Image

ഓണസമ്മാനം--അല്‍ഫോന്‍സ്‌ കേന്ദ്രടൂറിസം മന്ത്രി; തമ്മില്‍ തല്ലുന്ന സംസ്ഥാന ബിജെപിക്ക് ഓണത്തല്ല് ( കുര്യന്‍ പാമ്പാടി)

Published on 03 September, 2017
ഓണസമ്മാനം--അല്‍ഫോന്‍സ്‌ കേന്ദ്രടൂറിസം  മന്ത്രി; തമ്മില്‍ തല്ലുന്ന സംസ്ഥാന ബിജെപിക്ക് ഓണത്തല്ല് ( കുര്യന്‍ പാമ്പാടി)

തമ്മിലടിക്കുകയും അഴിമതിയില്‍കുടുങ്ങുകയും ചെയ്ത സംസ്ഥാന ബി..ജെ.പിക്ക് കനത്ത താക്കീത് നല്‍കികൊണ്ട് അല്‍ഫോന്‍സ് കണ്ണന്താനത്തെ നരേന്ദ്ര മോഡി സര്‍ക്കാര്‍ മന്ത്രിസഭയിലെടുത്തു. കേരളത്തിനു അത് ഒരു ഓണസമ്മാനവും സംസ്ഥാന ബി. ജെ.പി.ക്ക് ഒരു ഓണത്തല്ലുമായി.

ടൂറിസത്തിന്റെ സ്വതന്ത്ര ചുമതലയും ഐ.ടി., ഇലക്ട്രോണിക്‌സ് വകുപ്പുകളുടെ സഹചുമതലയുമാണ് അല്‍ഫോന്‍സിന്.

'ക്രിസ്ത്യാനികളും ഇന്ത്യയുടെ ഭാഗമാണല്ലോ. പക്ഷേ ഞാന്‍ ക്രിസ്ത്യാനി ആയതു കൊണ്ടാണ് മന്ത്രി ആയതെന്നു പറയുന്നത് ശരിയല്ല. കേരളത്തിന് വേണ്ടി ഞാന്‍ ശബ്ദമുയര്ത്തും' നോയിഡയിലെ വസതിയില്‍ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി പിണറായി അദേഹത്തെ അഭിനന്ദിച്ചു. പിന്നാലെ സുരേഷ് ഗോപിയുടെ വിളിയും വന്നു.

രാഷ്ട്രപതി ഭവനില്‍ ഞായറാഴ്ച നടന്ന ചടങ്ങില്‍ അല്‍ഫോന്‍സ് രാഷ്രപതി റാം നാഥ് കോവിന്ദ് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു. ഒപ്പം മറ്റു പന്ത്രണ്ടു മന്ത്രിമാരും. നാലുപേര്‍ കാബിനറ്റ് മന്ത്രിമാരായി കയറ്റം കിട്ടിയവര്‍--ധര്‍മേന്ദ്ര പ്രധാന്‍, പീയുഷ് ഗോയല്‍, നിര്‍മല സീതാരാമന്‍, മുക്താസ് അബ്ബാസ് നഖ്വി. മറ്റെല്ലാവരും സഹമന്ത്രിമാര്‍.

ഇന്ദിരാഗാന്ധിക്ക് ശേഷം ആദ്യമായി ഒരു വനിതക്ക് (നിര്‍മല സീതാരാമന്‍) പ്രതിരോധവകുപ്പിന്റെ ചുമതല ലഭിച്ചു. വിദേശകാര്യ വകുപ്പിലും വനിത--സുഷമ സ്വരാജ്-ആണു മന്ത്രി. പീയുഷ് ഗോയല്‍ പുതിയ റെയില്‍വേ മന്ത്രിയായിരിക്കും.
.
ഡല്‍ഹി ഡവലപ്‌മെന്റ്‌റ് അതോരിറ്റി കമ്മിഷണര്‍ ആയിരിക്കെ 14,800 അനധികൃത കെട്ടിടങ്ങള്‍ ഇടിച്ചു നിരത്തി 'ഡിമോളിഷന്‍ മാന്‍' എന്ന ഖ്യാതി നേടിയ മു.ന്‍ ഐ.ഏ.എസ്. ഓഫീസറാണ് അല്‍ഫോന്‍സ്. ലോകത്തിലെ ഭാവി വാഗ്ദാനങ്ങളായി 1994 ല്‍ ടൈം മാഗസി.ന്‍ തെരഞ്ഞെടുത്ത നൂറു യുവജനങ്ങളില്‍ ഒരാള്‍ ആയിരുന്നു. അല്‍ഫോന്‍സ് ഉള്‍പെടെ നാല് മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരാണ് മന്ത്രിസഭയില്‍ ഇടം നേടിയത്.

കോട്ടയം ജില്ലയില്‍ മണിമല ജനിച്ചു എസ്.എസ്.എല്‍. സി.ക്ക് കഷ്ടിച്ചു കടന്നു കൂടിയ അല്‍ഫോന്‍സ് വായന കൊണ്ടാണ് പടവുകള്‍ ചവുട്ടിക്കയറിയത്. മേക്കിംഗ് ഏ ഡിഫറന്‍സ്' (മലയാളത്തില്‍ 'ഇന്ത്യ: മാറ്റത്തിന്റെ മുഴക്കം) എന്ന പുസ്തകത്തില്‍ ഈ കഥ അദ്ദേഹം പറയുന്നുണ്ട്. മണിമലക്കാരിയായ ഷീലയാണ് ഭാര്യ. രണ്ടു ആണ്‍മക്കള്‍--ആകാശും ആദര്‍ശും. എന്റെ വീടിനു മൂന്നു കി.മീ. അടുത്തുള്ള ഷീലയെ കണ്ടുമുട്ടാന്‍ ഞാന്‍ മുപ്പതു വര്‍ഷം എടുത്തു'--ഒരിക്കല്‍ അദ്ദേഹം ഈ ലേഖകനോട് പറഞ്ഞു.

കണ്ണംതാനത്ത് കെ. വി ജോസഫിന്റെയും ബ്രിജിത്തിന്റെയും പുത്രനായ കെ. ജെ. അല്‍ഫോന്‍സ് (64) 1979 ബാച് ഐ.ഏ.എസ്. ഓഫീസര്‍ ആയി കേരള കേഡറില്‍ പ്രവേശിച്ചു. 1988 ല്‍ ജില്ലാ കലക്ടര്‍ ആയിരിക്കുമ്പോള്‍ കോട്ടയം നഗരത്തെ ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ സാക്ഷര നഗരമായി മാറ്റിയെടുത്തു. ഭാവി ഐ.ഏ.എസ്‌കാരെ വാര്‍ത്തെടുക്കാനുള്ള ഒരു ഐ.ഏ.എസ്. സ്ലോഗ് സെന്റര്‍ കോട്ടയത്ത് ആരംഭിച്ചു.

ഐ.ഏ.എസില്‍ നിന്ന് രാജിവച്ചു 2006ല്‍ ജന്മനാടായ കാഞ്ഞിരപള്ളി നിയോജകമണ്ഡലത്തില്‍ സി.പി.എം. പിന്തുണയോടെ മത്സരിച്ചു ജയിച്ചു. വിദ്യാഭ്യാസ നയരൂപീകരണത്തിലും സ്വാശ്രയ സ്ഥാപനങ്ങളുടെ തുടക്കത്തിനും മുന്‍കൈ എടുത്തു. പക്ഷേ വി..എസ് അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ ഇടം കിട്ടിയില്ല. എം.എല്‍. ഏ. ആയിരിക്കുമ്പോള്‍ കാഞ്ഞിരപ്പള്ളി സിവില്‍ സ്‌റെഷന്‍ ലക്ഷ്യത്തിനു മുമ്പേ പണി തീര്‍ത്തെടുക്കാന്‍ കഴിഞ്ഞു.

അങ്ങിനെയാണ് ഇടത്ത് രാഷ്ട്രീയത്തോട് വിട പറഞ്ഞു 2011ല്‍ ബി ജെ.പി.യില്‍ ചേരുന്നത്. നിതിന്‍ ഗാട്കരി ആയിരുന്നു അന്ന് പാര്‍ട്ടി അധ്യക്ഷ.ന്‍. ഇപ്പോള്‍ പാര്‍ട്ടിയുടെ ദേശിയ നിര്‍വാഹക സമിതിയില്‍ അംഗം ആണു അല്‍ഫോന്‍സ്.

ഇടത്തും വലത്തും ധാരാളം സുഹൃത്തുക്കള്‍ ഉള്ള അല്‍ഫോന്‍സ് ജന്മഗൃഹത്തിന് തൊട്ടടുത്തുള്ള ചെരുവള്ളിയില്‍ പുതിയ ശബരി എയര്‍പോര്‍ട്ട് വരുന്നതിനു സഹായിക്കും എന്നാണ് നാട്ടുകാരുടെ പ്രതീക്ഷ. കേന്ദ്ര ടൂറിസം മന്ത്രി ആയതിനാല്‍ അത് എളുപ്പമാകും. ബിലീവേഴ്‌സ് ചര്‍ച്ചിന്റെ വക ആ സ്ഥലത്ത് ഒരു മെഡിക്കല്‍ കോളേജ് കൊണ്ടുവരുമെന്ന് എം.എല്‍. ഏ. ആയിരിക്കുന്ന കാലത്ത് അദ്ദേഹം പറഞ്ഞിരുന്നു.

പറഞ്ഞാല്‍ പറഞ്ഞതു പോലെ ചെയ്യാന്‍ മനക്കരുത്തും കൈക്കരുത്തും ഉള്ള ആളാണ് അല്‍ഫോന്‍സ്. ഒരിക്കല്‍ കെ.ആര്‍. നാരായണന്‍ ഉപരാഷ്ട്രപതി ആയിരിക്കുമ്പോള്‍ കോട്ടയം സന്ദര്‍ശിച്ചു. അന്ന് അല്‍ഫോന്‍സ് ആണു കലക്ട.ര്‍. തിരുനക്കര മൈതാനത്ത് വിശിഷ്ടാതിഥി ആള്‍ത്തിരക്കില്‍ പെട്ട് ഞെരുങ്ങുന്നത് കണ്ടു ഒരു പോലിസുകാരന്റെ ലാത്തി പിടിച്ചെടുത്തു ജനത്തെ അടിചൊതുക്കിയ ആളാണ് അദേഹം.

കോട്ടയത്ത് ഇരിക്കുമ്പോള്‍ ഒരുദിനം എന്നെ വിളിച്ചു. വേഗം ഇങ്ങോട്ട് വരൂ. കേരളത്തില്‍ ആദ്യമായി കംപ്യുട്ടര്‍ സ്ഥാപിച്ച കലക്ടറുടെ ഓഫീസ് കാണിക്കുക യായിരുന്നു ലക്ഷ്യം. ഏതു വിവരവും ചോദിക്കാം. ഏറ്റുമാനൂ.ര്‍ ബി.ഡി.ഒ ആര്? അദ്ദേഹം കീബോര്‍ഡില്‍ ഒന്നമര്‍ത്തി. എന്‍. എസ്. ജോര്‍ജ്. 3.3.89 മുതല്‍ സസ്‌പെന്‍ഷനില്‍ നിമിഷം കൊണ്ടു മറുപടി കിട്ടി. താന്‍ തന്നെ കരാരുകാരെക്കൊണ്ട് കൈക്കൂലി കൊടുപ്പിച്ചു പിടിപ്പിച്ചു പുറത്താക്കിയ കഥ വിവരിക്കുകയും ചെയ്തു.

സ്വന്തം കാര്‍ സ്വയം ഓടിക്കും. ആരു വിളിച്ചാലും നേരിട്ട് ഫോണ്‍ എടുക്കും. കല്യാണത്തിനും മരണത്തിനും എന്നെ വിളിക്കരുത് എം.എല്‍.ഏ . ആയപ്പോള്‍ കര്‍ശനമായി നിഷ്‌കര്ഷിച്ചു. കവിളത്ത് മൂന്നാമതും അടിക്കാന്‍ വന്നാല്‍ ഞാന്‍ അരിവാള്‍ എടുക്കും ഇതൊക്കെ അദ്ദേഹം പറയുന്ന ചില സൂക്തങ്ങള്‍. തമാശയല്ല. 


ഓണസമ്മാനം--അല്‍ഫോന്‍സ്‌ കേന്ദ്രടൂറിസം  മന്ത്രി; തമ്മില്‍ തല്ലുന്ന സംസ്ഥാന ബിജെപിക്ക് ഓണത്തല്ല് ( കുര്യന്‍ പാമ്പാടി)ഓണസമ്മാനം--അല്‍ഫോന്‍സ്‌ കേന്ദ്രടൂറിസം  മന്ത്രി; തമ്മില്‍ തല്ലുന്ന സംസ്ഥാന ബിജെപിക്ക് ഓണത്തല്ല് ( കുര്യന്‍ പാമ്പാടി)ഓണസമ്മാനം--അല്‍ഫോന്‍സ്‌ കേന്ദ്രടൂറിസം  മന്ത്രി; തമ്മില്‍ തല്ലുന്ന സംസ്ഥാന ബിജെപിക്ക് ഓണത്തല്ല് ( കുര്യന്‍ പാമ്പാടി)ഓണസമ്മാനം--അല്‍ഫോന്‍സ്‌ കേന്ദ്രടൂറിസം  മന്ത്രി; തമ്മില്‍ തല്ലുന്ന സംസ്ഥാന ബിജെപിക്ക് ഓണത്തല്ല് ( കുര്യന്‍ പാമ്പാടി)ഓണസമ്മാനം--അല്‍ഫോന്‍സ്‌ കേന്ദ്രടൂറിസം  മന്ത്രി; തമ്മില്‍ തല്ലുന്ന സംസ്ഥാന ബിജെപിക്ക് ഓണത്തല്ല് ( കുര്യന്‍ പാമ്പാടി)ഓണസമ്മാനം--അല്‍ഫോന്‍സ്‌ കേന്ദ്രടൂറിസം  മന്ത്രി; തമ്മില്‍ തല്ലുന്ന സംസ്ഥാന ബിജെപിക്ക് ഓണത്തല്ല് ( കുര്യന്‍ പാമ്പാടി)ഓണസമ്മാനം--അല്‍ഫോന്‍സ്‌ കേന്ദ്രടൂറിസം  മന്ത്രി; തമ്മില്‍ തല്ലുന്ന സംസ്ഥാന ബിജെപിക്ക് ഓണത്തല്ല് ( കുര്യന്‍ പാമ്പാടി)ഓണസമ്മാനം--അല്‍ഫോന്‍സ്‌ കേന്ദ്രടൂറിസം  മന്ത്രി; തമ്മില്‍ തല്ലുന്ന സംസ്ഥാന ബിജെപിക്ക് ഓണത്തല്ല് ( കുര്യന്‍ പാമ്പാടി)ഓണസമ്മാനം--അല്‍ഫോന്‍സ്‌ കേന്ദ്രടൂറിസം  മന്ത്രി; തമ്മില്‍ തല്ലുന്ന സംസ്ഥാന ബിജെപിക്ക് ഓണത്തല്ല് ( കുര്യന്‍ പാമ്പാടി)ഓണസമ്മാനം--അല്‍ഫോന്‍സ്‌ കേന്ദ്രടൂറിസം  മന്ത്രി; തമ്മില്‍ തല്ലുന്ന സംസ്ഥാന ബിജെപിക്ക് ഓണത്തല്ല് ( കുര്യന്‍ പാമ്പാടി)
Join WhatsApp News
observer 2017-09-04 08:30:16
ഇങ്ങേരു ബി.ജെ.പിക്ക് ഒരു ബാധ്യതയാകും. പണ്ടു ഡല്‍ഹി ഡവലപ്പ്മന്റ് കമ്മീഷണറായിരിക്കെ ബി.ജെപികാര്‍ ഇദ്ധേഹത്തെയും ഭാര്യയെയും ക്രൂരമായി മര്‍ദിച്ചതാണ്. അന്നു അദ്വാനിയോടു പരാതി പറയാന്‍ കഴിയാതിരുന്ന മഹാനാണ്.
ഇടതുപക്ഷത്തിന്റെ ലേബലില്‍ ജയിച്ച ശേഷം തീവ്ര വര്‍ഗീയ പക്ഷത്തേക്കുചാടി.ഇന്ത്യന്‍ ജനാധിപത്യത്തെ മതാധിപത്യത്തിലേക്കു കൊണ്ടു വരുന്ന പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ ഒരു ഉളുപ്പുമില്ല. ഇയാളെ കേരളം സ്വീകരിക്കരുത്. ഉത്തരേന്ത്യയാണു ഇങ്ങേര്‍ക്ക് നല്ലത്‌
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക