Image

ഫൊക്കാന രെജിസ്‌ട്രേഷന്‍ കിക്ക്ഓഫ് മന്ത്രി വി.എസ്.സുനില്‍ കുമാര്‍ നിര്‍വഹിച്ചു.

Published on 03 September, 2017
ഫൊക്കാന  രെജിസ്‌ട്രേഷന്‍ കിക്ക്ഓഫ് മന്ത്രി വി.എസ്.സുനില്‍ കുമാര്‍ നിര്‍വഹിച്ചു.
ചിക്കാഗോ: 2018 ജൂലൈ 5 മുതല്‍ 7 വരെ ഫിലഡല്‍ഫിയയില്‍ നടത്തുന്ന ഫൊക്കാന കണ്‍വന്‍ഷന്റെ രെജിസ്‌ട്രേഷന്‍ കിക്ക്ഓഫ് കേരള കാര്‍ഷിക വകുപ്പ് മന്ത്രി വി.എസ്.സുനില്‍ കുമാര്‍ ചിക്കാഗോയില്‍ നിര്‍വഹിച്ചു. ഏകദേശം നാലു പതിറ്റാണ്ടായി നോര്‍ത്ത് അമേരിക്കയിലെ മലയാളികള്‍ക്കിടയില്‍ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന ഫൊക്കാനയ്ക്കു പകരം വയ്ക്കാന്‍ മറ്റൊരു സംഘടന ഇല്ല എന്ന് മന്ത്രി അഭിപ്രായപ്പെട്ടു. അടുത്ത വര്‍ഷം ഫിലഡല്‍ഫിയയില്‍ നടത്താനിരിക്കുന്ന വലിയ സമ്മേളനത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നതായി ഉത്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.

ഓഗസ്റ്റ് 27ന് സെയിന്റ് മേരീസ് ക്നാനായ ചര്‍ച്ചു ഹാളില്‍ നടന്ന ചടങ്ങില്‍ ഫൊക്കാന റീജിയണല്‍ വൈസ് പ്രസിഡന്റ് ഫ്രാന്‍സിസ് കിഴക്കേക്കുറ്റ് അധ്യക്ഷനായിരുന്നു. മിഡ്വെസ്‌റ് മലയാളീ അസോസിയേഷന്‍ ഭാരവാഹികള്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ, മുന്‍ പ്രസിഡന്റുമാരായ പോള്‍ കറുകപ്പിള്ളില്‍, മറിയാമ്മ പിള്ള, ജി. കെ. പിള്ള, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ ബി. നായര്‍ തുടങ്ങിയവര്‍ കണ്‍വന്‍ഷന്റെ വിശദാംശ ങ്ങളെക്കുറിച്ചു സംസാരിച്ചു. ചിക്കാഗോയിലെ അറിയപ്പെടുന്ന പൊതുപ്രവര്‍ത്തകനായ ജെയ്ബു കുളങ്ങര കണ്‍വന്‍ഷന്റെ രെജിസ്‌ട്രേഷനു വേണ്ടിയുള്ള ആദ്യ ചെക്ക് കൈമാറി.

ഫൊക്കാന എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോയ് ഇട്ടന്‍, കണ്‍വെന്‍ഷന്‍ വൈസ് ചെയര്‍മാന്‍ അനില്‍ കുമാര്‍ പിള്ള, അസ്സോസിയേറ്റ് സെക്രട്ടറി മാത്യു വര്‍ഗീസ് (രാജന്‍), അസ്സോസിയേറ്റ് ട്രെഷറര്‍ എബ്രഹാം കളത്തില്‍, അഡിഷണല്‍ അസ്സോസിയേറ്റ് സെക്രട്ടറി ഷിബു വെണ്‍മണി, വൈസ് പ്രസിഡന്റ് പ്രവീണ്‍ തോമസ്, മുന്‍ നാഷണല്‍ വൈസ് പ്രസിഡന്റ് ജോയ് ചെമ്മാച്ചേല്‍, മുന്‍ നാഷണല്‍ ട്രെഷറര്‍ വര്‍ഗീസ് പാലമലയില്‍, നാഷണല്‍ കമ്മിറ്റി മെമ്പര്‍ വിജി നായര്‍ തുടങ്ങയിവര്‍ പങ്കെടുത്തു. സന്തോഷ് നായര്‍ ആയിരുന്നു എംസി. ഫൊക്കാന റീജിയണല്‍ സെക്രട്ടറി ജെസ്സി റിന്‍സി ഏവര്‍ക്കും നന്ദി പറഞ്ഞു.    
ഫൊക്കാന  രെജിസ്‌ട്രേഷന്‍ കിക്ക്ഓഫ് മന്ത്രി വി.എസ്.സുനില്‍ കുമാര്‍ നിര്‍വഹിച്ചു. ഫൊക്കാന  രെജിസ്‌ട്രേഷന്‍ കിക്ക്ഓഫ് മന്ത്രി വി.എസ്.സുനില്‍ കുമാര്‍ നിര്‍വഹിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക