Image

ബച്ചനെ രൂക്ഷമായി വിമര്‍ശിച്ച് ബാലയ്യ

Published on 03 September, 2017
ബച്ചനെ രൂക്ഷമായി വിമര്‍ശിച്ച് ബാലയ്യ
തന്റെ ചിത്രം ബിഗ് ബി നിരസിച്ചതിന്റെ ദേഷ്യത്തിലാണ് തെലുങ്ക് സൂപ്പര്‍താരം ബാലകൃഷ്ണ. തിയേറ്ററുകളിലെത്തിയ പൈസ വസൂലിന്റെ പ്രചരണ പരിപാടികള്‍ക്കിടെയാണ് ബാലകൃഷ്ണ മനസ്സു തുറന്നത്. ബച്ചന്റെ പെരുമാറ്റം തന്നില്‍ അസ്വസ്ഥത ഉണ്ടാക്കിയെന്ന് ബാലകൃഷ്ണ തുറന്നു പറയുന്നു.

‘വ്യത്യസ്തമായ ഒരു ചിത്രമാണ് ഞാന്‍ ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നു. അതിനിടിയിലാണ് കൃഷ്ണ വംശി ഋതുവിന്റെ കഥ എന്നോട് പറയുന്നത്. അതിലെ ഒരു കഥാപാത്രത്തിനായി ഞാന്‍ അമിതാഭ് ബച്ചനെ മുംബൈയില്‍ പോയി കണ്ടു. ബച്ചന്‍ നേരിട്ട് ആ ചിത്രം ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞില്ല. എന്തൊക്കെയോ പറഞ്ഞൊഴിഞ്ഞു. അതൊരു രക്ഷപ്പെടലായിരുന്നു. എനിക്ക് അതിഷ്ടപ്പെട്ടില്ല’ ബാലയ്യ പറഞ്ഞു.

‘ഞാന്‍ ഒരുപാട് സിനിമകള്‍ ചെയ്തിട്ടുണ്ട്. പക്ഷെ ഋതു കര്‍ഷകരുടെ ബുദ്ധിമുട്ടുകളെക്കുറിച്ച് സംസാരിക്കുന്ന ചിത്രമായിരുന്നു. അവരാണ് രാജ്യത്തിന്റെ നട്ടെല്ല്’ ബാലകൃഷ്ണ കൂട്ടിച്ചേര്‍ത്തു.

സിനിമയിലെ തന്റെ പ്രധാന എതിരാളിയായ ചിരഞ്ജീവിയുടെ സൈറാ നരസിംഹ റെഡ്ഡിയില്‍ ബച്ചന്‍ പ്രധാനവേഷത്തിലെത്തുന്നത് ബാലകൃഷ്ണയെ ചൊടിപ്പിച്ചിട്ടുണ്ട്. ചിരഞ്ജീവിയെപ്പോലുള്ള താരങ്ങള്‍ രാഷ്ട്രീയത്തിന് ചേരില്ലെന്നാണ് ബാലകൃഷ്ണയുടെ വിലയിരുത്തല്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക