Image

മസ്കാറ്റ് - : ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് ഒമാൻ കേരള വിങ്ങിന്റെ ഈവർഷത്തെ ഓണം - ഈദ് ആഘോഷങ്ങൾക്ക് നിറപ്പകിട്ടാർന്ന തുടക്കം.

Published on 04 September, 2017
മസ്കാറ്റ് -  :   ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് ഒമാൻ കേരള വിങ്ങിന്റെ ഈവർഷത്തെ ഓണം - ഈദ് ആഘോഷങ്ങൾക്ക് നിറപ്പകിട്ടാർന്ന  തുടക്കം.

സപ്തംബർ 1 വെള്ളിയാഴ്ച അൽഫലാജ് ഹോട്ടലിൽ നടന്ന വർണാഭമായ ചടങ്ങിൽ, തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷിയാക്കിക്കൊണ്ട് പ്രമുഖ തിയേറ്റർ ആർട്ടിസ്റ്റും ചലചിത്രതാരവുമായ ശ്രീമതി സജിത മOത്തിൽ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു.

 പഴയകാലത്ത് ഓണത്തിന്റെ ഭാഗമായിരുന്ന തുമ്പിതുള്ളൽ പോലുള്ള കലാരൂപങ്ങൾ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. കലയെ കൂടെ നിർത്തുമ്പോഴാണ് മനുഷ്യൻ പൂർണമാവുന്നത്. നല്ല മനുഷ്യരാകാനുള്ള നമ്മുടെ ശ്രമങ്ങളാണ് ആഘോഷങ്ങൾ. നല്ല ഭരണാധികാരികളെ ചവിട്ടിത്താഴ്ത്താനുള്ള ഉദ്ദേശവുമായി വടക്കുനിന്നും വാമനൻമാർ വരുന്നത് നമ്മൾ കാണണം. നമ്മളെ വിഭജിക്കാൻ ആരെയും നാം അനുവദിക്കരുത്.

 എല്ലാ നിറങ്ങളും എല്ലാ മനുഷ്യരും ഉൾക്കൊള്ളുന്നതാകണം ഓണം. നല്ല ഓണാഘോഷങ്ങൾ നടക്കുന്നത് കേരളത്തിന് പുറത്താണ്. കേരളത്തിനകത്ത് ആഘോഷങ്ങളെ വിപണി കീഴടക്കിക്കഴിഞ്ഞു എന്നും ശ്രീമതി സജിത മഠത്തിൽ പറഞ്ഞു. 

 ശ്രീ ട്രിച്ചൂർ സുരേന്ദ്രനും സംഘവും അവതരിപ്പിച്ച  പഞ്ചവാദ്യം, കേരളാവിങ്ങ് ഗായകസംഘം പാടിയ പാട്ടുകൾ, പിഞ്ചുകുട്ടികളുടെ കൊയ്ത്തുപാട്ട് നൃത്തം, പെൺകുട്ടികളുടെ ദഫ് മുട്ട് നാടോടി നൃത്തങ്ങൾ, വനിതകൾ അവതരിപ്പിച്ച തിരുവാതിര, പുരുഷന്മാർ അവതരിപ്പിച്ച കോൽക്കളി എന്നിങ്ങനെയുള്ള കലാപരിപാടികൾ ആസ്വദിക്കാൻ വലിയ ജനസഞ്ചയം ഹോട്ടലിൽ എത്തിച്ചേർന്നിരുന്നു

. ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് ഒമാൻ കമ്മ്യൂണിറ്റി വെൽഫെയർ സെക്രട്ടറിയും കേരളാ വിഭാഗം സ്ഥാപക കൺവീനറും ആയ ശ്രീ പി.എം. ജാബിർ  ശ്രീമതി സജിതാ മഠത്തിലിന് കേരള വിഭാഗത്തിന്റെ ഉപഹാരം സമ്മാനിച്ചു.

  കേരളവിഭാഗം  കോ കൺവീനർ ശ്രീ പ്രസാദ്  അധ്യക്ഷത വഹിച്ചു. കലാവിഭാഗം കോ ഓർഡിനേറ്റർ ശ്രീ സജേഷ് കുമാർ സ്വാഗതവും ട്രഷറർ ശ്രീ ബാബുരാജ് നന്ദിയും പ്രകാശിപ്പിച്ചു. കേരള വിഭാഗം ഈ കൊല്ലം നടത്തിയ യുവജനോത്സവ വിജയികൾ ക്ക് ശ്രീമതി സജിതാ മഠത്തിൽ സമ്മാനങ്ങൾ നൽകി.

ന്യൂസ് -  ബിജു  വെണ്ണിക്കുളം 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക