Image

തമിഴ് ചലച്ചിത്രമേഖലയില്‍ ഹാഷീഷ് ഓയില്‍ ഒഴുകുന്നു

Published on 04 September, 2017
തമിഴ് ചലച്ചിത്രമേഖലയില്‍ ഹാഷീഷ് ഓയില്‍ ഒഴുകുന്നു

ഹാഷിഷ് ഓയില്‍ കേസില്‍ മുഖ്യപ്രതി പിടിയില്‍. രാജ്യാന്തര വിപണിയില്‍ 20 കോടി രൂപയോളം വില വരുന്ന 17 കിലോ ഹാഷിഷ് ഓയില്‍ പിടികൂടിയ കേസില്‍ ഒളിവിലായിരുന്ന മുഖ്യപ്രതിയാണ് പിടിയിലായത്. നെടുങ്കണ്ടം പാറത്തോട് ഉറുമ്ബില്‍ അബിന്‍ ദിവാകരനാ(36)ണ് ഇന്നലെ അന്വേഷണസംഘത്തിനു മുമ്ബാകെ കീഴടങ്ങിയത്. അബിന്‍ ഉള്‍പ്പെട്ട സംഘം ആന്ധ്രാപ്രദേശിലെ ധാരാക്കോണ്ടയില്‍നിന്നാണ് 24 കിലോ ഹാഷിഷ് വാങ്ങിയത്. ഇതില്‍ 6.565 കിലോ ബംഗളുരുവില്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ കഴിഞ്ഞ ജൂെലെ ഏഴിനു നെടുങ്കണ്ടം കമ്ബിളികണ്ടം പാറത്തോട് സ്വദേശി ബിജു, കണ്ണൂര്‍ സ്വദേശി ജോണ്‍സണ്‍ എന്നിവരെ സിദ്ധഗുണ്ടപാളയം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

കേസുമായി ബന്ധപ്പെട്ടു സ്ത്രീകള്‍ ഉള്‍പ്പെടെ 25 പേര്‍ നിരീക്ഷണത്തിലാണ്. എന്നാല്‍ ഹാഷിഷ് വാങ്ങിയതില്‍ സിനമാ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. ഒരു കിലോ ഹാഷിഷ് തമിഴ് ചലച്ചിത്ര മേഖലയിലുള്ളവര്‍ക്കായി ചൈന്നെയില്‍ െകെമാറ്റം ചെയ്യുകയും ബാക്കി 17 കിലോ കേസിലെ മൂന്നാം പ്രതി ഷിനോയുടെ വീടിനു സമീപത്തെ പുരയിടത്തില്‍ കുഴിച്ചിടുകയും ചെയ്തിരുന്നു.

ഇടുക്കി ജില്ലാ സഹകരണബാങ്കിന്റെ വട്ടവട ശാഖയിലെ അസിസ്റ്റന്റ് മാനേജരായിരുന്നു അബിന്‍ ദിവാകരന്‍. ഹാഷിഷ് ഓയില്‍ നിര്‍മാണത്തിനായി ഇയാള്‍ വന്‍തുക മുതല്‍മുടക്കിയിട്ടുണ്ട്.

ബാങ്കില്‍നിന്നു പലപ്പോഴായി ഇയാള്‍ 50 ലക്ഷത്തോളം രൂപ വായ്പയെടുത്തിട്ടുണ്ട്. കൂടാതെ ലേലം ചെയ്യുന്ന സ്ഥലം മറിച്ചുവിറ്റ് ഒന്നേകാല്‍ കോടിയോളം രൂപ സമ്ബാദിച്ചിരുന്നു. ഈ തുകയും ഹാഷിഷ് ഓയില്‍ നിര്‍മാണത്തിനു മുടക്കിയിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇയാളുമായി ബന്ധമുള്ളവരും പണം മുടക്കിയിട്ടുള്ളതായാണ് വിവരം. ആന്ധ്രയിലെ ധാരാക്കോണ്ടയിലെ ആദിവാസി ഗ്രാമങ്ങളിലാണ് മാവോയിസ്റ്റുകളുടെ നേതൃത്വത്തില്‍ വന്‍തോതില്‍ കഞ്ചാവ് കൃഷി ചെയ്യുന്നത്.

രണ്ടു വര്‍ഷമായി ഹാഷിഷ് ഓയില്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് അബിനു ബന്ധമുണ്ട്. ഇവിടെനിന്നു കഞ്ചാവ് വാങ്ങി സംസ്‌കരിച്ച് ഹാഷിഷ് ഓയിലാക്കിയാണ് കേരളത്തിലേക്കു കടത്തിയിരുന്നത്. ഇടുക്കിയില്‍നിന്നുള്ളവര്‍ക്കും ഇവിടെ കഞ്ചാവ് കൃഷിയുള്ളതായാണ് അന്വേഷണസംഘത്തിനു ലഭിച്ച വിവരം. അടിമാലി, രാജാക്കാട് മേഖലയില്‍നിന്നുള്ളയുവാക്കളെ കൃഷിക്കായി ഇവിടേക്കു കൊണ്ടുപോയിട്ടുണ്ട്.

സംഘത്തിലുള്‍പ്പെട്ടവര്‍ കപ്പല്‍ മാര്‍ഗം വിദേശത്തേക്കു ഹാഷിഷ് കടത്തിയതായും സംഘത്തിനു സൂചന ലഭിച്ചിട്ടുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക