹിത പ്രയത്‌നം കൊണ്ടാണ് ഖസാക്കിന്റെ ഇതിഹാസം ബോംബെയില്‍ അവതരിപ്പിച്ചത്. ഒരു നാടകത്തിന് ഏതാനും ആയിരങ്ങള്‍ ഉണ്ടാക്കാനാവാത്ത മുംബൈ മലയാള നാടക വേദിയെ പരിപോഷിപ്പിക്കുന്നതിനേക്കാള്‍ തളര്‍ത്താനേ ഇത്തരം കെട്ടുകാഴ്ചകള്‍ സഹായിക്കൂ. ഇന്ത്യന്‍ നാടക പാരമ്പര്യം കണ്ടറിയാനിട കിട്ടിയിട്ടില്ലാത്ത പുതുതലമുറയെ വഴി തെറ്റിക്കാനും.

മുതലാളിത്ത താത്പര്യം തന്നെയാണ് ഇതിന്റെ ചാലകശക്തി. അമേരിക്കക്ക് അതാവാം. കാരണം, ലോക ധനത്തിന്റെ മേല്‍ക്കോയ്മ അവരുടെ പക്കലാണ്. When any Nation in the World Earnട, America Earns. എന്നതാണ് ഇന്നത്തെ പരിതോവസ്ഥ.

തീയേറ്റര്‍ പ്രവര്‍ത്തനത്തിന് പണം കണ്ടെത്താനാവാത്ത നമുക്ക് അത് വേണോ?
തീര്‍ച്ചയായും വേണ്ട. പാടില്ല തന്നെ.
കാരണം. 
ലക്ഷക്കണക്കിന് പണമിറക്കി ഒരുക്കുന്ന ഒരു നാടകം ചിലവ് തിരിച്ചുപിടിക്കാന്‍ തീര്‍ച്ചയായും അനഭിലഷണീയ മാര്‍ഗങ്ങള്‍ സ്വീകരിക്കും.
ടിക്കറ്റ് നിരക്ക് പണക്കാര്‍ക്ക് മാത്രം താങ്ങാവുന്നതാക്കും.

നാടകം കാണല്‍ പൊങ്ങച്ച പ്രകടനമാകും.
നാടക ബോധമില്ലാത്തവരുടേതാകും പിന്നെ നാടകം.
പരസ്യ മുതലാളിമാര്‍ അവര്‍ക്കുള്ള ഒരു പൗണ്ട് ഇറച്ചി വാര്‍ന്നെടുക്കും.

കെട്ടുകാഴ്ചകളെ പ്രതിരോധിക്കേണ്ടതിന്റെ മുഖ്യ ആവശ്യം, അത് ചെറുമൂലധന നാടക പ്രവര്‍ത്തനത്തെ, ചെറുനാടക പ്രേക്ഷകനെ -കമ്പോളവല്‍ക്കരണം, മാടക്കടകളെയെന്ന പോലെ ചെറു ധാന്യപ്പൊടി ചക്കിക്കളെയെന്നപോലെ - തുടച്ചുമായ്ച്ചുകളയും എന്ന ദൂരദുരന്ത സാധ്യതയാണ്.

പണം കുറഞ്ഞ കലാപ്രേമികള്‍ അപ്രത്യക്ഷ്യരാവും.
അമേരിക്കക്ക് അതാവാം. നമുക്കത് വേണ്ട. കാരണം, നമുക്ക് ജനസംഖ്യയാണ് ധനം. സമ്പത്തല്ല.

കച്ചവട സിനിമക്കാരെപ്പോലെ, നാടകക്കാര്‍ നാളെ അവര്‍ക്ക് സ്വീകരിക്കേണ്ടി വരുന്ന മൂല്യബലിക്ക് ന്യായീകരണങ്ങള്‍ നിരത്തും. ജനപ്രിയമാകയാല്‍ ജനങ്ങള്‍ അത് ആവശ്യപ്പെടുന്നു എന്ന് നിസ്സഹായത അഭിനയിക്കും. കെട്ടുകാഴ്ച നാടകങ്ങള്‍ നമുക്കു വേണ്ട.

ഈ പശ്ചാത്തലത്തില്‍ ജനപ്രിയം തന്നെയാക്കാവുന്ന മൂല്യാധിഷ്ഠിത, തനത് പാരമ്പര്യാധിഷ്ഠിത, ധൂര്‍ത്ത് നിഷേധ നാടകാവതരണ സാധ്യതയുടെ ദൃഷ്ടാന്തമായി 'ബകവധത്തിലെ ആശാരി ' .
KSNA യുടെ സഹായത്തോടെ മുംബൈ മലയാള നാടക പ്രവര്‍ത്തനം ശരിയായ ദിശയിലെന്ന് വിശ്വാസം ജനിക്കുന്നു.
അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കാകെ അഭിനന്ദനങ്ങള്‍!
ആശംസകള്‍ 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക