Image

പൊന്നോണം വരവായി (കവിത: മനോജ് തോമസ്, അഞ്ചേരി)

Published on 03 September, 2017
പൊന്നോണം വരവായി (കവിത: മനോജ് തോമസ്, അഞ്ചേരി)
നാടായ നാടെല്ലാം പൂക്കാലം വന്നല്ലോ ..
കാടായ കാടെല്ലാം , കാട്ടു പൂക്കള്‍ പൂത്തല്ലോ
പല പല നിറം , പല പല മണം
നിറങ്ങളില്‍ മണങ്ങളില്‍
നവ നവ കുസുമം വിരിയും നാട്
നമ്മുടെ നാട് , കേരള നാട് .

കേരം തിങ്ങും നാട് ,
ഇത് മാമല നിറയും നാട് .
കേരം തിങ്ങും നാട് ,
ഇത് മാമല നിറയും നാട് .
കളകളരാവംപാടുംപുഴകള്‍,
പളപളമിന്നി തുള്ളി,തുള്ളി,
പുളകം കൊളളും നാട് ,
നമ്മുടെനാട്, മാമലനാട് , കേരളനാട്… !.

പൂവാടിയില്‍ തേനുണ്ണാന്‍
പൂമ്പാറ്റേ പോര് നീ
പൂവെല്ലാം വിരിയറായ്
പൊന്നോണം വരവായി
പൊന്നോണം വരവായി .

പൊന്നോമനപൂപൈതല്‍ ,
പഞ്ചാരപുഞ്ചിരിയായ് .
പൊന്നോണപൂക്കളംനോക്കി ,
ചിനുകിനെ ,ചിനുകിനെ ,ചിനുകിനെ ,
കിന്നാരം, കിന്നാരം, കിന്നാരം ചൊല്ലുന്നു ..
കിന്നാരം , പുന്നാരം, കിന്നാരം ചൊല്ലുന്നു ..

പോന്നതിരതേന്‍ചന്ദ്രിക ഈ
കുഞ്ഞൊമലിന്‍പൂമുറ്റെ
പാലൊളികൊണ്ടരു...
മിനു മിനെ മിനു മിനെ മിന്നും
പൂക്കളം തീര്‍ക്കുന്നു ..
ഓണപൂക്കളംതീര്‍ക്കുന്നു.

നാടായ നാടെല്ലാം പൂക്കാലം വന്നല്ലോ ..
കാടായ കാടെല്ലാം , കാട്ടു പൂക്കള്‍ പൂത്തല്ലോ
പല പല നിറം , പല പല മണം
നിറങ്ങളില്‍ മണങ്ങളില്‍
നവ നവ കുസുമം വിരിയും നാട്
നമ്മുടെ നാട് , കേരള നാട് .
കേരള നാട്, കേരള നാട്.


https://youtu.be/CDX-ZaZ0PJ8
ഇന്ന് തിരുവോണം ... മലയാളികളെ സംബന്ധിച്ചു് ഓണം ഒരു ആഘോഷത്തിന് ഉപരിആയി
ഒരു ജനതയുടെ വികാരമാകുന്നു . ജാതിക്കും , മതങ്ങള്‍ക്കും നാടുകള്‍ക്കും
അതീതമായി തോളോട് തോള്‍ ചേര്‍ന്ന് നിന്ന് എല്ലാ മലയാളികളും സന്തോഷം പങ്കു വയ്ക്ക്കുന്ന ഒരു മഹാസുദിനം " തിരുവോണം "!.
എല്ലാ മലയാളികള്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍ .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക